'അമ്മ എന്റെ ഭാഗ്യമാണ്! തുണിയും പൈസയും ഉണ്ടോ ഏത് വേഷവും ചെയ്യാൻ ഞാൻ തയ്യാറാണ്': കുളപ്പുള്ളി ലീല പറയുന്നു

നിരവധി വേറിട്ട കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായ നടിയാണ് കുളപ്പുള്ളി ലീല. മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ തിളങ്ങാൻ നടിയ്ക്ക് സാധിച്ചിട്ടുണ്ട്. നാടകത്തിലൂടെയാണ് നടി വെള്ളിത്തിരയിലേക്ക് എത്തിയത്.

ഹാസ്യകഥാപാത്രങ്ങളെയാണ് ലീല സിനിമകളിൽ കൂടുതലും അവതരിപ്പിച്ചിട്ടുള്ളത്. ഇതുവരെ ഏകദേശം 350 ൽ അധികം ചിത്രങ്ങളിൽ അഭിനയിച്ച കുളപ്പുള്ളി ലീല മലയാളം കൂടാതെ, തമിഴ് തെലുങ്ക് ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്.

തന്റെ അമ്മയെ കുറിച്ചും താരം വാചാലയാവുന്നുണ്ട്

കഴിഞ്ഞ വർഷം പുറത്തിറങ്ങിയ രജനികാന്ത് ചിത്രം അണ്ണാത്തേയിലും വിജയ് ചിത്രം മാസ്റ്ററിലും ലീല ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. ഏറ്റവും സാധാരണമായ ജീവിത സാഹചര്യങ്ങളിൽ നിന്ന് അഭിനയത്തിലേക്ക് വന്നയാളാണ് കുളപ്പുള്ളി ലീല. ഇപ്പോഴും സാധാരണ ജീവിതം നയിക്കുന്ന ലീലയുടെ ഏറ്റവും പുതിയ അഭിമുഖം ശ്രദ്ധനേടുകയാണ്.

തുണിയുടുത്തുള്ള വേഷമാണോ, പൈസ കിട്ടുമോ താൻ അഭിനയിക്കാൻ തയ്യാറാണെന്നാണ് കുളപ്പുള്ളി ലീല അഭിമുഖത്തിൽ പറയുന്നത്. വസ്ത്രധാരണത്തിൽ തനിക്കുള്ള കണിശതകൾ നടി പറയുന്നുണ്ട്. ഒപ്പം തന്റെ അമ്മയെ കുറിച്ചും താരം വാചാലയാവുന്നുണ്ട്.

അത്തരം വേഷങ്ങൾ ഞാൻ ചെയ്തിട്ടുണ്ട്

'എന്ത് വേഷം കിട്ടിയാലും ഞാൻ ചെയ്യും. തുണിയും വേണം പൈസയും വേണം. തുണിയെന്ന് പറയുമ്പോൾ കാലിന്റെ പെരുവിരൽ വരെ മൂടി കിടക്കുന്നതൊന്നും വേണ്ട. ജീൻസോ ടോപ്പോ എന്തും ഞാൻ ഇടും. അത്തരം വേഷങ്ങൾ ഞാൻ ചെയ്തിട്ടുണ്ട്. തുണി വേണം എന്ന് എനിക്ക് നിർബന്ധമാണ്. കയ്യില്ലാത്തത് ഒന്നും ഞാൻ ഇടില്ല. കുറച്ചെങ്കിലും കൈ ഇറക്കം വേണം,'

'സിനിമയിൽ എന്തും ഇടും. പക്ഷെ യഥാർത്ഥ ജീവിതത്തിൽ ഞാൻ ഞാനായിട്ടെ നിൽക്കൂ. ജീൻസൊന്നും ഇടില്ല. എനിക്ക് അതിനോട് താൽപര്യമില്ല. എന്നെ ആർട്ടിസ്റ്റായി ആളുകൾ കണ്ടാൽ മതി. അധികം അലങ്കാരമോ മേക്കപ്പോ ഒന്നും എനിക്കില്ല. ഞാൻ ആർട്ടിസ്റ്റാണ്. എനിക്ക് ജീവിക്കാൻ വേണ്ടിയാണ്,' കൊളപ്പുള്ളി ലീല പറഞ്ഞു.

