twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ലാലേട്ടന്‍ എന്നോട് പറഞ്ഞ ആ രഹസ്യം; എന്റെ ജീവിതവും കരിയറും മാറ്റി മറിച്ചു: ലെന

    |

    മലയാള സിനിമയിലെ നിറ സാന്നിധ്യമാണ് ലെന. നായികയായും സഹനടിയായുമെല്ലാം ലെന കയ്യടി നേടിയിട്ടുണ്ട്. കരിയറില്‍ 25 വര്‍ഷം പിന്നിട്ടിരിക്കുകയാണ് ലെന. സ്‌നേഹം എന്ന ചിത്രത്തിലൂടെയായിരുന്നു ലെന കരിയര്‍ ആരംഭിച്ചത്. 25 വര്‍ഷം പിന്നിടുമ്പോള്‍ ആ യാത്ര എന്നാലും എന്റളിയാ എന്ന സിനിമയിലെത്തി നില്‍ക്കുകയാണ്.

    Also Read: ഒന്നിച്ച് ഒരു മുറിയില്‍ കിടന്നുറങ്ങിയവരാണ് മോഹന്‍ലാലും ഞാനും; ചാന്‍സ് ചോദിച്ചിട്ടും തന്നില്ലെന്ന് സംവിധായകന്‍Also Read: ഒന്നിച്ച് ഒരു മുറിയില്‍ കിടന്നുറങ്ങിയവരാണ് മോഹന്‍ലാലും ഞാനും; ചാന്‍സ് ചോദിച്ചിട്ടും തന്നില്ലെന്ന് സംവിധായകന്‍

    ഇതിനിടെ ഇപ്പോഴിതാ റെഡ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തില്‍ തനിക്ക് മോഹന്‍ലാല്‍ പറഞ്ഞു തന്നൊരു സീക്രട്ട് ടിപ്പിനെക്കുറിച്ച് മനസ് തുറക്കുകയാണ് ലെന. പതറാതെ ഡയലോഗ് പറയാന്‍ പഠിപ്പിച്ചത് ആരാണ്? എന്ന ചോദ്യത്തിനാണ് ലെന മറുപടി നല്‍കുന്നത്. ലാലേട്ടന്‍ എന്നായിരുന്നു ലെനയുടെ മറുപടി. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

    Lena

    സ്പിരിറ്റ് എന്ന സിനിമയില്‍ അഭിനയിക്കുമ്പോഴാണ്. രഞ്ജിത്തേട്ടാണ് സിനിമയുടെ സംവിധായകനും തിരക്കഥാകൃത്തും. അതുകൊണ്ട് തന്നെ സ്‌പോട്ടില്‍ സീനൊക്കെ തിരുത്തും. ചിത്രത്തിലെ പോലീസ് സ്‌റ്റേഷന്‍ സീനില്‍ എനിക്ക് നീളന്‍ ഡയലോഗാണ്. പറയുന്നത് ലാലേട്ടനോടും. അദ്ദേഹം എന്റെ മുന്നില്‍ കൈ കെട്ടി നില്‍ക്കുകയാണ്. ഞാന്‍ ഒന്നര പേജ് ഡയലോഗ് പറയണം.

    തിരക്കഥ കൈയ്യില്‍ കിട്ടിയതോടെ ടെന്‍ഷനായി. പഠിക്കാന്‍ അരമണിക്കൂര്‍ പോലുമില്ല. ലാലേട്ടനെ പോലൊരു സൂപ്പര്‍ സ്റ്റാറോട് വെല്ലുവിളിക്കുന്നത് പോലെ ഇത്ര നീളന്‍ ഡയലോഗ് പറയുക എന്നാല്‍ ഒരു അഭിനേതാവിനെ സംബന്ധിച്ച് ഉള്ളില്‍ ചങ്കു പിടയ്ക്കും. 2013 ലാണ് അതിനാല്‍ എനിക്കത്ര എക്‌സ്പീരിയന്‍സുമായിട്ടില്ല. ഞാനാകെ ടെന്‍ഷനടിച്ച് നടക്കുകയാണ്.

    ലെറ്റപ്പ് തീരുമ്പോഴേക്കും ഡയലോഗ് പഠിക്കണം. ചെയറില്‍ ഇരുന്നും നിന്നുമൊക്കെ പറയാനുണ്ട്. എങ്ങനെ പഠിക്കണമെന്ന് അറിയാതെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയാണ്. ലാലേട്ടന്‍ അവിടെ ഇരിക്കുന്നുണ്ടായിരുന്നു. കുറച്ച് നേരം എന്നെ നോക്കിയ ശേഷം ഹലോ എന്താണ് ഈ കാണിക്കുന്നത്, എന്താണ് പ്രശ്‌നം? എന്ന് ചോദിച്ചു. ഒന്നര പേജ് ഡയലോഗുണ്ട്, ഞാനോര്‍ത്ത് ലാലേട്ടനായിരിക്കും ഡയലോഗ് ഇത് ഫുള്‍ എനിക്കാണല്ലോ എന്ന് ഞാന്‍ പറഞ്ഞു.

