For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മമ്മൂക്ക അത് പറഞ്ഞപ്പോള്‍ ഞാന്‍ ശരിക്കും ത്രില്ലടിച്ചു, വലിയൊരു അവാര്‍ഡ് കിട്ടിയത് പോലെ: ലെന

  |

  മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ലെന. ഏത് തരത്തിലുള്ള കഥാപാത്രവും അനായാസമായി അവതരിപ്പിക്കുന്ന ലെനയുടെ ഏറ്റവും പുതിയ സിനിമ ഭീഷ്മ പര്‍വ്വമാണ്. മമ്മൂട്ടിയും അമല്‍ നീരദും ബിഗ് ബിയ്ക്ക് ശേഷമുള്ള നീണ്ടൊരു ഇടവേളയ്ക്ക് ശേഷമാണ് ഭീഷ്മ പര്‍വ്വത്തിലൂടെ ഒരുമിക്കുന്നത്. ബിഗ് ബി മുതല്‍ അമലിന്റെ മിക്ക സിനിമകളിലും ലെനയുമുണ്ടായിരുന്നു. ലെനയുടെ സിനിമയിലേക്കുള്ള തിരിച്ചുവരവും ബിഗ് ബിയിലൂടെയായിരുന്നു.

  ഡിവോഴ്‌സ് വാങ്ങുന്നതും ബ്രേക്കപ്പും മോശമാണെന്നാണ് ധാരണ; ഇതൊന്നും സമ്മതിച്ച് കൊടുക്കരുത്, രജിഷ വിജയന്‍ പറയുന്നു

  ഭീഷ്മ പര്‍വ്വത്തില്‍ സൂസന്‍ എന്ന കഥാപാത്രമായാണ് ലെന എത്തിയത്. മമ്മൂട്ടി അവതരിപ്പിച്ച മൈക്കിളിന്റെ സഹോദരിയായിട്ടാണ് ലെന എത്തിയത്. ഇപ്പോഴിതാ മമ്മൂട്ടിയോടൊപ്പം ഭീഷ്മ പര്‍വ്വത്തില്‍ അഭിനയിച്ചതിന്റെ അനുഭവം പങ്കുവെക്കുകയാണ് ലെന. വനിത ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ലെന മനസ് തുറന്നത്. മമ്മൂട്ടിയില്‍ നിന്നും ലഭിച്ച അഭിനന്ദനത്തെക്കുറിച്ചും ലെന മനസ് തുറക്കുന്നുണ്ട്. ലെനയുടെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

  ഭീഷ്മ പര്‍വ്വത്തില്‍ മമ്മൂക്കയുടേത് വേറെ ലെവല്‍ പെര്‍ഫോമന്‍സ് ആണല്ലോ. അദ്ദേഹത്തിനൊപ്പം വളരെ നല്ല് സീനുകളുടെ ഭാഗമാകാനായി. മമ്മൂക്കയോട് ഫോണില്‍ സംസാരിക്കുന്ന രംഗങ്ങളാണെങ്കിലും അപ്പുറത്ത് മമ്മൂക്കയുടെ ഉഗ്രന്‍ പെര്‍ഫോമന്‍സ് കാരണം നമ്മള്‍ക്കും ബെറ്ററായ ഒരു റിസള്‍ട്ട് ്‌കൊടുക്കാനായി. ഭീഷ്മ പര്‍വ്വത്തിലെ മറക്കാനാകാത്ത ഒരു അനുഭവം മമ്മൂക്കയുടെ അഭിനന്ദനമാണ്. കുറയ്‌ക്കേണ്ടവരുടെ എണ്ണം കൂടും എന്ന ഡയലോഗ് വരുന്ന സീനില്‍ മൈക്കിളിനോട് സൂസന്‍ ചില വെളിപ്പെടുത്തലുകള്‍ നടത്തുന്നതാണല്ലോ. അത് എടുത്ത് ശേഷം നന്നായിരുന്നു ചെയ്തത് എന്ന് മമ്മൂക്ക അഭിനന്ദിച്ചു. ഇത്ര കാലത്തിനിടെ ആദ്യമായാണ്. ഒരു വലിയ അവാര്‍്ഡ് കിട്ടിയ പോലെ തോന്നി. ഞാന്‍ ശരിക്കും ത്രില്ലടിച്ചു പോയി. അത് നല്‍കിയ ഊര്‍ജം ചെറുതല്ല. എന്നാണ് ലെന പറയുന്നത്.

