twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നിഖിലയുടെ പേരിലെ വിമൽ അച്ഛനല്ല അമ്മയാണ്, അറിയാമോ?; നടിയുടെ പേരിന് പിന്നിലെ കഥയിങ്ങനെ

    |

    മലയാളത്തിലെ യുവ നടിമാരിൽ ശ്രദ്ധേയയാണ് നിഖില വിമൽ. മധുരം, ജോ ആന്റ് ജോ, കൊത്ത് തുടങ്ങി ഒരുപിടി നല്ല സിനിമകളിലൂടെ മലയാളത്തിലെ നിറസാന്നിധ്യമായി മാറുകയാണ് നിഖില വിമൽ ഇന്ന്. ഭാഗ്യദേവത എന്ന ചിത്രത്തിലൂടെ ബാല താരമായിട്ടായിരുന്നു നിഖില വിമലിന്റെ സിനിമാ അരങ്ങേറ്റം. സത്യൻ അന്തിക്കാട് മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തിയ നിഖില പിന്നീട് നടൻ ദിലീപ് നായകനായി എത്തിയ ലവ് 24 X 7 എന്ന ചിത്രത്തിലൂടെയാണ് നായികയാകുന്നത്. ഇതോടെയാണ് നടി ശ്രദ്ധിക്കപ്പെടുന്നത്.

    മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും എല്ലാം നിഖില ഇതിനോടകം അഭിനയിച്ചു കഴിഞ്ഞു. ദിലീപിന്റെ നായികയായിട്ട് ആയിരുന്നു വന്നതെങ്കിലും നിഖില കൂടുതൽ പ്രേക്ഷകർക്ക് സുപരിചിതയാകുന്നത് അടുത്ത കാലത്താണ്. അരവിന്ദന്റെ അതിഥികൾ, ഞാൻ പ്രകാശൻ, ദ പ്രീസ്റ്റ്, തമ്പി, മധുരം, മേരാ നാം ഷാജി, ജോ ആൻഡ് ജോ തുടങ്ങിയ സിനിമകളാണ് നിഖിലയുടെ ഗ്രാഫ് ഉയർത്തിയത്.

    Also Read: 'സീരിയലിൽ നിന്ന് പുറത്താക്കി, ജൂനിയർ ആർട്ടിസ്റ്റുകളുമായി വഴക്ക്; പ്രായമാവുന്തോറും മുരളിയുടെ സ്വഭാവം മോശമായി'Also Read: 'സീരിയലിൽ നിന്ന് പുറത്താക്കി, ജൂനിയർ ആർട്ടിസ്റ്റുകളുമായി വഴക്ക്; പ്രായമാവുന്തോറും മുരളിയുടെ സ്വഭാവം മോശമായി'

    സോഷ്യൽ മീഡിയയിലും സജീവമായി ഇടപെടുന്ന താരമാണ് നിഖില

    സോഷ്യൽ മീഡിയയിലും സജീവമായി ഇടപെടുന്ന താരമാണ് നിഖില. നിഖിലയുടെ ചിത്രങ്ങളൊക്കെ പ്രേക്ഷക ശ്രദ്ധ നേടാറുണ്ട്. അതേസമയം, തന്റെ ശക്തമായ നിലപാടുകളിലൂടേയും നടി വാർത്തകളിൽ ഇടം നേടാറുണ്ട്. സിബി മലയിലിന്റെ സംവിധാനത്തിൽ എത്തിയ കൊത്താണ് നിഖിലയുടെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.

    ഒരു ഇടവേളയ്ക്ക് ശേഷം സിബി മലയിൽ തന്റെ തിരിച്ചു വരവ് അടയാളപ്പെടുത്തിയ ചിത്രത്തിൽ ആസിഫ് അലിയുടെ നായികയായിട്ടാണ് നിഖില അഭിനയിച്ചത്. റോഷൻ മാത്യു ആണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്, കണ്ണൂരിലെ രാഷ്ട്രീയം പശ്ചാത്തലമാകുന്ന സിനിമ സമ്മിശ്ര പ്രതികരണങ്ങൾ നേടി പ്രദർശനം തുടരുകയാണ്. ചിത്രത്തിലെ നിഖില വിമലിന്റെ നായിക കഥാപാത്രവും കയ്യടി നേടുന്നുണ്ട്.

