For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  50 ലുക്ക് ടെസ്റ്റ്, കുന്ദവിക്ക് പിന്നിൽ പരിശ്രമങ്ങളേറെ; കഥാപാത്രമായി മാറിയതിനെക്കുറിച്ച് തൃഷ

  |

  സിനിമാ പ്രേക്ഷകർക്ക് വൻ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് മണരത്നം സംവിധാനം ചെയ്യുന്ന പൊന്നിയിൻ സെൽവൻ. കൽകി കൃഷ്ണ മൂർത്തിയുടെ പ്രസിദ്ധമായ നോവലിനെ ആസ്പദമാക്കി ഒരുങ്ങുന്ന സിനിമ രണ്ട് ഭാ​ഗങ്ങളായാണ് റിലീസ് ചെയ്യുന്നത്. ആദ്യ ഭാ​ഗം സെപ്റ്റംബർ 30 ന് തിയറ്ററുകളിലേക്ക് എത്തുകയാണ്. ജയംരവി, കാർത്തി, തൃഷ, ഐശ്വര്യ റായ്, വിക്രം തുടങ്ങി വൻ താരനിരയാണ് സിനിമയിൽ അണിനിരക്കുന്നത്.

  10ാം നൂറ്റാണ്ടിലെ ചോള രാജവംശത്തിന്റെ കഥ പറയുന്ന സിനിമയ്ക്ക് സം​ഗീതം നൽകിയിരിക്കുന്നത് എആർ റഹ്മാനാണ്. വർഷങ്ങളായി പലരും ശ്രമിച്ചിട്ടും സിനിമയാക്കാൻ സാധിക്കാഞ്ഞ നോവലാണ് മണിരത്നം ഒടുവിൽ പ്രേക്ഷകരിലേക്കെത്തിക്കുന്നത്. സിനിമയിലെ ക്യാരക്ടർ പോസ്റ്ററും ട്രെയ്ലറും ഇതിനകം വൻ ജനശ്രദ്ധ നേടിക്കഴിഞ്ഞു. നടി തൃഷ കുന്ദവി എന്ന രാഞ്ജി ആയാണ് സിനിമയിലെത്തുന്നത്. തൃഷയുടെ ലുക്ക് ഇതിനകം ചർച്ചയായിട്ടുണ്ട്. ഐശ്വര്യ റായ് ആണ് സിനിമയിലെ മറ്റൊരു പ്രധാന കഥാപാത്രം.

  'ഇപ്പോഴിതാ കുന്ദവിയായി മാറാൻ വേണ്ടിയെടുത്ത തയ്യാറെടുപ്പുകളെ പറ്റി സംസാരിക്കുകയാണ് തൃഷ. 50 ലുക്ക് ടെസ്റ്റ് നടത്തിയ ശേഷമാണ് സിനിമയിൽ ഇപ്പോൾ കാണുന്ന വേഷ വിധാനങ്ങൾ അന്തിമമാക്കിയതെന്ന് തൃഷ പറയുന്നു. 'കുന്ദവിയുടെ കുറച്ച് ലുക്കുകൾ നിങ്ങൾ കണ്ടു. 50 ലേറെ ലുക്കുകൾ ഞങ്ങൾ പരിശോധിച്ചിട്ടുണ്ട്. ഇതിൽ മുപ്പതെണ്ണം ഷോർട്ട് ലിസ്റ്റ് ചെയ്തു. അതിനു ശേഷം ഇതിൽ നിന്നും 10 ലുക്കുകൾ തെരഞ്ഞെടുത്തു'

  Also Read: 'അത് ദൈവത്തിന്റെ കൈകൾ തന്നെ ആയിരുന്നു'; സച്ചിയെ കുറിച്ച് നടൻ കോട്ടയം രമേശ് പറയുന്നു

  'അതിൽ നിന്നാണ് മണിരത്നം സർ തന്റെ സിനിമയ്ക്ക് വേണ്ടതേതെന്ന് തെരഞ്ഞെടുത്തത്. അതിന്റെ മുഴുവൻ ക്രെഡിറ്റും മണി സാറിനും സ്റ്റെെലിം​ഗ് ചെയ്ത എക ലഖാനിക്കും അവളുടെ ടീമിനും ആണ്, തൃഷ പറഞ്ഞു. തൃഷയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രമായിരിക്കും പൊന്നിയിൻ സെൽവനിലെ കുന്ദവി എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

  Also Read: 'അനിയനെ സഹായിക്കാത്തത് എന്തുകൊണ്ടെന്ന് പലരും ചോദിക്കാറുണ്ട്'; കാരണം പറഞ്ഞ് ആസിഫ് അലി

  ചോള രാജവംശത്തിലെ രാജകുമാരിയാണ് കുന്ദവി. ആദിത്യ കരികാലൻ, അരുൺമൊഴി വർമൻ എന്നീ കഥാപാത്രങ്ങളുടെ സഹോദരിയാണ് കുന്ദവി. നോവലിൽ ബുദ്ധിമതിയായ രാജകുമാരി ആണിത്. തൃഷ എത്രത്തോളം ഈ കഥാപാത്രത്തെ മികച്ചതാക്കും എന്ന് കാണാനും ആരാധകർ കാത്തിരിക്കുകയാണ്. നേരത്തെ നയൻതാര, അനുഷ്ക ഷെട്ടി, കീർത്തി സുരേഷ് തുടങ്ങിയവരെ പരി​ഗണിച്ച റോളിലേക്കാണ് തൃഷ എത്തിയത്.

  Also Read: നിഖിലയുടെ പേരിലെ വിമൽ അച്ഛനല്ല അമ്മയാണ്, അറിയാമോ?; നടിയുടെ പേരിന് പിന്നിലെ കഥയിങ്ങനെ

  1958 ൽ എംജിആർ പൊന്നിയിൻ സെൽവൻ സിനിമയാക്കാൻ ഒരുങ്ങിയെങ്കിലും ഇത് ഉപേക്ഷിക്കുകയായിരുന്നു. മണിരത്നം വർഷങ്ങളായി ഈ നോവൽ സിനിമയാക്കാൻ ശ്രമിച്ചെങ്കിലും ഇത്തവണയാണ് ഇത് സാക്ഷാത്കരിക്കപ്പെട്ടത്. മൂന്ന് വർഷത്തിലേറെ സമയമെടുത്ത് കൽക്കി കൃഷ്ണ മൂർത്തി എഴുതിയ നോവലാണിത്. ഇത് സിനിമയായി അവതരിപ്പിക്കുക എന്നത് മിക്ക ഫിലിം മേക്കേർസിനെ സംബന്ധിച്ചും വെല്ലുവിളിയാണ്. മണിരത്നത്തിന്റെ ദൃശ്യാവിഷ്കാരം എങ്ങനെയെന്ന് കാണാനാണ് ഏവരും കാത്തിരിക്കുന്നത്.

  Read more about: trisha
  English summary
  actress trisha about her make over to the role of ponniyin selvan film; says tried 50 looks
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X