അത് എനിക്ക് അറിയില്ലായിരുന്നു

അമ്മയെ കുറിച്ചും നടി വാചാലയാവുന്നുണ്ട്. 'അമച്വർ നാടകത്തിലൂടെയാണ് ഞാൻ സിനിമയിലേക്ക് വരുന്നത്. എന്റെ അമ്മ ഒരു കലാകാരിയാണ്. അമ്മ കച്ചേരിയൊക്കെ പഠിച്ചതാണ്. അത് എനിക്ക് അറിയില്ലായിരുന്നു. ഇപ്പോൾ അമ്മയ്ക്ക് ശ്വാസം ഒക്കെ കിട്ടാതായപ്പോൾ അമ്മ ഒരു പാട്ടിന് താളം പിടിക്കുന്നുണ്ടായിരുന്നു.

അമ്മ സരിഗമ പാടി പക്ഷെ ശ്വാസം കിട്ടുന്നുണ്ടായിരുന്നില്ല

കച്ചേരി പാടുന്നവരാണ് അങ്ങനെ താളമൊക്കെ പിടിക്കുക. അമ്മയോട് ഞാൻ ചോദിച്ചപ്പോൾ കച്ചേരി പഠിച്ചിട്ടുണ്ടന്ന് പറഞ്ഞു. അമ്മ സരിഗമ പാടി പക്ഷെ ശ്വാസം കിട്ടുന്നുണ്ടായിരുന്നില്ല. അന്നൊക്കെ ആയിരുന്നെങ്കിൽ ഞൻ എന്റെ അമ്മയെ ചാനലിൽ കയറ്റിയേനെ. ഇപ്പോഴും അമ്മ ചാനലിൽ വരാറുണ്ട്. ഇന്റർവ്യൂയിൽ ഒക്കെ അമ്മയെ ഞാൻ കാണിക്കാറുണ്ട്.

അമ്മയെ എല്ലാവർക്കും ഇഷ്ടമാണ്. 94 വയസ്സായി അമ്മയ്ക്ക്. എന്റെ ഭാഗ്യമാണ് അമ്മ. ഞാൻ ഒരു കൃഷ്ണ ഭക്തയാണ് പക്ഷെ കൃഷ്ണൻ പോലും എനിക്ക് എന്റെ അമ്മ കഴിഞ്ഞേ ഉള്ളു. അമ്മയാണ് എല്ലാം,' കൊളപ്പുള്ളി ലീല പറഞ്ഞു.

19ാം വയസിൽ എന്തോ ആണ് എന്നെ പ്രസവിച്ചത്

അടുത്തിടെ മറ്റൊരു അഭിമുഖത്തിൽ താൻ അമ്മയ്ക്ക് വേണ്ടിയാണ് ജീവിക്കുന്നതെന്ന് കുളപ്പുള്ളി ലീല പറഞ്ഞിരുന്നു. അമ്മ ദീർഘ നാൾ ആശുപത്രിയിൽ കിടന്നതിനെ കുറിച്ചും ചെറുപ്പം മുതൽ തനിക്കായി കഷ്ടപ്പെട്ടതിനെ കുറിച്ചും നടി പറഞ്ഞിട്ടുണ്ട്. 19ാം വയസിൽ എന്തോ ആണ് എന്നെ പ്രസവിച്ചത്. പതിനാലാം വയസ്സിലോ മറ്റോ ആയിരുന്നു വിവാഹമെന്നും നടി പറഞ്ഞിരുന്നു.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X