പത്താം ക്ലാസ് മുതൽ മനസ്സിൽ കൊണ്ടുനടന്നത്! ആ ആഗ്രഹം സഫലീകരിച്ചു; സന്തോഷം പങ്കുവച്ച് മാളവിക കൃഷ്ണദാസ്

മലയാളികൾക്ക് ഏറെ പ്രിയങ്കരിയാണ് നടി മാളവിക കൃഷ്ണദാസ്. റിയാലിറ്റി ഷോകൾ സജീവമായി തുടങ്ങിയ കാലം മുതൽ പ്രേക്ഷകർ കാണുന്ന മുഖമാണ് മാളവികയുടേത്. വലിയ ജനപ്രീതി നേടിയ സൂപ്പർ ഡാൻസർ ജൂനിയർ എന്ന റിയാലിറ്റിഷോയിലൂടെയാണ് മാളവിക ആദ്യമായി പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. പിന്നീട് വിവിധ റിയാലിറ്റി ഷോകളിൽ തിളങ്ങിയ മാളവിക അവതാരകയായും നടിയായുമെല്ലാം തിളങ്ങി. അതിനുശേഷം നായികാ നായകൻ എന്ന റിയാലിറ്റിഷോയിലെത്തിയ മാളവിക മിനിസ്ക്രീൻ പ്രേക്ഷകരുടെ ഹൃദയം കീഴടക്കുകയായിരുന്നു.

നായികാ നായകന് ശേഷം സോഷ്യൽ മീഡിയയിലൊക്കെ വളരെ സജീവമാണ് മാളവിക കൃഷ്ണദാസ്. സ്വന്തം യൂട്യൂബ് ചാനലിലൂടെ തന്റെ വിശേഷങ്ങളൊക്കെ മാളവിക പങ്കുവയ്ക്കാറുണ്ട്. തന്റെ വിവാഹത്തെക്കുറിച്ചെല്ലാം മാളവിക ആരാധകരെ അറിയിച്ചത് യൂട്യൂബ് വീഡിയോകളിലൂടെയാണ്. നായികാ നായകനിൽ സഹമത്സരാർത്ഥി ആയിരുന്ന തേജസ് ജ്യോതിയെയാണ് മാളവിക വിവാഹം ചെയ്തത്. മെർച്ചന്റ് നേവിയിൽ മെക്കാനിക്കൽ എഞ്ചിനീയറായ തേജസ് അടുത്തിടെ തിരികെ ജോലിയിൽ പ്രവേശിച്ചിരുന്നു.

Malavika Krishnadas

തേജസ് പോയതോടെ അമ്മയ്ക്ക് ഒപ്പമാണ് മാളവിക. ആറ് മാസം കഴിഞ്ഞേ തേജസ് വരുകയുള്ളു എന്നും തേജസ് പോയതോടെ താൻ അത്ര അടിപൊളി അല്ലെന്നും പറഞ്ഞ് മാളവിക കഴിഞ്ഞ ദിവസം എത്തിയിരുന്നു. എന്നാൽ ഇപ്പോഴിതാ ഒരു സന്തോഷം പങ്കുവച്ച് എത്തിയിരിക്കുകയാണ് താരം. അമ്മയ്‌ക്കൊപ്പം ഡല്‍ഹിയിലേക്ക് യാത്ര നടത്തിയിരിക്കുകയാണ് മാളവിക കൃഷ്ണദാസ്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയും വ്‌ളോഗിലൂടെയും ഡല്‍ഹി വിശേഷങ്ങള്‍ മാളവിക പങ്കുവച്ചിരുന്നു.

വര്‍ഷങ്ങളായി മനസില്‍ കൊണ്ടുനടന്നിരുന്ന ആഗ്രഹം സഫലമായതിന്റെ സന്തോഷത്തിലാണ് മാളവിക ഇപ്പോൾ. ഡല്‍ഹിയില്‍ പോവുകയാണെങ്കില്‍ ആദ്യം പോവേണ്ടത് ഈ സ്ഥലത്തേക്കാണെന്ന് ഉറപ്പിച്ചിരുന്നു. അത് യാഥാര്‍ത്ഥ്യമായി. ഇനിയുള്ള വിശേഷങ്ങളും വ്‌ളോഗിലൂടെ പങ്കിടുമെന്നും മാളവിക പറഞ്ഞു.