    Also Read: ഫെബ്രുവരിയില്‍ കല്യാണം! കെട്ടണമെന്ന് പറഞ്ഞ് പിന്നാലെ കൂടിയാളെ പരിചയപ്പെടുത്തി സുബി സുരേഷ്‌Also Read: ഫെബ്രുവരിയില്‍ കല്യാണം! കെട്ടണമെന്ന് പറഞ്ഞ് പിന്നാലെ കൂടിയാളെ പരിചയപ്പെടുത്തി സുബി സുരേഷ്‌

    ടെന്‍ഷന്‍ അടിക്കണ്ട, ഇത് എങ്ങനെയാണ് പഠിക്കുന്നത് എന്ന് ചോദിച്ചു. ഞാന്‍ സ്‌കൂളില്‍ ഹിസ്റ്ററി പരീക്ഷയ്ക്ക് പഠിക്കുന്നത് പോലെ കാണാപാഠം പഠിക്കുകയാണെന്ന് പറഞ്ഞു. ആ ഇത് ഇങ്ങനെയല്ല പഠിക്കേണ്ടത് എന്ന് പറഞ്ഞ ശേഷം ഡയലോഗ് പഠിക്കേണ്ട രീതി എങ്ങനെയാണെന്ന് പറഞ്ഞു തന്നു. ആ ടെക്‌നിക്ക് ഞാന്‍ പറഞ്ഞു തരില്ല. അത് ട്രേഡ് സീക്രട്ടാണ്. അതന്റെ ജീവിതവും കരിയറും മാറ്റിമറിച്ചു. ഇന്ന് നീളന്‍ ഡയലോഗ് കണ്ടാല്‍ സന്തോഷമാണ്. നമ്മുടെ കഴിവ് തെളിയിക്കാന്‍ കിട്ടിയ അവസരം എന്ന ലൈനാണ്.

    lena

    അത് വളരെ വലിയൊരു ടിപ്പായിരുന്നു. ഡയലോഗ് പഠിക്കുന്ന കാര്യത്തില്‍ ഞാന്‍ ആരാധിക്കുന്ന മൂന്ന് പേരാണുള്ളത്. ലാലേട്ടന്‍, സിദ്ധീഖ് ഇക്ക, പൃഥ്വിരാജ്. ഇവര്‍ ഡയലോഗ് ഇങ്ങനെ നോക്കി ഇന്റേണലൈസ് ചെയ്യും. നമുക്കൊരു കാര്യം കാണാപാഠം പഠിക്കാം. പത്താം ക്ലാസില്‍ സ്‌കൂളില്‍ പഠിപ്പിക്കുന്നത് ഇതാണല്ലോ. പക്ഷെ അതെങ്ങനെ വികാരത്തോടെ പ്രകടിപ്പിക്കാം എന്നതിലാണ് ഒരു ആര്‍ട്ടിസ്റ്റിന്റെ കഴിവ്.

    ആ പടങ്ങളൊക്കെയാണ് ഇന്ന് എന്റെ ആത്മവിശ്വാസം. അവസരങ്ങള്‍ ലഭിക്കുകയും അത് ഉപയോഗിക്കാനും സാധിച്ചുവെന്നാണ് ലെന പറയുന്നത്. സമാനമായ രീതിയില്‍ തന്നെ ഡബ്ബിംഗ് പഠിപ്പിച്ചത് മുരളി ഗോപിയും അരുണ്‍കുമാര്‍ അരവിന്ദുമാണെന്നും ലെന പറയുന്നുണ്ട്. സ്വന്തം ഡബ്ബിംഗ് അല്ലാത്തതിനാല്‍ തനിക്ക് ദേശീയ അവാര്‍ഡ് നഷ്ടമായതിനെക്കുറിച്ചും ലെന അഭിമുഖത്തില്‍ സംസാരിക്കുന്നുണ്ട്. അന്ന് ഡബ്ബിംഗില്‍ പുലിയാണ് ലെന. കെജിഎഫ് 2വിന്റെ മലയാളം പതിപ്പില്‍ രവീണ ടണ്ടന് ശബ്ദം നല്‍കി ലെന കയ്യടി നേടിയിരുന്നു.

    Read more about: lena
    English summary
    Actress Lena Recalls How A Small Tip From Mohanlal Changed Her Career And Life
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X