'അതുവരെ എന്റെ ജീവിതം ഒരു വലിയ പോരാട്ടമായിരുന്നു, 15 വർഷത്തോളം ഭാരങ്ങൾ ചുമന്നു': ലെന

മലയാളികൾക്ക് പ്രിയങ്കരിയായ നടിയാണ് ലെന. കഴിഞ്ഞ 25 വർഷത്തിലേറെയായി മലയാള സിനിമയുടെ ഭാഗമാണ് താരം. തന്റെ പ്രകടനങ്ങള്‍ കൊണ്ട് ലെന കയ്യടി നേടിയ ഒരുപാട് സിനിമകളുണ്ട്. പ്രായം നോക്കാതെ ഏത് തരം കഥാപാത്രങ്ങളും ചെയ്യുന്ന നടി കൈനിറയെ അവസരങ്ങളുമായി തിരക്കിലാണ്. ഇടക്കാലത്ത് സിനിമയില്‍ നിന്നും മാറി നിന്ന ലെനയ്ക്ക് തിരിച്ചുവരവിലാണ് മികച്ച അവസരങ്ങൾ ലഭിച്ചത്. നായികയായും സഹ നടിയായുമെല്ലാം ലെന തിളങ്ങി. മലയാള സിനിമയിൽ സ്വന്തമായൊരു ഇടം കണ്ടെത്താനും സാധിച്ചു.

ഓണ്‍ സ്‌ക്രീനിലെ പ്രകടനം കൊണ്ട് കയ്യടി നേടുന്നത് പോലെ തന്നെ ഓഫ് സ്‌ക്രീനിലെ ജീവിതം കൊണ്ടും പലർക്കും പ്രചോദനമായി മാറിയിട്ടുണ്ട് ലെന. ജീവിതത്തെ കുറിച്ച് വ്യത്യസ്‍തമായൊരു കാഴ്ചപ്പാടാണ് ലെനയ്ക്ക് ഉള്ളത്. അഭിമുഖങ്ങളിലൊക്കെയായി ലെന അത് പങ്കുവെച്ചിട്ടുണ്ട്. ഇപ്പോഴിതാ ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ ജീവിതത്തെ കുറിച്ച് ലെന പറഞ്ഞ വാക്കുകളും ശ്രദ്ധ നേടുകയാണ്.

Lena

ജീവിതത്തിൽ എപ്പോഴും എന്തൊക്കെയോ നേടിയെടുക്കാനുള്ള ഓട്ടത്തിലാണ് മനുഷ്യർ. അതിന്റെ ആവശ്യമില്ലെന്നും 30 വയസ്സു വരെയും ജീവിതത്തെപ്പറ്റി നമുക്ക് വലിയ ധാരണ ഉണ്ടാവില്ലെന്നുമാണ് ലെന പറയുന്നത്. 2017 വരെയും തന്റെ ജീവിതം ഒരു വലിയ പോരാട്ടം തന്നെയായിരുന്നു എന്നും പുറത്തു നിൽക്കുന്നവർക്ക് അത് മനസ്സിലാവണമെന്നില്ലെന്നും ലെന പറഞ്ഞു.

ചെറുപ്പക്കാരിൽ പലരും, ഒരുപാട് പ്രശ്നങ്ങൾ, എനിക്ക് ഇത് പറ്റുന്നില്ല എന്നൊക്കെയുള്ള തോന്നലിൽ ആയിരിക്കും ഉണ്ടാവുക, ആത്മഹത്യ ആണ് എല്ലാ പ്രശ്നങ്ങൾക്കുമുള്ള പരിഹാരം എന്ന് അവർക്ക് തോന്നും. എന്നാൽ അത് ഒരിക്കലും ശരിയല്ലെന്നും ലെന പറയുന്നു.