പത്താം ക്ലാസ് മുതലുള്ള ആഗ്രഹം സഫലീകരിച്ചതിന്റെ സന്തോഷത്തിലാണ് ഞാന്‍. വീഡിയോകളിലൂടെ കണ്ട് സരോജിനി മാര്‍ക്കറ്റില്‍ വരണമെന്നും, ഷോപ്പിംഗ് നടത്തണമെന്നും ഒരുപാട് ആഗ്രഹിച്ചിരുന്നു. ഡല്‍ഹിയില്‍ വന്നിട്ട് ഞാന്‍ വേറെങ്ങുമല്ല പോയത്. നേരെ വന്നത് ഇങ്ങോട്ടേക്കാണെന്ന് മാളവിക പറഞ്ഞു. മാളവികയുടെ സോഷ്യല്‍മീഡിയ മാനേജ് ചെയ്യുന്ന കമ്പനിയില്‍ ജോലി ചെയ്യുന്ന സലോണിയും താരത്തിന് ഒപ്പമുണ്ടായിരുന്നു. നിങ്ങള്‍ സെലക്റ്റ് ചെയ്‌തോളൂ, ഞാന്‍ വില പേശാമെന്ന് പറഞ്ഞ് സലോണി കൂടെ തന്നെ നിൽക്കുന്നുണ്ടായിരുന്നു.

ഇന്ത്യയിലെ തന്നെ പ്രധാന മാര്‍ക്കറ്റുകളിലൊന്നാണ് സരോജിനി മാർക്കറ്റ്. കുറഞ്ഞ വിലയ്ക്ക് ക്വാളിറ്റിയുള്ള സാധനങ്ങള്‍ കിട്ടും. നല്ല തിരക്കായതിനാല്‍ ഫോണും ബാഗുമൊക്കെ സൂക്ഷിക്കാന്‍ സലോണി പറയുന്നുണ്ടായിരുന്നു. അമ്മയ്ക്കും ഇതേ ആശങ്കയുണ്ടായിരുന്നു. തിരക്ക് കുറഞ്ഞ ദിവസമെന്ന് സലോണി പറയുന്നുണ്ടെങ്കിലും എനിക്ക് നല്ല തിരക്ക് അനുഭവപ്പെടുന്നുണ്ട്. ആളുകളെ തട്ടി നടക്കാന്‍ പോലും പറ്റാത്ത അവസ്ഥയാണ്. കമ്മലുകളും കുര്‍ത്തിയും കൂളിങ് ഗ്ലാസുമൊക്കെ വാങ്ങുന്നത് മാളവിക പങ്കുവെച്ചു.

Malavika Krishnadas

എന്നാൽ തിരക്ക് കൂടിത്തുടങ്ങിയതോടെ ഷോപ്പിംഗ് അവസാനിപ്പിച്ച് താരം മടങ്ങി. യൂബര്‍ വിളിച്ച് ബുദ്ധിമുട്ടരുതെന്ന് പറഞ്ഞ് സലോണി കാറെടുത്താണ് വന്നത്. ഡല്‍ഹിയിലൊക്കെ വന്ന് ഇങ്ങനെ ഡ്രൈവ് ചെയ്ത് പോവാന്‍ പറ്റുമെന്ന് ഞാനൊരിക്കലും കരുതിയിരുന്നില്ല. അതിൽ ഭയങ്കരമായൊരു സന്തോഷമുണ്ട്. നല്ലൊരു എക്‌സ്പീരിയന്‍സാണ്. ഈ ട്രാഫിക്കിനിടയില്‍ വണ്ടിയോടിക്കാന്‍ നല്ല ബുദ്ധിമുട്ടാണ്. ഗൂഗിള്‍ മാപ്പ് നോക്കിയപ്പോഴും കണ്‍ഫ്യൂഷനുണ്ടായിരുന്നുവെന്നും മാളവിക പറഞ്ഞു. റൂമിലെത്തുന്ന വരെയുള്ള വിശേഷങ്ങളാണ് മാളവിക പങ്കുവെച്ചത്.

നിരവധിപേർ വീഡിയോക്ക് താഴെ കമന്റുകളുമായി എത്തിയിരുന്നു. സിമ്രാന്‍ ചിരിക്കുന്ന പോലെയാണ് സലോണിയുടെ ചിരിയെന്നായിരുന്നു കമന്റുകള്‍. സലോണിയുടെ കമന്റ് ഞാന്‍ പിന്‍ ചെയ്ത് വെച്ചിട്ടുണ്ട്. ആവശ്യമുള്ളവര്‍ക്ക് ആളുമായി നേരില്‍ സംസാരിക്കാമെന്ന് മാളവിക പറഞ്ഞു. വാങ്ങിയ സാധനങ്ങളൊക്കെ എപ്പോഴാണ് കാണിക്കുന്നതെന്ന് ചോദിച്ചപ്പോള്‍ അടുത്ത വ്‌ളോഗിലെന്നാണ് മാളവിക പറഞ്ഞത്.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X