അന്ന് ക്യാരവാൻ ഇല്ല, എല്ലാവരും ഒരുമിച്ചായിരുന്നു; അവസാനം വല്ലാത്ത നിരാശയുണ്ടായി: കലാ രഞ്ജിനി

മലയാള സിനിമയിലെ മൂന്നു സഹോദരിമാരിൽ മൂത്ത സഹോദരിയാണ് കലാ രഞ്ജിനി. മൂന്ന് പേരും സിനിമയിലെ വിവിധ തലങ്ങളിൽ തങ്ങളുടെ കഴിവുകൾ തേച്ചു മിനുക്കി. 80കളുടെ തുടക്കത്തിലാണ് കലാ രഞ്ജിനി സിനിമയിൽ എത്തുന്നത്. സഹോദരിമാരായ കൽപ്പനയും ഊർവശിയും ചെയ്ത പോലുള്ള ചാലഞ്ചിം​ഗ് വേഷങ്ങൾ പൊതുവേ കലാ രഞ്ജിനിക്ക് ലഭിച്ചിരുന്നില്ല. എങ്കിലും കിട്ടിയ വേഷങ്ങളെല്ലാം വേറിട്ട കഥാപാത്രങ്ങളായിരുന്നു.

സൈജു കുറുപ്പ് നായകനായ ഭരതനാട്യം എന്ന സിനിമയാണ് കലാ രഞ്ജിനിയുടെ പുതിയ റിലീസ്. ഒരു കോമഡി ട്രാക്കിലൂടെ കഥ പറയുന്ന ചിത്രത്തിൽ സായ്കുമാർ, അഭിരാം രാധാകൃഷ്ണൻ, ശ്രുതി സുരേഷ്, ദിവ്യ എം. നായർ, ​ഗം​ഗ മീര, ശ്രീജ രവി തുടങ്ങി നിരവധി താരങ്ങൾ അഭിനയിക്കുന്നുണ്ട്. വർഷങ്ങൾക്കു മുന്നേ സിനിമയിൽ എത്തിയതിനാൽ അന്നത്തെ ഷൂട്ടിം​ഗ് ലൊക്കേഷനുകളും ഇന്നത്തെ സിനിമാ ചിത്രീകരണ അനുഭവങ്ങളും കലാ രഞ്ജിനിക്ക് വേറിട്ടതാവും. വിശേഷങ്ങളുമായി കൈരളി ചാനലിലൂടെ കലാ രഞ്ജിനി സംസാരിക്കുന്നത്.

Kalaranjini

"അന്ന് ക്യാരവാൻ ഇല്ല. ഞാൻ ഇന്റസ്ട്രിയിൽ വന്ന സമയത്ത് എല്ലാം സ്റ്റുഡിയോകൾ ആയിരുന്നു. പ്രത്യേകം സൗകര്യങ്ങളൊന്നുമില്ല. ശശിയേട്ടനെ പോലുള്ള സംവിധായകർ എത്തിയതിനു ശേഷമാണ് ചെന്നൈയിൽ സ്റ്റുഡിയോ വീടുകൾ വന്നു തുടങ്ങിയത്. അവിടെ മറ്റു ശല്യമൊന്നുമില്ല. ആർട്ടിസ്റ്റുകളെല്ലാം ഒരുമിച്ചാണ് അവിടെ ഉണ്ടാവുന്നത്. ആർട്ടിസ്റ്റുകൾക്കും മേക്കപ്പിനുമായി റൂമുകൾ ഉണ്ടായിരുന്നു. എന്നാൽ ഇന്നത്തെ സാഹചര്യം അങ്ങനെയല്ല.

ഇന്ന് എല്ലാ സെറ്റിലും ക്യാരവാൻ ഉണ്ടാവും. ഷൂട്ടിം​ഗിനു വേണ്ടി ഈ ക്യാരവാനും മൊബൈലും വേണ്ടെന്ന് വെച്ചാൽ ആ പഴയ കൂട്ടായ്മ ഇന്നും ഉണ്ട്. അതിനു വ്യത്യാസമൊന്നുമില്ല. ഈ ചിത്രത്തിന്റെ സെറ്റിൽ അതുപോലെയുള്ള കൂട്ടായ്മ തന്നെയായിരുന്നു. എന്റെ രണ്ട് പെൺമക്കളായി അഭിനയിച്ച ശ്രുതിയും ദിവ്യയും പിന്നെ മരുമക്കളും അങ്ങനെ എല്ലാവരും ഒരു കുടുംബം പോലെയായിരുന്നു. ഷൂട്ടിം​ഗ് കഴിഞ്ഞ് തിരിച്ച് പോകുമ്പോൾ വല്ലാത്ത നിരാശയായിരുന്നു.

സമാധാനത്തോടെ സമയമെടുത്താണ് സിനിമ ഷൂട്ട് ചെയ്ത് പൂർത്തിയാക്കിയത്. ചിത്രീകരണം കഴിഞ്ഞതു പോലും അറിഞ്ഞില്ല. കുറച്ച് നാൾ കൂടി ഇരിക്കാം എന്നായിരുന്നു മനസിൽ ഉണ്ടായിരുന്നത്." കലാ രഞ്ജിനി പറഞ്ഞു. പൊതുവേ പ്രമോഷൻ വീഡിയോകളിൽ കണ്ടിട്ടില്ലാത്ത താരമാണ് കലാ രഞ്ജിനി. അതിനൊരു കാരണവുമുണ്ട്. കലാ രഞ്ജിനിയുടെ അവസാനം പുറത്തിറങ്ങിയ ചിത്രം 2020ൽ റിലീസ് ചെയ്ത സൂഫിയും സുജാതയും ആണ്. ഏകദേശം 4 വർഷത്തോളമായി താരം സിനിമകളിൽ സജീവമല്ല.

Kalaranjini

ഭരതനാട്യം സിനിമയിലെ കഥാപാത്രം കലാ രഞ്ജിനിയുടെ വലിയൊരു തിരിച്ചു വരവാകും. 1982ൽ റിലീസ് ചെയ്ത ആശ എന്ന സിനിമയിലൂടെയാണ് ഒരു മുഴുനീള നായികാ കഥാപാത്രത്തെ കലാ രഞ്ജിനി അവതരിപ്പിക്കുന്നത്. അതിനു ശേഷം നിരവധി സിനിമകളിൽ ചെറിയ വേഷങ്ങളിൽ പിന്നെയും അഭിനയിച്ചു. ലൊക്കേഷനിൽ വെച്ചുണ്ടായ ഒരു ദുരനുഭവത്തിൽ കലാ രഞ്ജിനിയുടെ ശബ്ദത്തിന് പ്രശ്നങ്ങൾ നേരിട്ടെങ്കിലും അവർ സിനിമകളിൽ ചെയ്തു കൊണ്ടിരുന്നു.

എങ്കിലും താരത്തിന്റെ ശബ്ദത്തിന് പഴയ സിനിമകളെ അപേക്ഷിച്ച് വലിയ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. ഹൗ ഓൾഡ് ആർ യു എന്ന സിനിമയിൽ കലാ രഞ്ജിനി തന്നെയായിരുന്നു ശബ്ദം നൽകിയത്. അതിനു ശേഷം പല സിനിമകളിലും താരത്തിന്റെ അടഞ്ഞ ശബ്ദത്തിൽ തന്നെ ഡബ്ബ് ചെയ്തിട്ടുണ്ട്. ആ ശബ്ദത്തിന് ഒരു വേറിട്ട മുഖമുണ്ടായിരുന്നു.

More from Filmibeat

Read more about: kalaranjini
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X