'മൂല്യമുള്ള ഒന്നും ജീവിതത്തിൽ എളുപ്പത്തിൽ ലഭിക്കില്ല. പ്രശ്നങ്ങളെ ആസ്വദിക്കാനാണ് പഠിക്കേണ്ടത്. വളരെ കഷ്ടപ്പെട്ട് ഹെവി വെയിറ്റുകൾ എടുത്താലാണ് സിക്സ്‍പാക്കും, മസിലുമെല്ലാം ഉണ്ടാകുന്നത്. അതുപോലെ 15 വർഷത്തോളം എന്റെ ജീവിതത്തിൽ ഞാൻ ഭാരങ്ങൾ ചുമന്നിട്ടുണ്ട്. അതാണ് എന്നെ കരുത്തയാക്കിയത്. എന്റെ കഥ പറയുമ്പോൾ നിങ്ങളെയും അത് ശക്തിപ്പെടുത്തുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു', ലെന പറഞ്ഞു.

'ഭാരം എടുക്കുന്നതിനനുസരിച്ച് നമ്മുടെ ശക്തി കൂടും. സത്യത്തിൽ 30 വയസ്സിനു ശേഷമാണ് ജീവിതം ആരംഭിക്കുന്നത്. അതുവരെയും ഇവിടെ എന്താണ് സംഭവം എന്ന് നിങ്ങൾ കണ്ടെത്താൻ ശ്രമിക്കുക മാത്രമാണ് ചെയ്യുന്നത്. നിങ്ങളുടേതായ രീതിയിൽ ജീവിക്കാൻ പോകുന്നത് 30 വയസ്സിനു ശേഷം മാത്രമാണ്. യൂത്ത് ഓവർറേറ്റഡ് ആണ്. ഇവിടെ എന്താ നടക്കുന്നത് എന്നു നോക്കിനടക്കുന്ന സമയമാണ് ഇരുപതുകൾ',

Lena

'10 വയസ്സ് വരെയും അച്ഛനും അമ്മയും പറയുന്നതുകേട്ടല്ലാതെ നമുക്ക് ജീവിക്കാൻ കഴിയില്ല. നമുക്ക് ഒന്നും അറിയില്ല. അവർ നമ്മളെ നോക്കിയാല്‍ നമ്മുടെ ഭാഗ്യം. 10 വയസ്സ് കഴിയുമ്പോഴേ ഒരു മനുഷ്യനായിട്ട് നമ്മൾ വിരിഞ്ഞു തുടങ്ങുകയുള്ളു. 20 വയസ്സ് മുതലേ നമ്മൾ ഒരു വ്യക്തി ആകുന്നുള്ളു. 20 മുതൽ 30 വരെയും മറ്റുള്ളവർ ഇട്ടിട്ടു പോയ കാര്യങ്ങൾ പെറുക്കിയെടുക്കുകയാണ് ചെയ്യുന്നത്. ഇങ്ങനെയാണോ ജീവിതം അങ്ങനെയാണോ എന്നൊക്കെയുള്ള ചിന്തകളാണ് അപ്പോഴുണ്ടാകുന്നത്',

'30 വയസ്സിൽ നിങ്ങൾക്ക് എന്താണ് ജീവിതമെന്ന് ഒരു ധാരണ കിട്ടിയിട്ടുണ്ടാകും. 40 വയസ്സ് കഴിയുമ്പോഴേ സ്വന്തം നിലപാടുകളും, ലക്ഷ്യങ്ങളും ഇഷ്ടങ്ങളുമൊക്കെയുള്ള മനുഷ്യനാവുകയുള്ളു. ഒരു ക്ലാരിറ്റി വരുന്നത് അപ്പോഴാണ്. ജീവിതത്തിൽ വെറുതെ ധൃതി പിടിക്കേണ്ട കാര്യമില്ല. 40 വയസ്സിൽ കാര്യങ്ങളെല്ലാം ഓക്കെ ആണെങ്കിൽ അത് നല്ലത് തന്നെയാണ്', ലെന പറഞ്ഞു.

Read more about: lena
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X