'ആ ദു:ഖത്തില്‍ നിന്നും പതിയെ കരകയറി വരികയാണ്; കൂടെനിന്ന് ആശ്വാസം നൽകിയവർക്കെല്ലാം നന്ദി': ലക്ഷ്മി ഗോപാലസ്വാമി

അന്യഭാഷയിൽ നിന്നുള്ള താരങ്ങളെ ഇരുകയ്യും നീട്ടി സ്വീകരിച്ചിട്ടുള്ളവരാണ് മലയാളികൾ. അങ്ങനെ മറ്റു ഭാഷകളിൽ നിന്നെത്തി മലയാളികൾക്ക് പ്രിയങ്കരരായി മാറിയ ഒരുപിടി താരങ്ങളുണ്ട്. അക്കൂട്ടത്തിൽ പ്രധാനിയാണ് നടി ലക്ഷ്മി ഗോപാലസ്വാമി. മലയാളികളുടെ ഹൃദയം കീഴടക്കിയിട്ടുള്ള നായികമാരിൽ ഒരാളാണ് ലക്ഷ്മി. കർണാടക സ്വദേശി ആണെങ്കിലും മലയാളത്തിലൂടെയാണ് ലക്ഷ്മി സിനിമയിലേക്ക് എത്തുന്നത്. പിന്നീട് കന്നഡ, തമിഴ്, തെലുങ്ക് ഭാഷകളിലെല്ലാം അഭിനയിച്ചെങ്കിലും മലയാളത്തിലാണ് നടി തിളങ്ങിയത്.

മികച്ച നർത്തകി കൂടിയായ താരം അങ്ങനെയും പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്തിട്ടുണ്ട്. അതേ സമയം കഴിഞ്ഞ കുറച്ചു കാലമായി സിനിമയിൽ നിന്നും അകന്നു നിൽക്കുകയാണ് ലക്ഷ്മി ഗോപാലസ്വാമി. കഴിഞ്ഞ വർഷം ആദ്യം പുറത്തിറങ്ങിയ സല്യൂട്ട് എന്ന സിനിമയിലാണ് മലയാളികൾ ലക്ഷ്മിയെ അവസാനമായി കണ്ടത്. നടിയുടെ തിരിച്ചുവരവ് പ്രേക്ഷകർ ആഗ്രഹിക്കുന്ന ഒന്നാണ്.

Lakshmi Gopalaswamy

അതിനിടെ ജീവിതത്തിലെ വലിയൊരു വിഷമഘട്ടത്തിലൂടെ കടന്നുപോവുകയാണ് ലക്ഷ്മി ഗോപാലസ്വാമി. അടുത്തിടെയായിരുന്നു താരത്തിന്റെ അമ്മയുടെ വിയോഗം. ലക്ഷ്മി തന്നെയാണ് ഈ ദുഃഖവാർത്ത സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെച്ചത്. അമ്മ പോയെന്നും കര്‍മ്മങ്ങള്‍ നടത്തിയെന്നും, എല്ലാവരും അമ്മയുടെ ആത്മശാന്തിക്കായി പ്രാര്‍ത്ഥിക്കണമെന്നും അറിയിച്ച് എത്തുകയായിരുന്നു താരം.

നവരാത്രി ആഘോഷങ്ങൾക്കായുള്ള ഒരുക്കത്തിനിടയിലാണ് ലക്ഷ്മിക്ക് അമ്മയെ നഷ്ടമായത്. അമ്മ പോയതോടെ ഞങ്ങളെല്ലാം തകര്‍ന്നുവെന്ന് ലക്ഷ്മി അന്ന് കുറിച്ചിരുന്നു. സഹപ്രവര്‍ത്തകരും ആരാധകരുമെല്ലാം താരത്തെയും സഹോദരനെയും ആശ്വസിപ്പിക്കാനെത്തി. ഇപ്പോഴിതാ വലിയൊരു വേദനയെ അതിജീവിക്കുന്ന സമയത്ത് ആശ്വാസമായി നിന്നവരോട് നന്ദി പറഞ്ഞിരിക്കുകയാണ് ലക്ഷ്മി ഗോപാലസ്വാമി.

"ഞങ്ങളുടെ ലോകം തന്നെ അവസാനിച്ചുവെന്നാണ് കരുതിയത്. നിശ്ചലമായി നില്‍ക്കുന്ന അവസ്ഥ മാറിവരികയാണ്. ആ ദു:ഖത്തില്‍ നിന്നും പതിയെ കരകയറി വരികയാണ് എല്ലാവരും. അമ്മയുടെ ആത്മശാന്തിക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥന ഇനിയും തുടരണം. വിഷമഘട്ടത്തില്‍ കൂടെ നിന്ന് ഞങ്ങളെ ആശ്വസിപ്പിച്ച എല്ലാവരോടും നന്ദി പറയുന്നു. നല്ല വാക്കുകളും പ്രാർത്ഥനകളുമെല്ലാം ഞങ്ങള്‍ക്ക് വലിയൊരു ആശ്വാസമായിരുന്നു." എന്ന് ലക്ഷ്മി ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

Lakshmi Gopalaswamy

നടിയും നർത്തകിയുമായ ലക്ഷ്മിയെ കലാരംഗത്തേക്കു കൈപിടിച്ചു നടത്തിയത് കർണാടക സംഗീതത്തിൽ പ്രാവീണ്യമുള്ള അമ്മയായിരുന്നു. നൃത്തപരിപാടികൾക്കും ഷൂട്ടിങ്ങിനുമെല്ലാം ലക്ഷ്മിക്കു കൂട്ടുവന്നിരുന്ന അമ്മയെപ്പറ്റി അനുസ്മരണക്കുറിപ്പുകളിൽ പലരും പറഞ്ഞിരുന്നു. ലക്ഷ്മിയുടെ അമ്മയെ പരിചയമുണ്ടെന്നും, ഈ വിയോഗം വിശ്വസിക്കാനാവുന്നതല്ലെന്നും, ശരിക്കും ഷോക്കായി എന്നുമാണ് നടി ശ്വേത മേനോൻ അടക്കമുള്ള താരങ്ങൾ കുറിച്ചത്. തന്റെ വളർച്ചയിലുടനീളം നെടുംതൂണായി നിന്നത് അമ്മയാണെന്ന് ലക്ഷ്മി പലപ്പോഴും പറഞ്ഞിട്ടുണ്ട്.

2000 ൽ പുറത്തിറങ്ങിയ അരയന്നങ്ങളുടെ വീട് എന്ന സിനിമയിലൂടെ ആയിരുന്നു ലക്ഷ്മി ഗോപാലസ്വാമിയുടെ സിനിമാ അരങ്ങേറ്റം. ലോഹിതദാസ് സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായിട്ടായിരുന്നു ലക്ഷ്മി ഗോപാലസ്വാമി എത്തിയത്. ആദ്യ ചിത്രത്തിലെ അഭിനയത്തിനു തന്നെ നിരവധി പ്രശംസകള്‍ ഏറ്റുവാങ്ങിയ ലക്ഷ്മിയെത്തേടി ആ വര്‍ഷത്തെ മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന പുരസ്‌കാരവും എത്തി. പിന്നീട് നിരവധി അഭിനയപ്രാധാന്യമുള്ള ചിത്രങ്ങളിലൂടെ മലയാളത്തിലെ സജീവ സാന്നിധ്യമാവുകയായിരുന്നു ലക്ഷ്മി ഗോപാലസ്വാമി.

More from Filmibeat

Read more about: lakshmi gopalaswamy
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X