രണ്ട് മക്കളെ തന്ന ദൈവം തന്നെ അവരെ തിരിച്ചെടുത്തു; ഇപ്പോള്‍ അമ്മയാണ് എന്റെ മകള്‍! കുളപ്പുള്ളി ലീല

മലയാളികള്‍ക്ക് സുപരിചിതയാണ് കുളപ്പുള്ളി ലീല. നാടകത്തിലൂടെ സിനിമയിലെത്തി പിന്നീട് ബിഗ് സ്‌ക്രീനിലും മിനി സ്‌ക്രീനിലും താരമായി മാറുകയായിരുന്നു ലീല. മലയാളം കടന്ന് തമിഴിലും ലീല സാന്നിധ്യമായി മാറി. കണ്ണു പൊട്ടുന്ന ചീത്ത പറയുന്ന അമ്മയായി എത്തി ലീല അനശ്വരമാക്കിയ ഒരുപാട് കഥാരപാത്രങ്ങളുണ്ട്. മലയാളികള്‍ ഓര്‍ത്തിരിക്കുന്ന ഒരുപാട് ചിരി നിമിഷങ്ങളും കുളപ്പുള്ളി ലീല സമ്മാനിച്ചിട്ടുണ്ട്.

ഇപ്പോഴിതാ തന്റെ ജീവിതത്തെക്കുറിച്ച് മനസ് തുറക്കുകയാണ് ലീല. തന്റെ അമ്മയെക്കുറിച്ചും മരിച്ചു പോയ മക്കളെക്കുറിച്ചുമൊക്കെയാണ് കുളപ്പുള്ളി ലീല മനസ് തുറക്കുന്നത്. ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് കുളപ്പുള്ളി ലീല മനസ് തുറക്കുന്നത്.

kulappulli leela

ഉടുതുണിയ്ക്ക് മറുതുണി ഇല്ലാതിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്റെ ലീലയ്ക്ക് ഒരു പാവാട തരുമോ? എന്ന് ചോദിച്ച് അമ്മ വല്യമ്മയുടെ അടുത്ത് ചെല്ലും. നിങ്ങളൊക്കെ ഇരുമ്പ് കരിമ്പാക്ക കൂട്ടരാണ്, നിങ്ങള്‍ക്കൊന്നും തന്നാല്‍ മൊതലാവില്യ എന്നു പറഞ്ഞു വെറും കൈയോടെ അമ്മയെ മടക്കി അയക്കും. പിന്നെയും പലരോടും ചോദിച്ചു നടന്നു. അമ്മയുടെ കൂട്ടുകാരി ദേവകി അവസ്ഥ കണ്ടറിഞ്ഞ് എനിക്ക് വേണ്ടുന്ന തുണിയൊക്കെ തന്നു.

അമ്മ കൂലിപ്പണി ചെയ്താണ് എന്നെ പോറ്റിയത്. നാടകത്തിന് പോവാന്‍ പറ്റിയതും നടിയായതും എല്ലാം അമ്മയുടെ ചങ്കൂറ്റം കൊണ്ടാണ്. ആരുടേയും എതിര്‍പ്പ് അമ്മ വക വച്ചില്ല. അതുകൊണ്ട് അമ്മയെ പോറ്റാനുള്ള നിലയില്‍ ഞാനെത്തി. അമ്മയ്ക്ക് ഇപ്പോഴിപ്പോള്‍ ഓര്‍മ്മ കുറവാണ്. ഇടയ്ക്ക് സരിഗമ പധനിസ പാടുന്നത് കേള്‍ക്കാം. അതും മുഴുമിപ്പിക്കില്ല. പണ്ടൊക്കെ ഉദ്ഘാടനങ്ങള്‍ക്ക് പോകുമ്പോള്‍ സ്റ്റേജില്‍ എന്തെങ്കിലും തമാശപരിപ്പാടികള്‍ അവതരിപ്പിക്കും. ഇപ്പോള്‍ അമ്മയെക്കുറിച്ച് ഞാന്‍ എഴുതിയ പാട്ടുകള്‍ പാടും.

