twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'ആ നഷ്ടങ്ങൾ ഒരു രോമം പറിച്ച് കളയുന്നതുപോലയെയുള്ളൂ അച്ഛന്'; തിലകന് സംഭവിച്ചതിനെ കുറിച്ച് മകൻ ഷമ്മി തിലകൻ!

    |

    മലയാള സിനിമയുടെ പെരുന്തച്ചനെന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന നടനായിരുന്നു തിലകൻ. കാ​ലം​ ​പോ​യ് ​മ​റ​യു​മ്പോ​ഴും​ ​മ​ല​യാ​ള​ ​സി​നി​മ​യു​ടെ​ ​ആ​ ​'തി​ല​ക​ക്കു​റി​ ​ഓ​ർ​മക​ളു​ടെ​ ​തി​ര​ശീ​ല​യി​ൽ​ ​ഒ​ളി​മ​ങ്ങാ​തെ ​ഇ​ന്നുമുണ്ട്.​ ​

    പെ​രു​ന്ത​ച്ച​നി​ലെ​ ​ത​ച്ച​നും​ ​മൂ​ന്നാം​ ​പ​ക്ക​ത്തി​ലെ​ ​ത​മ്പി​ ​മു​ത്ത​ശ്ശ​നും​ ​ക​ണ്ണെ​ഴു​തി​ ​പൊ​ട്ടും​ ​തൊ​ട്ടി​ലെ​ ​ന​ടേ​ശ​ൻ​ ​മു​ത​ലാ​ളി​​യും​ ​യ​വ​നി​ക​യി​ലെ​ ​വ​ക്ക​ച്ച​നും ​കീ​രി​ട​ത്തി​ലെ​ ​അ​ച്യു​ത​ൻ​ ​നാ​യ​രും​ ​സ്ഫ​ടി​ക​ത്തി​ലെ​ ​ചാ​ക്കോ​ ​മാഷും ​ കാ​ട്ടു​കു​തി​ര​യി​ലെ​ ​കൊ​ച്ചു​വാ​വ​യുമൊ​ക്കെ​ ​മ​ല​യാ​ളി​ക​ളുടെ ഇടനെഞ്ചിൽ ഇന്നും തുടിക്കുന്നു. 2012​ ​സെ​പ്തം​ബ​ർ​ 24​ ​നാ​യി​രു​ന്നു​ ​തി​ല​ക​നെ​ന്ന​ ​മ​ഹാ​ ​വി​സ്മ​യം​ ​മ​ല​യാ​ള​ ​സി​നി​മ​യോ​ട് ​വി​ട​ ​പ​റ​ഞ്ഞ​ത്.

    'മമ്മൂക്ക താമസിച്ചിരുന്ന പങ്കജ് ഹോട്ടലിൽ എന്നെങ്കിലും മുറിയെടുക്കണമെന്ന് ആഗ്രഹിച്ചിരുന്നു'; വിക്രം ഓർക്കുന്നു'മമ്മൂക്ക താമസിച്ചിരുന്ന പങ്കജ് ഹോട്ടലിൽ എന്നെങ്കിലും മുറിയെടുക്കണമെന്ന് ആഗ്രഹിച്ചിരുന്നു'; വിക്രം ഓർക്കുന്നു

    സ്‌കൂൾ നാടകങ്ങളിലൂടെയാണ് തിലകൻ കലാപ്രവർത്തനം ആരംഭിച്ചത്. 18 ഓളം പ്രൊഫഷണൽ നാടക സംഘങ്ങളിലെ മുഖ്യ സംഘാടകനായിരുന്നു. 10000 ത്തോളം വേദികളിൽ വിവിധ നാടകങ്ങളിൽ അഭിനയിച്ചു. 43 നാടകങ്ങൾ സംവിധാനം ചെയ്തു. 1973ലാണ് തിലകൻ സിനിമാ രംഗത്തേക്ക് കടന്നുവരുന്നത്.

