For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അന്ന് ഞാൻ ശരിക്കും കരയുകയായിരുന്നു, ഗ്ലിസറിൻ ഉപയോഗിച്ചിട്ടില്ല; ആ മോശം അവസ്ഥയിൽ സഹായിച്ചത് ശ്രീവിദ്യാമ്മ: ലെന

  |

  മലയാളത്തിലെ ശ്രദ്ധേയ നടിമാരിൽ ഒരാളാണ് ലെന. ഒരുപാട് വർഷങ്ങളായി മലയാള സിനിമയിലെ സജീവ സാന്നിധ്യമാണ് നടി. സിനിമയിലൂടെയാണ് അഭിനയത്തിലേക്ക് എത്തിയതെങ്കിലും മിനിസ്‌ക്രീനിലൂടെയാണ് താരം ആദ്യം കൂടുതൽ ശ്രദ്ധനേടുന്നത്. ശ്രദ്ധേയ പരമ്പരകളുടെ ഭാഗമായ ലെനയ്ക്ക് പിന്നീട് ബിഗ് സ്‌ക്രീനില്‍ അവസരങ്ങൾ ലഭിക്കുകയായിരുന്നു.

  ജയരാജ് സംവിധാനം ചെയ്ത് 1998 ൽ പുറത്തിറങ്ങിയ സ്‌നേഹം എന്ന സിനിമയിലൂടെയാണ് ലെന മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് കുറച്ചു സിനിമകളിൽ അഭിനയിച്ചെങ്കിലും നടി കൂടുതൽ സജീവമാകുന്നത് 2009 ഓടെയാണ്. ഓമനത്തിങ്കൾ പക്ഷി എന്ന പരമ്പര സൂപ്പർ ഹിറ്റായ ശേഷമായിരുന്നു സിനിമയിലേക്കുള്ള ആ മടങ്ങി വരവ്.

  Also Read: 'ഞാൻ റാങ്ക് ഹോൾഡറാണ് പക്ഷെ ചീറ്റ് ചെയ്തിട്ടുണ്ട്, സ്റ്റേഷനിൽ ചെന്നപ്പോൾ താക്കീത് തന്ന് വിട്ടു'; നടി ലെന!

  ഇപ്പോഴിതാ, മലയാള സിനിമയിൽ 25 വർഷം പൂർത്തിയാക്കിയിരിക്കുകയാണ് നടി. കൈനിറയെ ചിത്രങ്ങളുമായി മലയാള സിനിമയുടെ അഭിവാജ്യഘടകമായി ലെന ഇതിനകം മാറി കഴിഞ്ഞു. ഇപ്പോഴിതാ, മിർച്ചി മലയാളത്തിന് നൽകിയ അഭിമുഖത്തിൽ തന്റെ സിനിമാ പ്രവേശനത്തെ കുറിച്ചും ഓമനത്തിങ്കൾ പക്ഷി സീരിയലിൽ അഭിനയിച്ചതിനെ കുറിച്ചും സംസാരിക്കുകയാണ് ലെന. ലെനയുടെ വാക്കുകൾ വിശദമായി വായിക്കാം.

  'വളരെ എളുപ്പത്തിൽ സിനിമയിലേക്ക് വന്ന ആളാണ് ഞാൻ. ഒരു മാത്‍സ് ക്ലാസ്സിൽ ഇരുന്ന എന്നെ ജയരാജ് സാറിന്റെ സിനിമയിലേക്ക് അഭിനയിക്കാൻ വിളിക്കുകയായിരുന്നു. സ്‌കൂളിൽ ഷേക്‌സ്‌പീരിയൻ ഡ്രാമയ്ക്ക് ഉള്ള ഓഡിഷൻ എന്ന് പറഞ്ഞ് ഒരു മോക്ക് ഓഡിഷൻ നടത്തി. അതിലെ എന്റെ അഭിനയം കണ്ടാണ് സിനിമയിലേക്ക് വിളിച്ചത്,'