  അമല്‍ നീരദ് എന്ന സംവിധായകനെക്കുറിച്ചും ലെന മനസ് തുറക്കുന്നുണ്ട്. താന്‍ കണ്ടതില്‍ ഏറ്റവും മാന്യനായ വ്യക്തിയാണ് അമല്‍ എന്നാണ് ലെന പറയുന്നത്. ക്രാഫ്റ്റിനോടുള്ള ഒരു മൈന്യൂട്ട് ഡീറ്റെയ്‌ലിങ്ങാണ് അമലിന്റെ ഏറ്റവും വലിയ പ്രത്യേകത. അതേ പോലെ ഷോട്ട് എടുക്കുന്നതിന്റെ ഒരു മാഗ്നിറ്റിയൂഡ്. ഒരു നിസാര ഷോട്ട് എന്ന് പറയാവുന്നത് അമലിന്റെ സിനിമയിലുണ്ടാകില്ലെന്നാണ് ലെന പറയുന്നത്. നമ്മള്‍ ഏറ്റവുമധികം ജിബ്ബുമായി വര്‍ക്ക് ചെയ്യുന്നതും അമല്‍ നീരദ് സിനിമകളിലായിരിക്കും. വിഷ്വലി മാത്രമല്ല. അഭിനയിക്കുമ്പോഴും വളരെ വ്യത്യസ്തമായ എക്‌സ്പീരിയന്‍സാണ് അമലിന്റെ സിനിമകള്‍ എന്നാണ് ലെന സാക്ഷ്യപ്പെടുത്തുന്നത്. ഞാന്‍ കണ്ടതില്‍ ഏറ്റവും മാന്യരായ മനുഷ്യരില്‍ ഒരാളാണ് അമല്‍. ആള്‍ക്കാരോടുള്ള പെരുമാറ്റം അത്രയും സ്വീറ്റും ഭയങ്കര മാന്യവുമാണെന്നാണ് ലെന പറയുന്നത്.

  അമല്‍ ക്യാരക്ടറിനെക്കുറിച്ച് പറയുന്ന രീതി വളരെ കൗതുകകരമാണെന്നും ലെന പറയുന്നു. പിന്നാലെ ബാച്ച്‌ലര്‍ പാര്‍ട്ടിയിലെ അനുഭവും ലെന പങ്കുവെക്കുന്നുണ്ട്. ബാച്ച്‌ലര്‍ പാര്‍ട്ടി എന്ന സിനിമയില്‍ ഞാന്‍ ഒരു കാമിയോ റോള്‍ ചെയ്തിട്ടുണ്ട്. ആ ക്യാരക്ടറിന്റേത് വിശദീകരിക്കാന്‍ ബുദ്ധിമുട്ടുള്ള ഒരു തരം സീനാണ്. അമല്‍ തന്റെ മനസിലുള്ള പിക്ചര്‍ ഒരു പ്രത്യേക രീതിയിലാണ് പറയുന്നത്. അത് ശരിയായി കിട്ടുന്നത് വരെ ടേക്ക് എടുത്തു കൊണ്ടിരിക്കുമെന്നും ലെന പറയുന്നു. അതും കാന്‍ വി ഗോ ഫോര്‍ വണ്‍ മോര്‍ എന്നുവളരെ പൊളൈറ്റായാണ് ചോദിക്കുക. എനിക്ക് സാധാരണ കൂടുതല്‍ ടേക്ക് വേണ്ടി വരാറില്ല എന്നതുകൊണ്ടാകാം ഞാനിപ്പോള്‍ അദ്ദേഹത്തന്റെ നാല് പടങ്ങളില്‍ വര്‍ക്ക് ചെയ്തതെന്നാണ് ലെന അഭിപ്രായപ്പെടുന്നത്. തങ്ങള്‍ തമ്മിലുള്ള കമ്യൂണിക്കേഷന്‍ ഈസിയാണെന്നും ലെന പറയുന്നു.

  Recommended Video

  ഈ വർഷം മമ്മൂക്ക അങ്ങ് എടുക്കുവാ..ഭീഷ്മ ബോക്സ് ഓഫീസ് തൂത്തുവാരി

  ഭീഷ്മ പര്‍വ്വം ഒരു വലിയ വിജയമാകുന്നതിലും സൂസനെ പ്രേക്ഷകര്‍ സ്വീകരിച്ചതിലും ഏറെ സന്തോഷമുണ്ടെന്നും ലെന പറയുന്നു. കൊവിഡ് പ്രതിസന്ധികള്‍ക്കു ശേഷം തീയറ്ററുകളും സിനിമ രംഗവും ഒരു പുതിയ തുടക്കത്തിലേക്ക് കടക്കുമ്പോള്‍ ഇത്രയും വലിയ ഒരു ഹിറ്റിന്റെ ഭാഗമാകുകയെന്നത് ചെറിയ കാര്യമല്ലല്ലോ എന്നും ലെന ചോദിക്കുന്നു. തന്റെ കരിയറിലെ ടേണിങ് പോയന്റാണ് ഭീഷ്മ പര്‍വ്വം. സിനിമയിലേക്കുള്ള എന്റെ കം ബാക്ക് ബിഗ് ബി ആയിരുന്നല്ലോ. അതുപോലെ ഒരു ചെയ്ഞ്ച് ഫീല്‍ ചെയ്യയുന്നുണ്ടെന്നാണ് ചിത്രത്തെക്കുറിച്ച് ലെന പറയുന്നത്.

  Read more about: lena mammootty
  English summary
  Actress Lena About Megastar Mammootty, Amal Neerad And Bheeshma Parvam Movie
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X