    Also Read: 'മമ്മൂക്ക താമസിച്ചിരുന്ന പങ്കജ് ഹോട്ടലിൽ എന്നെങ്കിലും മുറിയെടുക്കണമെന്ന് ആഗ്രഹിച്ചിരുന്നു'; വിക്രം ഓർക്കുന്നുAlso Read: 'മമ്മൂക്ക താമസിച്ചിരുന്ന പങ്കജ് ഹോട്ടലിൽ എന്നെങ്കിലും മുറിയെടുക്കണമെന്ന് ആഗ്രഹിച്ചിരുന്നു'; വിക്രം ഓർക്കുന്നു

    അതിനിടെ നിഖിലയുടെ പേരിന് പിന്നിലെ കഥയാണ്

    അതിനിടെ നിഖിലയുടെ പേരിന് പിന്നിലെ കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. നിഖില വിമൽ എന്ന പേര് കേൾക്കുമ്പോൾ വളരെ സാധാരണമായ ഒരു പേരായി തോന്നുമെങ്കിലും അങ്ങനെയല്ല. നിഖിലയുടെ അച്ഛന്റെ പേര് അല്ല വിമൽ എന്നതാണ് അതിലെ കൗതുകമുണർത്തുന്ന കാര്യം. നിഖിലയുടെ അച്ഛന്റെ പേര് പവിത്രൻ എന്നായിരുന്നു. അമ്മയുടെ പേരാണ് നിഖിലയുടെ പേരിനൊപ്പം ചേർത്തിരിക്കുന്നത്.

    അടുത്തകാലത്തായിട്ടാണ് അമ്മയുടെ പേര് മക്കളുടെ പേരിനൊപ്പം ചേർക്കാൻ തുടങ്ങിയത്. പരമ്പരാഗതമായി നിലനിന്നിരുന്ന ശൈലി അച്ഛന്റെ പേര് ചേർക്കുന്നതായിരുന്നു. വർഷങ്ങൾക്ക് മുൻപ് അങ്ങനെ ഒരു തീരുമാനം എടുത്ത കുടുംബമായിരുന്നു നിഖിലയുടേത്. അച്ഛൻ തന്നെയാണ് അങ്ങനെ പേരിട്ടതെന്ന് നിഖില പറഞ്ഞിട്ടുണ്ട്.

    Also Read: അമ്മയ്ക്ക് കുറച്ചു ദിവസം സംസാരിക്കാൻ കഴിയില്ല, ഡിസ്‌ചാർജായി; പുതിയ വിശേഷങ്ങൾ പങ്കുവച്ച് സൗഭാഗ്യAlso Read: അമ്മയ്ക്ക് കുറച്ചു ദിവസം സംസാരിക്കാൻ കഴിയില്ല, ഡിസ്‌ചാർജായി; പുതിയ വിശേഷങ്ങൾ പങ്കുവച്ച് സൗഭാഗ്യ

    അപ്പോൾ വിമൽ എന്നാണോ അമ്മയുടെ പേര് എന്ന് തോന്നിയേക്കാം

    അപ്പോൾ വിമൽ എന്നാണോ അമ്മയുടെ പേര് എന്ന് തോന്നിയേക്കാം. എന്നാൽ അല്ല വിമലാദേവി എന്നാണ് അമ്മയുടെ പേര്. അതിനെ ചുരുക്കിയാണ് വിമൽ എന്ന് ചേർത്തത്. നിഖിലയുടെ മാത്രമല്ല സഹോദരി അഖിലയുടെ പേരിന്റെ വാലറ്റതും വിമൽ എന്ന് തന്നെയാണ് ഇട്ടിരിക്കുന്നത്. നിഖില തന്നെയാണ് ഒരിക്കൽ ഒരു അഭിമുഖത്തിൽ തന്റെ പേരിന് പിന്നിലെ കഥ വെളിപ്പെടുത്തിയത്.

    Read more about: nikhila vimal
    English summary
    Kotthu Movie Actress Nikhila Vimal's Surname Has A Twist, Read The Unknown Story
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X