For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അഭിനയിക്കാത്ത രംഗങ്ങള്‍ കൂട്ടിച്ചേര്‍ത്തു, അമ്മ പോലും കുറ്റപ്പെടുത്തി, ജോലി പോയി; ദുരനുഭവം പറഞ്ഞ് കൃപ

  |

  മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് കൃപ. ബാലതാരമായിട്ടായിരുന്നു കൃപ സിനിമയിലെത്തിയത്. ചിന്താവിഷ്ടയായ ശ്യാമളയില്‍ അയ്യോ അച്ഛാ പോകല്ലേ എന്ന് പറയുന്ന രണ്ട് കുട്ടികളില്‍ ഒരാള്‍ കൃപയായിരുന്നു. അന്ന് മുതല്‍ കൃപ മലയാളികളുടെ മനസിലുണ്ട്. പിന്നീട് മുതിര്‍ന്നപ്പോള്‍ മലയാളത്തിലെ തിരക്കുള്ള നടിയായി മാറുകയായിരുന്നു കൃപ.

  Also Read: മൂന്നാമത്തെ ഭര്‍ത്താവിന്റെ കൂടെ മദ്യപിച്ചിട്ടുണ്ട്; അപവാദം പ്രചരിപ്പിക്കുന്നവരെ കുറിച്ച് നടി ചാര്‍മിള

  പക്ഷെ സിനിമ എന്നത് എപ്പോഴും പുറമെ കാണുന്നത് പോലെ ചിരിക്കുന്ന മുഖങ്ങള്‍ മാത്രമുള്ളൊരു ലോകമല്ല. ചതിക്കുഴികളും ഒരുപാടുണ്ട് സിനിമയില്‍. ഇത്തരത്തില്‍ തനിക്കുണ്ടായ അനുഭവങ്ങള്‍ വെളിപ്പെടുത്തുകയാണ് കൃപ. ഫ്‌ളവേഴ്‌സ് ചാനലിലെ ഒരു കോടി എന്ന ഗെയിം ഷോയില്‍ അതിഥിയായി എത്തിയപ്പോഴായിരുന്നു കൃപ മനസ് തുറന്നത്. വിശദമായി വായിക്കാം തുടര്‍ന്ന്.

  തന്റെ പത്തൊമ്പതാം വയസില്‍ അഭിനയിച്ച സിനിമയെക്കുറിച്ചാണ് താം മനസ് തുറന്നത്. സിനിമയില്‍ അഭിനയിക്കുമ്പോള്‍ ഇല്ലാതിരുന്ന രംഗങ്ങള്‍ ചേര്‍ത്ത്, വര്‍ഷങ്ങള്‍ക്ക് ശേഷം റിലീസ് ചെയ്തതിനെക്കുറിച്ചും അതേ തുടര്‍ന്നുണ്ടായ ദുരനുഭവങ്ങളുമാണ് താരം പങ്കുവച്ചിരിക്കുന്നത്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

  'ഞാനും അച്ഛനും കൂടിയാണ് ആ സിനിമയുടെ സ്‌ക്രിപ്റ്റ് വായിച്ചത്. സാധാരണ ഞാന്‍ തീരെ ഫാഷനബിള്‍ അല്ലാത്ത വസ്ത്രങ്ങളാണ് ധരിക്കാറ്. അഭിനയിച്ച ചിത്രങ്ങളിലെല്ലാം ദാവണിയും മറ്റുമായിരിക്കും വേഷം. പക്ഷേ ഈ ചിത്രത്തില്‍ അതില്‍ നിന്നും വ്യത്യസ്മായി ഒരു കഥാപാത്രം ലഭിച്ചു. പ്ലസ് ടു പഠിക്കുന്ന കുട്ടി അന്‍പത്തിയഞ്ചുകാരനുമായി പ്രണയത്തിലാകുന്നതും, ആ കുട്ടി ചതിക്കപ്പെടുന്നതും പെണ്‍കുട്ടിയുടെ ജീവിതം ട്രാജഡിയാകുന്നതുമെല്ലാമായിരുന്നു ചിത്രത്തിന്റെ പ്രമേയം'' എന്നാണ് കൃപ പറയുന്നത്.