    പി.ജെ​ ​ആ​ന്റ​ണി​യു​ടെ​ ​പെ​രി​യാ​റി​ലൂ​ടെ​ ​സി​നി​മ​ ​ജീ​വി​ത​ത്തി​ന്റെ​ ​തു​ട​ക്കം കുറിച്ചു. ​പി​ന്നീ​ട് ​ഉ​ൾ​ക്ക​ട​ൽ,​ യ​വ​നി​ക​ ​എ​ന്നീ​ ​ചി​ത്ര​ങ്ങ​ളി​ലൂ​ടെ​ ​തി​ല​ക​ൻ​ ​മ​ല​യാ​ള​സി​നി​മ​യി​ൽ​ ​ത​ന്റെ​ ​ഇ​രി​പ്പി​ടം​ ​സ്വന്തമാക്കി.​ ​വൈവിധ്യമാര്‍ന്ന വേഷങ്ങള്‍ കൊണ്ടും സൂക്ഷ്മമായ അഭിനയം കൊണ്ടും ആരാധകരുടെ മനസില്‍ പറിച്ചുമാറ്റാനാകാത്ത വിധം ഇടംപിടിച്ചുപറ്റാൻ തിലകനായി.

    മമ്മൂട്ടിയോട് നന്ദി പറയണം; പൊന്നിയിൻ സെൽവനെക്കുറിച്ച് മണിരത്നംമമ്മൂട്ടിയോട് നന്ദി പറയണം; പൊന്നിയിൻ സെൽവനെക്കുറിച്ച് മണിരത്നം

    ആ നഷ്ടങ്ങൾ ഒരു രോമം പറിച്ച് കളയുന്നതുപോലയെയുള്ളൂ അച്ഛന്

    1981ൽ കോലങ്ങൾ എന്ന ചിത്രത്തിൽ മുഴുക്കുടിയനായ കള്ളുവർക്കി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് അദ്ദേഹം പ്രധാനവേഷങ്ങളിലേക്ക് കടന്നു.

    യവനിക, പെരുന്തച്ചൻ, കിരീടം, മൂന്നാംപക്കം, സ്ഫടികം, കാട്ടുകുതിര, ഗമനം, സന്താനഗോപാലം, ഋതുഭേദം, ഉസ്താദ് ഹോട്ടൽ, ഇന്ത്യൻ റുപ്പീ എന്നിവ തിലകന്റെ അഭിനയജീവിതത്തിലെ സുപ്രധാന ചിത്രങ്ങളാണ്.

    ഏറ്റവും ഒടുവിൽ അഭിനയിച്ച ചിത്രം സീൻ ഒന്ന് നമ്മുടെ വീട് ആയിരുന്നു. ഈ ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നാണ് അദ്ദേഹത്തെ അസുഖം ബാധിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

    'ഞങ്ങൾ നല്ല സുഹൃത്തുക്കൾ മാത്രമാണ്, പക്ഷെ ആളുകൾ‌ കരുതിയിരിക്കുന്നത് മേനക എന്റെ ഭാര്യയാണെന്നാണ്'; ശങ്കർ'ഞങ്ങൾ നല്ല സുഹൃത്തുക്കൾ മാത്രമാണ്, പക്ഷെ ആളുകൾ‌ കരുതിയിരിക്കുന്നത് മേനക എന്റെ ഭാര്യയാണെന്നാണ്'; ശങ്കർ

    തിലകന് സംഭവിച്ചതിനെ കുറിച്ച് മകൻ ഷമ്മി തിലകൻ

    മരിക്കുന്നതിന് മുമ്പ് അദ്ദേഹം അഭിനയിച്ച് പ്രദർശനത്തിനെത്തിയ അവസാന ചിത്രം സിംഹാസനമായിരുന്നു. അച്ഛന്‍ വേഷങ്ങളില്‍ തിലകനെപ്പോലെ തിളങ്ങിയ നടന്‍ മറ്റാരും ഉണ്ടാകില്ല. കര്‍ക്കശക്കാരനും വാത്സല്യനിധിയുമായ അച്ഛനായി തിലകന്‍ മലയാള സിനിമകളില്‍ എത്തി.