എനിക്ക് രണ്ട് ആണ്‍മക്കളായിരുന്നു. ഒരാളുടെ പേര് രാധാകൃഷ്ണന്‍. അവന് ഗുരുവായൂരില്‍ കൊണ്ടു പോയാണ് ചോറു കൊടുത്തത്. എന്തു പറയാനാ. ജീവിതം മുഴുവനും കഷ്ടപ്പാടായിരുന്നു. രണ്ട് മക്കളെ തന്ന ദൈവം തന്നെ അവരെ തിരിച്ചെടുത്തു. ഒരാള്‍ ജനിച്ചതിന്റെ എട്ടാം നാളിലും മറ്റൊരാള്‍ പതിമൂന്നാം വയസിലും മരിച്ചു. ദൈവം അങ്ങനെ വിചാരിച്ചു കാണും. അല്ലാതെ എന്ത് പറയാനാ? ഇപ്പോള്‍ മക്കളില്ലാത്ത വിഷമം ഞാന്‍ അറിയാറില്ല. എനിക്ക് നാട്ടില്‍ കുറേ മക്കളും പേരക്കുട്ടികളുമുണ്ട്. പിന്നെ കുഞ്ഞിനെ പോലൊരു അമ്മയുണ്ട്.

വ്യാജവാര്‍ത്തകള്‍ ഒരുപാട് കുഴപ്പത്തിലാക്കിയിട്ടുണ്ട്. എന്റെ മരണം ഇപ്പോഴും പ്രചരിക്കുന്നുണ്ടല്ലോ. ചിലര്‍ക്ക് അഭിമുഖം കൊടുത്ത് പുലിവാല് പിടിച്ചിട്ടുണ്ട്. തമിഴില്‍ കുറച്ച് സിനിമ ചെയ്ത് തിരിച്ചുവന്നപ്പോള്‍ കേട്ട പ്രചാരണം ഞെട്ടിച്ചു. കുളപ്പുള്ളി ലീല പഴയ പോലൊന്നുമല്ല വല്ലാത്ത തനക്കനമാണ് എന്നെക്കെ അവിടെയും ഇവിടെയും എഴുതിക്കണ്ടു. മലയാളത്തില്‍ ഡേറ്റ് തരില്ല. തന്നാലും ലോകത്തില്ലാത്ത പൈസ വാങ്ങിക്കും എന്നൊക്കെ പ്രചരിപ്പിച്ചവരുണ്ട്. ഞാന്‍ എന്ത് ചെയ്തിട്ടാണ് ഇങ്ങനെ പറയുന്നതാവോ?

kulappulli leela

മലയാളത്തില്‍ അര്‍ഹിച്ച അംഗീകാരം കിട്ടിയോ എന്ന് ചോദിച്ചാല്‍ ഇല്ലെന്ന് പറയേണ്ടി വരും. നാനൂറിനടുത്ത് സിനിമകളില്‍ അഭിനയിച്ചിട്ടും ഒരു അവാര്‍ഡ് പോലും കിട്ടാത്തതില്‍ സങ്കടമില്ലെന്ന് പറഞ്ഞാല്‍ അത് കള്ളമാവും. കസ്തൂരിമാന്‍ ഷൂട്ടിനിടയ്ക്ക് സോനാ നായരുടെ അമ്മ പറഞ്ഞിരുന്നു, ലീല ചേച്ചിയ്ക്ക് അവാര്‍ഡ് പ്രതീക്ഷിക്കാം എന്ന്. എന്നാല്‍ ഇത്രകാലമായി അതുണ്ടായില്ല. തമിഴില്‍ നന്ന് ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് ലഭിച്ചു. ജീവിതത്തില്‍ ലഭിച്ച വലിയൊരു അംഗീകാരം. അവാര്‍ഡ് ഇല്ലെങ്കിലും പേ വാര്‍ഡ് മതിയെന്ന് ഞാന്‍ ഇടയ്ക്ക് തമാശ പറയും. തുണിയും മണിയുമുണ്ടെങ്കില്‍ ഞാന്‍ ഓക്കെ.

എന്റെ അമ്മ ജീവിച്ചിരിക്കുന്ന കാലത്തോളം ഞാന്‍ കുട്ടിയായിരിക്കും എന്നാണ് ലീല പറയുന്നത്. തന്റെ ട്രോളുകളെക്കുറിച്ചും താരം കൂട്ടിച്ചേര്‍ക്കുന്നുണ്ട്. എന്റെ ഫോട്ടോയും വീഡിയോയും ഒക്കെ വച്ചുള്ള ഒരുപാട് ട്രോളുകളുണ്ട്. അതൊക്കെ കണ്ട് ചിരിക്കാറുണ്ട്. പല സിനിമകളിലും കണ്ണില്‍ച്ചോരയില്ലാത്ത ആളാണ് ഞാന്‍. ആളുകള്‍ക്ക് ഇഷ്ടമുള്ളതു കൊണ്ടും കഥാപാത്രങ്ങളെ അറിയുന്നതു കൊണ്ടുമാണല്ലോ ട്രോളുകള്‍ വരുന്നതെന്നാണ് അവര്‍ ചോദിക്കുന്നത്.

More from Filmibeat

Read more about: kulappulli leela
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X