  മലയാളത്തിലെ പ്രശസ്തയായ ഒരു എഴുത്തുകാരിയുടെ ഭര്‍ത്താവായിരുന്നു സംവിധാനം. സൂപ്പര്‍സ്റ്റാര്‍ അഭിനയിച്ച മറ്റൊരു ചിത്രം അദ്ദേഹം നേരത്തെ സംവിധാനംചെയ്തിട്ടുള്ളതുമാണെന്നും കൃപ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇതെല്ലാം ആ സിനിമയോട് യെസ് പറയാന്‍ കാരണമായെന്ന് കൃപ പറയുന്നു.

  ചില സീനില്‍ കുറച്ച് എക്സ്പോസ് ചെയ്യപ്പെടുമെന്ന് പറഞ്ഞപ്പോള്‍ അന്ന് തന്നെ അത്തരം സീനുകള്‍ തങ്ങള്‍ പറ്റില്ലെന്ന് പറഞ്ഞിരുന്നുവെന്ന് കൃപ വ്യക്തമാക്കുന്നു. എന്നാല്‍ ചിത്രം പുറത്ത് വന്നത് അങ്ങനെയൊന്നുമായിരുന്നില്ലെന്ന് കൃപ പറയുന്നു.

  ''പത്തൊന്‍പത് വയസുള്ളപ്പോഴാണ് ഞാന്‍ ആ സിനിമയില്‍ അഭിനയിച്ചത്. ഷൂട്ടിംഗ് കഴിഞ്ഞ് ഒരപാട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പടം പുറത്തിറങ്ങുന്നത്. വിവാഹം കഴിഞ്ഞ് കുഞ്ഞുണ്ടായ ശേഷമാണ് ആ ചിത്രം പുറത്തിറങ്ങിയത്. അന്ന് ഞാന്‍ അഭിനയിക്കാത്ത പല രംഗങ്ങളും അതില്‍ കൂട്ടിച്ചേര്‍ത്ത് മോശം രീതിയിലാണ് അത് ചെയ്തത്' കൃപ പറയുന്നു.

  Recommended Video

  Anoop On Dr. Robin: റോബിനെ പുറത്താക്കിയതിനെ കുറിച്ച് അനൂപ് പറയുന്നു | *BiggBoss


  ഈ സിനിമയുടെ റിലീസ് തന്റെ ജീവിതത്തെ ബാധിച്ചുവെന്ന് താരം പറയുന്നു. ആ സിനിമ ഇറങ്ങിയതിന് തൊട്ടുപിന്നാലെ തന്നെ തനിക്ക് കോളജില്‍ അധ്യാപികയായി ജോലി ഓഫര്‍ ലഭിച്ചിരുന്നു, പക്ഷേ കോളജ് മാനേജ്മെന്റ് ഈ കാരണം കൊണ്ട് ജോലി നിഷേധിക്കുകയായിരുന്നുവെന്നാണ് കൃപ ആരോപിക്കുന്നത്. അവര്‍ അത് കാരണമായി പറഞ്ഞില്ലെങ്കില്‍ കൂടി അത് തന്നെയാകും കാരണമെന്നാണ് കൃപയുടെ അഭിപ്രായം.

  മാത്രമല്ല, ഒരു ഘട്ടത്തില്‍ തന്റെ അമ്മ പോലും തന്നെ കുറ്റപ്പെടുത്തിയെന്ന് കൃപ പറയുന്നുണ്ട്. അമ്മ ആ സ്‌ക്രിപ്റ്റ് വായിച്ചിരുന്നുവെങ്കില്‍ ഒരിക്കലും ഇത് സംഭവിക്കില്ലായിരുന്നുവെന്ന് അമ്മ പറഞ്ഞതായി കൃപ പറയുന്നു. എന്നാല്‍ ഈ വിഷമ ഘട്ടത്തിലെല്ലാം തനിക്ക് താങ്ങായി കൂടെ നിന്നത് ഭര്‍ത്താവാണെന്നും കൃപ പറയുന്നു. സംഭവത്തില്‍ കൃപയും കുടുംബവും കേസ് നല്‍കിയിരുന്നു.

  അഭിനയത്തിനൊപ്പം അവതാരകയായും കൃപ ശ്രദ്ധ നേടിയിട്ടുണ്ട്. നയനം, പരിഭവം തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട് കൃപ. പ്രദീപ് ആണ് കൃപയുടെ ഭര്‍ത്താവ്. മോഡലിംഗ് രംഗത്തും കൃപ സാന്നിധ്യം അറിയിച്ചത്. താരത്തിന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.

  Read more about: actress
  English summary
  Actress Kripa Reveals How She And Her Family Was Cheated By A Film
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X