For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'അനിയനെ സഹായിക്കാത്തത് എന്തുകൊണ്ടെന്ന് പലരും ചോദിക്കാറുണ്ട്'; കാരണം പറഞ്ഞ് ആസിഫ് അലി

  |

  മലയാള സിനിമയിൽ യുവനിരയിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്ത് കരിയറിൽ മുന്നേറുകയാണ് ആസിഫ് അലി. ഋതു എന്ന ആദ്യ സിനിമയിൽ നിന്നും കൊത്ത് എന്ന ഏറ്റവും പുതിയ സിനിമയിലേക്കെത്തുമ്പോഴേക്കും നടന്റെ കരിയർ വളർച്ച പ്രശംസനീയമാണെന്ന് ആരാധകർ പറയുന്നു.

  ഋതുവിന് ശേഷം അപൂർവ രാ​ഗങ്ങൾ, സോൾട്ട് ആന്റ് പെപ്പർ, ബാച്ച്ലർ പാർട്ടി, സൺഡേ ഹോളിഡേ, ഹണി ബീ, കെട്ട്യോളാണ് എന്റെ മാലാഖ, ഉയരെ, കുറ്റവും ശിക്ഷയും, ഒഴിമുറി തുടങ്ങി ഒട്ടനവധി സിനിമകളിൽ ആസിഫ് അലി അഭിനയിച്ചു.

  സിനിമകളിൽ നായകനായും സഹനടനായും വില്ലനായും ആസിഫ് അഭിനയിച്ചിട്ടുണ്ട്. സിബി മലയിൽ സംവിധാനം ചെയ്ത കൊത്ത് ആണ് നടന്റെ ഏറ്റവും പുതിയ സിനിമ. റോഷൻ മാത്യു, നിഖില വിമൽ തുടങ്ങിയവർക്കൊപ്പം എത്തുന്ന സിനിമയ്ക്ക് മികച്ച പ്രേക്ഷക പ്രതികരണം ആണ് ലഭിക്കുന്നത്. ആറ് വർഷത്തിന് ശേഷം സിബി മലയിൽ സംവിധാനം ചെയ്ത സിനിമയാണ് കൊത്ത്. കണ്ണൂർ രാഷ്ട്രീയമാണ് സിനിമയുടെ പ്രമേയം.

  Also Read: 'ആ നഷ്ടങ്ങൾ ഒരു രോമം പറിച്ച് കളയുന്നതുപോലയെയുള്ളൂ അച്ഛന്'; തിലകന് സംഭവിച്ചതിനെ കുറിച്ച് മകൻ ഷമ്മി തിലകൻ!

  തുടരെയുള്ള പരാജയ ചിത്രങ്ങൾക്ക് ശേഷം ആസിഫിന് ലഭിക്കുന്ന ഹിറ്റ് സിനിമയായിരിക്കുകയാണ് കൊത്ത്. സിനിമാ പാരമ്പര്യമില്ലാതെ വന്ന ആസിഫ് നായക നടനായി വളർന്നത് സിനിമാ പ്രേമികൾ എപ്പോഴും ചൂണ്ടിക്കാട്ടാറുണ്ട്. ഇപ്പോഴിതാ തന്റെ കരിയർ വളർച്ചയെ സംബന്ധിച്ച് സംസാരിച്ചിരിക്കുകയാണ് ആസിഫ്. ആസിഫ് അലിയുടെ സഹോദരൻ അസ്കർ അലിയും സിനിമാ രം​ഗത്താണ്. കരിയറിൽ വലിയൊരു ബ്രേക്ക് അസ്കറിന് ലഭിച്ചിട്ടില്ല. ഇതേപറ്റിയും ആസിഫ് സംസാരിച്ചു.

  Also Read: നിഖിലയുടെ പേരിലെ വിമൽ അച്ഛനല്ല അമ്മയാണ്, അറിയാമോ?; നടിയുടെ പേരിന് പിന്നിലെ കഥയിങ്ങനെ

  'എന്താണ് സിനിമയിലേക്ക് വരാനുള്ള വഴിയെന്ന് പലരും ചോദിക്കും. നമ്മൾ സിനിമയിൽ വരുമെന്ന് വിശ്വസിക്കണം. നമ്മൾ ഒരു ആക്ടർ ആവുമെന്ന് കുറഞ്ഞത് നമ്മളെങ്കിലും വിശ്വസിക്കണം. ആ വിശ്വാസം എനിക്കുണ്ടായിരുന്നു ഞാനെന്നെ ഒരിക്കലും സംശയിച്ചിട്ടില്ല. എന്റെ കൂടെയുള്ളവരൊക്കെ സംശയിച്ചിരുന്നു. നീ എന്താണീ പറയുന്നത് നിനക്ക് ഭ്രാന്താണോ ഈ എറണാകുളത്ത് പോയി കിടക്കാൻ എന്നൊക്കെ പറഞ്ഞ്'

  'അവിടെ എപ്പോഴോ എന്റെയുള്ളിൽ ഭയങ്കരമായ വാശി ഉണ്ടായിരുന്നു. പക്ഷെ ഇപ്പോൾ എനിക്ക് ആലോചിക്കുമ്പോൾ പേടിയാണ്. ഞാനന്നെടുത്ത റിസ്ക് എന്താണെന്നുള്ളത്. ഈ മുറിയിൽ ഇരിക്കുന്ന അഞ്ച് പേരുടെയും ആ​ഗ്രഹം ചോദിച്ച് കഴിഞ്ഞാൽ അവർക്ക് സിനിമയിൽ വരണമെന്ന് തന്നെയായിരിക്കും. അങ്ങനെ സിനിമയ്ക്ക് വേണ്ടി കൊതിക്കുന്ന എത്രയോ പേരുണ്ട്'

  Also Read: 'നീ എപ്പോഴും ഞങ്ങളുടെ ഹൃദയങ്ങളിലുണ്ട്'; സഹോദരി രാധികയുടെ ഓർമകളിൽ ​ഗായിക സുജാത മോഹൻ!

  'ഇതിന് കൃത്യമായ ഒരു റൂട്ട് നമുക്ക് പറഞ്ഞ് കൊടുക്കാൻ പറ്റില്ല. എന്റെയടുത്തും എല്ലാവരും ചോദിക്കും എന്തുകൊണ്ടാണ് അനിയനെ സഹായിക്കാത്തത്, അല്ലെങ്കില് അനിയനെ ഉപദേശിക്കാത്തത് എന്ന്. ഞാൻ എന്താണ് ഉപദേശിക്കേണ്ടത് സിനിമ സെലക്ട് ചെയ്യേണ്ടത് എങ്ങനെയെന്ന് ഉപദേശിക്കാൻ എനിക്ക് അറിയില്ല. സിനിമയിലേക്ക് വരാൻ നമുക്ക് ചെയ്യാൻ പറ്റുന്നത് ഓഡിഷനുകൾ അറ്റൻഡ് ചെയ്യുക, ആളുകളെ കാണുക, കോൺടാക്ട് ചെയ്യുക എന്നുള്ളതാണ്,' ആസിഫ് അലി പറഞ്ഞു. റെഡ് എഫ്എമ്മിനോടാണ് പ്രതികരണം.

  Read more about: asif ali
  English summary
  kotthu actor asif ali explains why he cant help brother askar ali in his film career‌‌
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X