For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വീട്ടിലേക്ക് വരാതെ പോയാൽ സുരേഷേട്ടൻ കൊല്ലും, ആദ്യ സിനിമ മുതലുള്ള സൗഹൃദം; ഖുശ്ബു

  |

  മലയാള സിനിമയിൽ സൂപ്പർ സ്റ്റാറുകളിൽ ഒരാളാണ് സുരേഷ് ​ഗോപി. സിനിമയിൽ നിന്ന് ഇടയ്ക്കിടെ ഇടവേള എടുത്തപ്പോഴും രാഷ്ട്രീയ വിവാദങ്ങളിൽ പെട്ടപ്പോഴും സുരേഷ് ​ഗോപിക്ക് മലയാള സിനിമയിലുള്ള സ്ഥാനം അതുപോലെ നിലനിന്നു. പാപ്പൻ എന്ന ജോഷി ചിത്രത്തിന് ലഭിച്ച സ്വീകരണം ഇതിന് ഉദാഹരണമാണ്. സിനിമയിൽ എല്ലാവരുമായും നല്ല സൗഹൃദമുള്ള വ്യക്തിയായാണ് സുരേഷ് ​ഗോപി അറിയപ്പെടുന്നത്.

  ഒപ്പം അഭിനയിച്ചവരിൽ ആദ്യകാലം മുതലുള്ള നായികമാർ ഇതേപറ്റി സംസാരിക്കാറുമുണ്ട്. ഇപ്പോഴിതാ നടി ഖുശ്ബുവാണ് സുരേഷ് ​ഗോപിയുമായുള്ള സൗഹൃദത്തെക്കുറിച്ച് മനസ്സ് തുറന്നിരിക്കുന്നത്. യാദവം സിനിമ തൊട്ട് ഇപ്പോഴും നിലനിൽക്കുന്ന സൗഹൃദമാണ് സുരേഷ് ​ഗോപിയുമായി തനിക്കുള്ളതെന്ന് ഖുശ്ബു വ്യക്തമാക്കി.

  'അന്ന് മുതൽ ഇപ്പോവരെയും തിരുവനന്തപുരത്ത് വന്നിട്ട് വീട്ടിൽ ചെന്നില്ലെങ്കിൽ അദ്ദേഹം കൊല്ലും. വളരെ വ്യക്തിപരമായ ബന്ധമാണ് സുരേഷേട്ടനുമായുള്ളത്. എനിക്ക് ഫോണിൽ വിളിച്ച് സംസാരിക്കാം. ഞാൻ തിരുവന്തപുരത്ത് വന്നാൽ അദ്ദേഹത്തിന്റെ വീട്ടിലാണ് താമസിക്കുക. അദ്ദേഹത്തിന്റെ ഭാര്യയുമായും നല്ല സൗഹൃദമാണ്'

  'അദ്ദേഹത്തിന്റെ മകളും എന്റെ മകളും നല്ല സുഹൃത്തുക്കളാണ്. അവർ രണ്ട് പേരും പഠിച്ചത് ലണ്ടനിൽ ആണ്. യാദവം ചെയ്യുമ്പോൾ മലയാളം തീരെ അറിയില്ല. അദ്ദേഹം എന്നെ സഹായിച്ചു. ഞങ്ങൾ തമ്മിൽ വളരെ നല്ല സൗഹൃദം ഉണ്ടായി'

  Also Read: ഞങ്ങളുടെ വഴക്ക് കണ്ടാല്‍ ഇപ്പോള്‍ എല്ലാം തീരുമെന്ന് കരുതും; ഭാര്യയുടെ ഡയലോഗ് സിനിമയിലുണ്ടന്ന് സിദ്ധാര്‍ഥ് ഭരതൻ

  'സുരേഷേട്ടന് ദേഷ്യം വന്നാൽ അധികം വരും. വളരെ പെട്ടന്ന് തന്നെ ദേഷ്യം പിടിക്കും. അങ്ങനെ തന്നെ ദേഷ്യം പോവുകയും ചെയ്യും. എന്ത് സംസാരിച്ചാലും ഹൃദയത്തിൽ നിന്നാണ് അദ്ദേഹം സംസാരിക്കുക. ചുമ്മാ നമ്മളെ സന്തോഷിപ്പിക്കാൻ സംസാരിക്കില്ല. അത് ആളുകളിൽ അപൂർവമായി കാണുന്ന ​ഗുണമാണ്. തുറന്ന ഹൃദയം ഉള്ളയാളാണ്'

  'തന്റെ വെെകാരികത ഒളിച്ചു വെക്കാൻ അദ്ദേഹത്തിനറിയില്ല. വളരെ സത്യസന്ധനുമാണ്. ഇപ്പോൾ മാത്രമല്ല വളരെ നാളുകൾക്ക് മുമ്പേ അദ്ദേഹം ചാരിറ്റി പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. അതിനെ പറ്റി അദ്ദേഹം അധികം സംസാരിക്കാറില്ല'

  Also Read: 50 ലുക്ക് ടെസ്റ്റ്, കുന്ദവിക്ക് പിന്നിൽ പരിശ്രമങ്ങളേറെ; കഥാപാത്രമായി മാറിയതിനെക്കുറിച്ച് തൃഷ

  'അനുഭൂതി എന്ന സിനിമയിൽ എനിക്കും സുരേഷേട്ടെനും ഒരു പ്രണയ ​ഗാന രം​ഗമുണ്ട്.അത് ചെയ്യുമ്പോൾ എനിക്ക് കുറച്ച് മടിയുണ്ടായിരുന്നു. പക്ഷെ സുരേഷ് സർ എന്നെ വളരെ കംഫർട്ടബിൾ ആക്കി,' ഖുശ്ബു പറഞ്ഞു. അമൃത ടിവിയോടാണ് പ്രതികരണം. ജോഷി സംവിധാനം ചെയ്ത പാപ്പൻ ആണ് സുരേഷ് ​​ഗോപിയുടെ ഏറ്റവും പുതിയ റിലീസ് ചെയ്ത സിനിമ. ഒരിടവേളയ്ക്ക് ശേഷമാണ് സുരേഷ് ​ഗോപി കേസന്വേഷണ ഉദ്യോ​ഗസ്ഥനായി ബി​ഗ് സ്ക്രീനിലെത്തിയത്.

  Also Read: 'കുഞ്ഞാക്കായ്ക്ക് വേണ്ടി ഇത്രയും കാലം ഞാന്‍ സൂക്ഷിച്ച പേന''; ഈ പുഴയും കടന്ന് മനോഹര ഗാനങ്ങള്‍ പിറന്നത് ഇങ്ങനെ

  മകൻ ​ഗോകുൽ സുരേഷും സിനിമയിൽ ഒരു വേഷം ചെയ്തിരുന്നു. സുരേഷ് ​ഗോപിയെ വീണ്ടും സിനിമയിൽ സജീവമാവുന്നത് കാണാനാണ് ആരാധകർ കാത്തിരിക്കുന്നത്. പൊറിഞ്ച് മറിയം ജോസ് ഉൾപ്പെടെയുള്ള സിനിമകളിൽ സുരേഷ് ​ഗോപിയെ ആയിരുന്നു നായകൻ ആയി ആദ്യം പരി​ഗണിച്ചിരുന്നത്. എന്നാൽ രാഷ്ട്രീയ തിരക്കുകൾ മൂലം നടൻ ഈ സിനിമ നിരസിക്കുകയായിരുന്നു.

  Read more about: suresh gopi khushbu
  English summary
  actress khushbu about her friendship with suresh gopi; says its very personal and deep
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X