    മോഹന്‍ലാല്‍-തിലകന്‍ കോമ്പിനേഷനിലുള്ള അച്ഛന്‍-മകന്‍ ചിത്രങ്ങള്‍ കയ്യടിക്കൊപ്പം കണ്ണീരും സൃഷ്ടിച്ചു. അത്രത്തോളം ഹൃദയസ്പര്‍ശിയായിരുന്നു ഓരോ ചിത്രങ്ങളും.

    കിരീടത്തിലെ അച്യുതൻ നായർ, സ്ഫടികത്തിലെ ചാക്കോ മാഷ്, നരസിംഹത്തിലെ ജസ്റ്റിസ് കരുണാകര മേനോന്‍ എന്നീ കഥാപാത്രങ്ങള്‍ ഇന്നും പ്രേക്ഷകരുടെ മനസിൽ ജീവിക്കുന്നു.

    നഷ്ടമായത് അടുത്ത തലമുറയ്ക്കാണ്

    ഒപ്പം നെഗറ്റീവ്, കോമഡി വേഷങ്ങളും തിലകന്റെ കൈകളിൽ ഭദ്രമായിരുന്നു. മലയാള സിനിമയിൽ നിന്ന് തന്നെ അവസാന കാലത്ത് വിലക്കുകൾ നേരിടേണ്ടി വന്നിട്ടുള്ള നടൻ കൂടിയാണ് തിലകൻ. അതിന്റെ പേരിൽ ചില സിനിമകളിൽ നിന്നും തിലകനെ മാറ്റി നിർത്തുകയും ചെയ്തിരുന്നു.

    ആ സംഭവത്തെ കുറിച്ച് തിലകന്റെ മകനും നടനുമായ ഷമ്മി തിലകൻ പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. 'അദ്ദേഹത്തിനെ നഷ്ടമായത് അടുത്ത തലമുറയ്ക്കാണ്. അദ്ദേഹത്തിന് അവസരം നിഷേധിച്ചത് തെറ്റാണ്. അവസാന കാലത്ത് കുറച്ച് സിനിമകൾ നഷ്ടപ്പെട്ടുവെന്ന് കരുതി അച്ഛന് എന്ത് സംഭവിക്കാനാണ്.'

    എനിക്ക് അവസരങ്ങൾ നഷ്ടപ്പെട്ടതിൽ ഞാൻ പ്രതിഷേധിച്ചിട്ടില്ല

    'ഒരു രോമം പറിച്ച് കളയുന്നത് പോലയെയുള്ളൂ അച്ഛനെ സംബന്ധിച്ചിടത്തോളം. അച്ഛൻ എന്തോരം കഥാപാത്രങ്ങൾ ചെയ്ത് വെച്ചിരിക്കുന്നു. വീട്ടിലിരിക്കുന്ന അവാർഡുകൾ അതിന്റെ തെളിവാണ്.'

    'പക്ഷെ അച്ഛന്റെ ആ​ഗ്രഹം ഇത് അടുത്ത തലമുറയ്ക്ക് നൽകണമെന്നായിരുന്നു. അവർക്കുള്ള അവസര നിഷേധമാണ് ഉണ്ടായത്. അതിനെതിരെ മാത്രമാണ് ഞാനും ഫൈറ്റ് ചെയ്തിട്ടുള്ളത്. അല്ലാതെ ഒരിക്കലും എനിക്ക് അവസരങ്ങൾ നഷ്ടപ്പെട്ടതിൽ ഞാൻ പ്രതിഷേധിച്ചിട്ടില്ല' ഷമ്മി തിലകൻ‌ പറഞ്ഞു.

    Read more about: shammi thilakan
    English summary
    actor shammi thilakan open up about thilakan related controversy, video goes viral
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X