For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നടി ലെന ഇനി തിരക്കഥാകൃത്ത്; 'ഓളം' ഷൂട്ടിംഗ് വാഗമണ്ണില്‍ ആരംഭിച്ചു

  |

  മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ലെന. ഏത് തരത്തിലുള്ള കഥാപാത്രവും തനിക്ക് ചേരുമെന്ന് ലെന ഇതിനോടകം തന്നെ തെളിയിച്ചിട്ടുണ്ട്. ഇപ്പോഴിതാ മറ്റൊരു വേഷത്തിലേക്ക് കടന്നിരിക്കുകയാണ് ലെന. ഇനി ലെനയ്ക്ക് തിരക്കഥാകൃത്തിന്റെ റോളാണ്. ലെന ആദ്യമായി തിരക്കഥയൊരുക്കുന്ന ചിത്രം ഓളം ഷൂട്ടിംഗ് വാഗമണ്ണില്‍ ആരംഭിച്ചു. പുനത്തില്‍ പ്രോഡക്ഷന്റെ ബാനറില്‍ നവാഗത സംവിധായകന്‍ വി.എസ്. അഭിലാഷ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. നൗഫല്‍ പുനത്തിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. എക്‌സിക്യൂട്ടീവ് നിര്‍മ്മാണം ഉണ്ണി മലയില്‍.

  ഹോട്ട് ലുക്കില്‍ യുവതാരം ജാന്‍വി കപൂര്‍; ഹോട്ട് ഫോട്ടോഷൂട്ട് കാണാം

  23 വര്‍ഷത്തെ അഭിനയജീവത്തിന് ശേഷമാണ് ലെന തിരക്കഥ രചനയിലേക്ക് തിരിയുന്നത് എന്നത് ശ്രദ്ധേയമായ വസ്തുതയാണ്. സംവിധായകന്‍ വി.എസ്.അഭിലാഷും ലെനയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നത്. അര്‍ജുന്‍ അശോകന്‍, ലെന, ബിനു പപ്പു, ഹരിശ്രീ അശോകന്‍, ബിഗ് ബോസ് താരം നോബി മാര്‍ക്കോസ്, സുരേഷ് ചന്ദ്രമേനോന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാനവേഷത്തില്‍ എത്തുന്നത്.

  Lena

  സംഗീതം അരുണ്‍ തോമസ് ആണ് കെെകാര്യം ചെയ്യുന്നത്, ഛായാഗ്രഹണം നിർവഹിക്കുന്നത് അസ്‌കര്‍ ആണ്. എഡിറ്റിംഗ് സംജിത്ത് മുഹമ്മദ്, സൗണ്ട് ഡിസൈന്‍ രംഗനാഥ് രവി, ആര്‍ട്ട് വേലു വാഴയൂര്‍, മേക്കപ്പ് റഷീദ് അഹമ്മദ് എന്നിവരും കെെകാര്യം ചെയ്യുന്നു. കോസ്റ്റ്യൂം ജിഷാദ് ഷംസുദ്ദീന്‍, കുമാര്‍ എടപ്പാള്‍. പൊഡ്രക്ഷന്‍ കണ്‍ട്രോളര്‍ ശശി പൊതുവാള്‍, മോഷന്‍ പോസ്റ്റര്‍ രാജേഷ് ആനന്ദം, പ്രോജക്ട് ഡിസൈന്‍ അഖില്‍ കാവുങ്ങല്‍, പി.ആര്‍.ഒ ആതിര ദില്‍ജിത്ത് എന്നിവരാണ് നിർവഹിക്കുന്നത്.

  Also Read: സല്‍മാന് വേണ്ടി വീട് വിട്ടിറങ്ങി, തിരിച്ചുകിട്ടിയത് വഞ്ചനയും മര്‍ദ്ദനവും; ഇനി കൂടെ അഭിനയിക്കില്ലെന്ന് ഐശ്വര്യ

  മലയാള സിനിമയിലെ മുന്‍നിര താരമാണ് ലെന. പഴകുന്തോറും വീര്യ കൂടുന്ന വീഞ്ഞ് പോലെ തന്നിലെ അഭിനയ പ്രതിഭ കൊണ്ട് ഓരോ സിനിമകള്‍ കഴിയുന്തോറും ലെന ഞെട്ടിക്കുകയാണ്. ടെലിവിഷനിലൂടെ അഭിനയത്തില്‍ ശ്രദ്ധിക്കപ്പെട്ട ലെന പിന്നീട് സുരേഷ് ഗോപി ചിത്രം രണ്ടാഭാവത്തിലൂടെയാണ് നായികയായി മാറുന്നത്. പിന്നീട് ഒരുപാട് സിനിമകളില്‍ അഭിനയിച്ചു. ഒരിടവേളയ്ക്ക് ശേഷം തിരികെ വന്ന ലെന ക്യാരക്ടര്‍ റോളുകളിലൂടെ കൈയ്യടി നേടുകയായിരുന്നു. എന്നു നിന്റെ മൊയ്തീന്‍, ഇയോബിന്റെ പുസ്തകം തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടതായിരുന്നു.

  നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട് ലെന. ബിഗ് ബി, റോബിന്‍ ഹുഡ്, ടു ഹരിഹര്‍ നഗര്‍, ഗദ്ദാമ, സ്‌നേഹവീട്് തുടങ്ങിയ സിനിമകളിലെ വേഷങ്ങള്‍ ശ്രദ്ധിക്കപ്പെട്ടതാണ്. ട്രാഫിക്കിലെ പ്രകടനത്തിന് മികച്ച സഹനടിക്കുള്ള ഫിലിംഫെയര്‍ അടക്കം നേടി. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, വിക്രമാദിത്യന്‍, എന്നു നിന്റെ മൊയ്തീന്‍ തുടങ്ങിയ സിനിമകളും ലെനയുടെ കരിയറിലെ നിര്‍ണായക സിനിമകളാണ്. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും ഇംഗ്ലീഷിലും അഭിനയിച്ചിട്ടുണ്ട്.

  Also Read: ലേഖയ്ക്ക് പാചക വീഡിയോകള്‍ എടുത്തുകൊടുക്കാറുളളത് ഞാന്‍, ഓണം പ്ലാനുകള്‍ പറഞ്ഞ് എംജി ശ്രീകുമാര്‍

  Recommended Video

  Actress Lena response about fake news | FilmiBeat Malayalam

  സാജന്‍ ബേക്കറി, അന്വേഷണം തുടങ്ങിയ സിനമകളാണ് ഈയ്യടുത്ത് പുറത്തിറങ്ങിയവയില്‍ ഏറെ ശ്രദ്ധിക്കപ്പെ്ട്ടത്. നിരവധി സിനിമകള്‍ ലെനയുടേതായി അണിയറിലുണ്ട്. ആടു ജീവിതം, ആര്‍ട്ടിക്കിള്‍ 21, മേപ്പടിയാന്‍, അടുക്കള, നാന്‍സി റാണി, ഖല്‍ബ്, ഭീഷ്്മ പര്‍വ്വം തുടങ്ങിയ നിരവധി സിനിമകളാണ് ലെനയുടേതായി ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്നത്. അതുകൊണ്ട് തന്നെ ലെന തിരക്കഥാകൃത്താകുമ്പോള്‍ ആരാധകർക്ക് പ്രതീക്ഷകളുണ്ടാകുന്നത് സ്വാഭാവികമാണ്.

  Read more about: lena
  English summary
  Actress Lena Becomes Script Writer Shooting Begins
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X