  'അത് വളരെ എളുപ്പമുള്ള എൻട്രി ആയിരുന്നു. മറ്റുള്ളവർ ഒക്കെ ഓഡിഷനുകൾക്ക് പോയി കഷ്ടപ്പെട്ട് സിനിമയിൽ എത്തിയതിനെ കുറിച്ച് പറഞ്ഞ് കേട്ടിട്ടുണ്ട് . അന്ന് എനിക്ക് അഭിനയത്തെ കുറിച്ച് ഒരു ഐഡിയയും ഇല്ലായിരുന്നു. ഒന്നിനെ കുറിച്ചും ഒരു കാഴ്ചപ്പാടോ ലക്ഷ്യമോ ഒന്നുമില്ലാതെ വെറുതെ ഫ്ലോട്ട് ചെയ്ത് പോയൊരു കരിയറാണ്,'

  'അഭിനയം ഹോബി ആയി കണ്ട് ഞാൻ അത് ഉപേക്ഷിച്ച് ക്ലിനിക്കൽ സൈക്കോളജി പഠിക്കാൻ പോയിരുന്നു. അങ്ങനെ അതിന്റെ ഇന്റേൺഷിപ് ചെയ്യുന്ന സമയത്താണ് ഞാൻ ഒരു കലാകാരിയാണെന്നും എന്റെ പണി അതാണെന്നും മനസിലാക്കുന്നത്,'

  'അതിനു ശേഷം വളരെ സീരിയസായാണ് ഞാൻ അഭിനയ ജീവിതത്തെ കണ്ട് തുടങ്ങിയത്. അപ്പോഴാണ് എനിക്ക് കിട്ടിയ അവസരം അത്രയും വലുതാണെന്ന് തിരിച്ചറിയുന്നത്. അതിന് ശേഷം ഭാഗ്യം കൊണ്ട് എന്നെ ഓമനത്തിങ്കൾ പക്ഷി എന്ന പരമ്പരയിലൂടെ തിരിച്ചു വിളിച്ചു,'

  'ഓമനത്തിങ്കൾ പക്ഷി ചെയ്യുന്നത് വളരെ ചലഞ്ചിങ് ആയിരുന്നു. ശ്രീവിദ്യാമ്മ ഉൾപ്പടെയുള്ള അതുല്യ പ്രതിഭകളുടെ ഒപ്പമാണ് അത് ചെയ്തത്. ആ സമയത്ത് ഞാൻ ജീവിതത്തിലെ ഏറ്റവും മോശം സമയത്തിലൂടെ കടന്ന് പോവുകയായിരുന്നു. ഞാൻ ക്ലിനിക്കൽ ഡിപ്രഷനിൽ ആയിരുന്നു. സീരിയലിന്റെ തുടക്കത്തിൽ ഞാൻ ഗ്ലിസറിൻ ഒന്നും ഉപയോഗിച്ചിട്ടില്ല. ഞാൻ ശരിക്കും കരയുകയായിരുന്നു,'

  Also Read: പൂന്തോട്ടത്തിലെ തുളസിയിൽ മുറുക്കിത്തുപ്പി; എന്റെ സ്റ്റുഡിയോയിൽ പറ്റില്ലെന്ന് യേശുദാസ്; എംജിയുമായുണ്ടായ തർക്കം

  'അത് എനിക്ക് ദൈവം തന്നൊരു അവസരമായിരുന്നു. ജീവിതത്തിൽ എല്ലാ പ്രതീക്ഷയും നഷ്ടമായിട്ട് ഇരിക്കുന്ന സമയമായിരുന്നു. ജീവിതത്തിൽ എന്ത് ചെയ്യണം എന്നറിയാതെ ഇരിക്കുമ്പോഴാണ് എനിക്ക് ഈ സീരിയലിന്റെ കോൾ വരുന്നത്. ആ സീരിയൽ എന്റെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു,'

  'ഞാൻ ഡിപ്രഷൻ ഓവർകം ചെയ്തത് അതിൽ അഭിനയിച്ചു കൊണ്ടാണ്. അതിന് ശ്രീവിദ്യാമ്മ ഒരുപാട് സഹായിച്ചിട്ടുണ്ട്. സീനൊക്കെ വായിക്കുമ്പോൾ തന്നെ കരഞ്ഞു പോകുമായിരുന്നു. എനിക്ക് ആ സമയത്ത് അതേ പറ്റുവുള്ളായിരുന്നു. അത് എനിക്ക് സിനിമയിലേക്ക് അവസരങ്ങൾ തന്നു. അതൊരു അനുഗ്രഹം ആയിരുന്നു' ലെന പറഞ്ഞു.

  Read more about: lena
  English summary
  Actress Lena Opens Up About Overcoming Depression Phase In Her Life Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X