twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഒന്നര ലക്ഷം നഷ്ടപരിഹാരം കൊടുത്താണ് അവിടുന്ന് പോന്നത്; മറക്കാനാവാത്ത അനുഭവം പറഞ്ഞ് ലിന്റു

    |

    സീരിയലുകളിലൂടേയും സിനികളിലൂടേയുമെല്ലാം മലയാളികള്‍ക്ക് സുപരിചിതയായി മാറിയ നടിയാണ് ലിന്റു റോണി. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് ലിന്റു. യാത്രാ പ്രേമിയായ ലിന്റു തന്റെ യാത്രകളില്‍ നിന്നുമുള്ള ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ ഒരു യാത്രയിലുണ്ടായ അനുഭവം പങ്കുവെക്കുകയാണ് ലിന്റു. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ലിന്‍റു മനസ് തുറന്നത്.

    'ഒന്നായതിന്റെ പതിനൊന്നാം വാർഷികം'; ചിരിച്ച് ചിരിച്ച് വയ്യാതെയായെന്ന് ​ഗായകൻ സന്നിദാനന്ദൻ!'ഒന്നായതിന്റെ പതിനൊന്നാം വാർഷികം'; ചിരിച്ച് ചിരിച്ച് വയ്യാതെയായെന്ന് ​ഗായകൻ സന്നിദാനന്ദൻ!

    വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു ഷോയുടെ ഭാഗമായി വിദേശത്ത് പോയപ്പോഴായിരുന്നു സംഭവം. പരിപാടി കഴിഞ്ഞ കാഴ്ചകള്‍ കാണാനായി ഇറങ്ങിയതായിരുന്നു. ഇതിനിടെ ജെറ്റ്‌സ്‌കി ഓടിച്ച് നോക്കി. എന്നാല്‍ തനിക്ക് ജെറ്റ്‌സ്‌കി ഓടിച്ച് മുന്‍ പരിചയമില്ലായിരുന്നുവെന്നും ലിന്റു പറയുന്നത്. ഇതിനിടെയായിരുന്നു അപകടമുണ്ടായത്. ഒടുവില്‍ ഒന്നര ലക്ഷം രൂപ കൊടുത്താണ് പ്രശ്‌നം പരിഹരിച്ചതെന്നും താരം പറയുന്നു. ആ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

    ജെറ്റ്‌സ്‌കീ

    ''ഒരു കാര്യത്തെപ്പറ്റി അറിയില്ലെങ്കിലും അതില്‍നിന്നു മാറി നില്‍ക്കുന്ന പരിപാടി എനിക്കില്ല. എന്തും പേടിയില്ലാതെ ചെയ്യാനും ഞാന്‍ ഒരുക്കമാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു ഷോയുടെ ഭാഗമായി വിദേശത്ത് പോയിരുന്നു. ഒപ്പം ചേച്ചിയുമുണ്ടായിരുന്നു. പ്രോഗ്രാം കഴിഞ്ഞ് കാഴ്ചകള്‍ കാണാനായി തിരിച്ചു. അപ്പോഴാണ് ജെറ്റ്‌സ്‌കീ പരീക്ഷിക്കാന്‍ തയാറായത്. മുന്‍പ് ഓടിച്ച് പരിചയവും എനിക്കില്ല, ഞാന്‍ ധൈര്യമായി ജെറ്റ്‌സ്‌കീ ഡ്രൈവ് ചെയ്തു'' എന്നാണ് ലിന്റു പറയുന്നത്. ആദ്യത്തെ തവണ സുഗമമായി തന്നെ എത്തി. താന്‍ ഓടിക്കുന്നതിന്റെ ചിത്രം പകര്‍ത്താനായി ലിന്റു ചേച്ചിയോട് പറഞ്ഞിരുന്നു. ആവേശം കൂടിയപ്പോള്‍ ഒന്നുകൂടി ജെറ്റ്‌സ്‌കി ചെയ്യാന്‍ തീരുമാനിക്കുകയായിരുന്ന്്ു. ഈ സമയനം വണ്ടിയുടെ ബ്രേക്കിന് പകരം ആക്്‌സിലറേറ്ററില്‍ ഓര്‍ക്കാതെ കൈ അമര്‍ത്തി പോവുകയായിരുന്നു.

