സെലിൻ ആളാകെ മാറിയല്ലോ? ​ഗ്ലാമറസ് ഫോട്ടോഷൂട്ടിനെതിരെ രൂക്ഷവിമർശനം; മറപടിയുമായി മഡോണ

അൽഫോൺസ് പുത്രന്റെ പ്രേമം എന്ന ചിത്രത്തിലൂടെ പ്രിയങ്കരിയായി മാറിയ താരമാണ് മഡോണ സെബാസ്റ്റ്യൻ. പ്രേമത്തിലെ സെലിൻ എന്ന കഥാപാത്രം വലിയ രീതിയിൽ ആഘോഷിക്കപ്പെട്ടിരുന്നു. തൊട്ടടുത്ത വർഷം തന്നെ തമിഴിലേക്കും പ്രേമത്തിന്റെ തെലു​ഗു റീമേക്കിലൂടെ തെലുങ്കിലേക്കും മഡോണ അരങ്ങേറി. ഇപ്പോൾ ഇൻസ്റ്റ​ഗ്രാമിലൂടെ മഡോണ വീണ്ടും ചർച്ചയായി കൊണ്ടിരിക്കുകയാണ്. താരം പങ്കു വെച്ച​ ​ഗ്ലാമറസ് ഫോട്ടോകൾക്ക് വലിയ വിമർശനങ്ങളാണ് നേരിട്ടു കൊണ്ടിരിക്കുന്നത്.

കൂടുതലും തമിഴ്നാട്ടിൽ നിന്നുള്ള ആരാധകരാണ് ചിത്രത്തിന് താഴെ കമന്റിട്ടിരിക്കുന്നത്. പലരും ചേദിക്കുന്നത് നിങ്ങളും ഇങ്ങനെ ചെയ്യാൻ തുടങ്ങിയോ എന്നായിരുന്നു. ചിലർ മോശം രീതിയിലും കമന്റിട്ടിട്ടുണ്ട്. എന്നാൽ ഇതിനെല്ലാമുള്ള മറുപടിയായി നേരത്തെ പങ്കു വെച്ച ചിത്രങ്ങളുടെ ബാക്കി ഫോട്ടോസ് കഴിഞ്ഞ ദിവസവും താരം പോസ്റ്റ് ചെയ്തു. അതിനടിയിലും പല തരത്തിലുള്ള കമൻ്റുകൾ വന്നു കൊണ്ടിരിക്കുന്നുണ്ട്.

madona

സിനിമയിൽ അധികം ​ഗ്ലാമറസ് വേഷത്തിൽ പ്രത്യക്ഷപ്പെടാത്ത താരമാണ് മഡോണ. അതിനാൽ ഇത്തരത്തിലുള്ള ചിത്രങ്ങൾ കണ്ടപ്പോൾ ആരാധകർ വല്ലാതെ ഞെട്ടി. മാത്രമല്ല മലയാളത്തിനു പുറമേ കൂടുതൽ തമിഴ് സിനിമകൾ ചെയ്യുന്നതിനാൽ തമിഴ് ആരാധകരാണ് മഡോണയുടെ പോസ്റ്റിനു താഴെ കൂടുതലും വരുന്നത്. ചില കമന്റുകൾ അശ്ലീല ചുവയുള്ളതാണ്. ചിലർ പ്രശംസിക്കുന്നുമുണ്ട്. എന്നാൽ ആശ്ചര്യമെന്തെന്നാൽ മലയാളികൾ പൊതുവേ അഭിപ്രായങ്ങളുമായി വന്നിട്ടില്ല എന്നതാണ്. എന്തായാലും ചിത്രങ്ങൾ വൈറലായി.

ഹരികുമാറാണ് ഈ ​ഗ്ലാമറസ് ചിത്രങ്ങൾ ക്യാമറയിൽ ഒപ്പിയെടുത്തത്. ലിനൻ കോട്ടന്റെ പച്ച നിറത്തിലുള്ള ലൂസ് ടീ ഷേർട്ടും പാന്റും ധരിച്ച് ബീച്ചിനരികിൽ നിൽക്കുന്ന ചിത്രങ്ങളാണ് എടുത്തത്. ചിത്രത്തിൽ അത്യാവശ്യം ​ഗ്ലാമറസ് ലുക്കിലാണ് താരം പ്രത്യക്ഷപ്പെടുന്നത്. പാൽ പോലെ പതഞ്ഞ് പൊങ്ങുന്ന തിരകൾക്കിടയിൽ മഡോണയുടെ കിടിലം ലുക്കാണ് കാണാൻ സാധിക്കുന്നത്. ചിത്രത്തിന് പ്രത്യേകിച്ച് ക്യാപ്ഷൻ ഒന്നുമില്ല. എന്നാൽ രണ്ടാമത്തെ ചിത്രങ്ങൾ വന്നപ്പോൾ അതൊരു മറുപടി സൂചനയാണെന്ന് വ്യക്തമായി.

ആദ്യ സിനിമയുടെ വിജയത്തിനു ശേഷം രണ്ടാമത് നേരെ കോളിവുഡിലേക്കാണ് അവസരം ലഭിച്ചത്. വിജയ് സേതുപതിക്കൊപ്പം കാതലും കടന്തു പോകും എന്ന ചിത്രത്തിലൂടെ 2016ൽ തമിഴിലേക്ക് അരങ്ങേറ്റം കുറിച്ചു. ആ ചിത്രം മികച്ച അഭിപ്രായങ്ങൾ നേടിയിരുന്നു.

madona

പിന്നീട് കൂടുതലും തമിഴ് ചിത്രങ്ങളിലാണ് അഭിനയിച്ചത്. കവൻ, പാ പാണ്ടി, ജുംങ്ക, വാനം കൊട്ടട്ടും അങ്ങനെ ഒരുപിടി ചിത്രങ്ങൾ. ലോകേഷ് കനകരാജിന്റെ വിജയ് ചിത്രം ലിയോയിലും മഡോണ ഉണ്ട്. ആ കഥാപാത്രം ഒരു സർപ്രൈസ് റോൾ തന്നെയായിരുന്നു.

കഴിഞ്ഞ വർഷം പുറത്തിറങ്ങിയ പത്മിനി എന്ന ചിത്രമാണ് മഡോണയുടേ അവസാനം പുറത്തിറങ്ങിയ മലയാളം ചിത്രം. അതിനു മുന്നേ 2019ലെ ബ്രദേഴ്സ് ഡേയിൽ ആയിരുന്നു താരം അഭിനയിച്ചത്. മലയാളത്തിൽ നിലവിൽ പുതിയ ചിത്രങ്ങളൊന്നും മഡോണയുടേയായി റിലീസിനൊരുങ്ങുന്നില്ല. അദൃഷ്ടശാലി, ജോളി ഒ ജിംഖാന എന്നീ തമിഴ് ചിത്രങ്ങളാണ് വരാനിരിക്കുന്നത്.

പോസ്റ്റ് കാണാം...

More from Filmibeat

Read more about: madonna sebastian
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X