    ഒന്നര ലക്ഷം രൂപ

    ഇതോടെ ചുറ്റുമായി പാര്‍ക്ക് ചെയ്തിരുന്ന മറ്റ് ജെറ്റ്‌സ്‌കീകളില്‍ ഇടിച്ചായിരുന്നു വാഹനം നിന്നത്. ഇതോടെ നഷ്ടപരിഹാരം കൊടുക്കേണ്ടി വന്നു. ഒന്നര ലക്ഷം രൂപ കൊടുത്താണ് അവിടെ നിന്നും പോരാന്‍ സാധിച്ചതെന്നാണ് ലിന്റു പറയുന്നത്്. ഒരിക്കലും മറക്കാന്‍ പറ്റാത്ത അനുഭവമാണതെന്നും ലിന്റു പറയുന്നത്. അതേസമയം യാത്രകള്‍ എങ്ങനെയാണ് തന്റെ ജീവിതത്തിന്റെ ഭാഗമായി മാറിയതെന്നും ലിന്റു പറയുന്നുണ്ട്. ്അതിന് കാരണം തന്റെ മാതാപിതാക്കളാണെന്നാണ് താരം പറയുന്നത്. അച്ഛന്‍, അമ്മ, ചേച്ചി, അനിയന്‍ എന്നിവരടങ്ങുന്നതായിരുന്നു ലിന്റുവിന്റെ കുടുംബം. എന്നാല്‍ അനിയന്റെ മരണം കുടുംബത്തിന്് വലിയ വേദനയായി മാറുകയായിരുന്നു. അനിയന് വേണ്ടിയായിരുന്നു താരവും കുടുംബവും യാത്രകള്‍ ആരംഭിക്കുന്നത്.

    Recommended Video

    കൂടെ നിന്നവർക്ക് സിനിമ നഷ്ടമായി, പ്രിയപ്പെട്ട ചിലർ കാലുമാറിയത് വേദനിപ്പിച്ചു : ഭാവന | Filmibeat
    അവതാരകയായും കയ്യടി നേടി

    അനിയന്‍ മോനൂട്ടന്‍ മാനസിക വെല്ലുവിളി നേരിടുന്ന കുട്ടിയായിരുന്നു. ''മറ്റേതു കുട്ടികളെയും പോലെ അനിയനെയും ഒപ്പം കൂട്ടി യാത്രകള്‍ നടത്തുക പതിവായിരുന്നു. ഒരാളുടെ സഹായമില്ലാതെ ഒന്നും ചെയ്യാന്‍ അനിയന് സാധിക്കില്ലായിരുന്നു. അവനും ഈ ലോകത്തിന്റെ സൗന്ദര്യം അറിയണം എന്നതു ഞങ്ങളുടെ ആഗ്രഹമായിരുന്നു, അതുകൊണ്ടുതന്നെ എന്തു ബുദ്ധിമുട്ടും പ്രയാസങ്ങളും നേരിടാന്‍ ഞങ്ങള്‍ തയാറായിരുന്നു'' എന്നാണ് ലിന്റു പറയുന്നത്. കുഞ്ഞനിയന്‍ ഞങ്ങളെ വിട്ടു പോയി. മോനൂട്ടനെ ഗോവ കാണിക്കണമെന്നത് വലിയ ആഗ്രഹമായിരുന്നു. അവന് ബീച്ച് ഒരുപാട് ഇഷ്ടമായിരുന്നു. ഇന്നും ഞാന്‍ പോകാത്ത ഇടവും ഗോവയാണെന്നാണ് താരം പറയുന്നത്. അവനില്ലാത്ത ആ യാത്ര നൊമ്പരമായി ഉള്ളില്‍ അവശേഷിക്കുന്നുവെന്നും ലിന്റു കൂട്ടിച്്‌ചേര്‍ക്കുന്നു.

    മലയാളത്തിലും തമിഴിലും കന്നഡയിലും അഭിനയിച്ചിട്ടുണ്ട് ലിന്റു. ആദം ജോണ്‍, ചങ്ക്‌സ്, തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. മാസ്റ്റര്‍ ആണ്് അവസാനം അഭിനയിച്ച തമിഴ് ചിത്രം. ടെലിവിഷന്‍ പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്. ഭാര്യ പരമ്പരയാണ് ലിന്റുവിനെ താരമാക്കി മാറ്റുന്നത്. അവതാരകയായും കയ്യടി നേടിയിട്ടുണ്ട്.

    Read more about: actress
    English summary
    Actress Lintu Rony Recalls An Accident Happened In A Foriegn Trip That Costed Her One Lakh
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X