ഞാൻ പുതിയ നിർമ്മാണ കമ്പനി തുടങ്ങാൻ പോകുന്നു; പുതിയ വിശേഷവുമായി മല്ലികാ സുകുമാരൻ

2011 ൽ ട്രാഫിക്ക് എന്ന സിനിമ പ്രൊഡ്യൂസ് ചെയ്ത് കൊണ്ടാണ് ലിസ്റ്റിൻ സിനിമാ മേഖലയിലേക്ക് കടന്ന് വരുന്നത്. പിന്നീട് ചാപ്പാ കുരിഷ്, ഉസ്താദ് ഹോട്ടൽ തുടങ്ങി നിരവധി സിനിമകൾ നിർമിച്ചു. ഒപ്പം ഡിസ്ട്രിബ്യൂഷനിലും ശ്രദ്ധ കേന്ദ്രീകരിച്ചു. പൃഥ്വിരാജുമായുള്ള സൗഹൃദത്തിലൂടെ മികച്ച ഹിറ്റ് ചിത്രങ്ങളും തുടരെ തുടരെ ഉണ്ടായി. ജിഞ്ചർ മീഡിയയിലൂടെ മല്ലികാ സുകുമാരന്റെ വിശേഷങ്ങൾ പങ്കു വെക്കുവാൻ രണ്ടാമത്തെ എപ്പിസോഡിൽ ലിസ്റ്റിൻ സ്റ്റീഫനും പങ്കെടുക്കുന്നു.

മലയാളത്തിനു പുറമേ ചില തമിഴ് ചിത്രങ്ങളും ലിസ്റ്റിൻ നിർമിച്ചിരുന്നു. ഡ്രൈവിം​ഗ് ലൈസൻസ്, ജന​ഗണമന, കടുവ, ​ഗോൾഡ് തുടങ്ങിയ ചിത്രങ്ങൾ അടുത്തടുത്തായി പൃഥ്വീരാജിനൊപ്പം ചെയ്ത സിനിമകളായിരുന്നു. അതിനാൽ എല്ലാവർക്കും അറിയാവുന്ന കാര്യമാണ് ഇരുവരും നല്ല സുഹൃത്തുക്കളാണെന്ന്. മാത്രമല്ല പൃഥ്വിയുടെ കുടുംബമായും അടുത്ത സൗഹൃദം കാത്തു സൂക്ഷിക്കുന്നയാളാണ് ലിസ്റ്റിൻ.

mallika

"ട്രാഫിക്കിനു വേണ്ടി ആദ്യം രാജുവിനെ സമീപിച്ചിരുന്നു. അന്ന് അത് നടന്നില്ല. പിന്നീട് അതിന്റെ തമിഴ് റീമേക്കായിരുന്ന ചെന്നൈയിൽ ഒരു നാൾ എന്ന ചിത്രത്തിലേക്കും വിളിച്ചു. അന്ന് പക്ഷേ ഞാൻ പറഞ്ഞ എമൗണ്ട് രാജുവിന് സ്വീകാര്യമായിരുന്നില്ല. അങ്ങനെയാണ് അത് നടക്കാതെ പോയത്. പിന്നീട് 2017 ൽ വിമാനം എന്ന ചിത്രത്തിലൂടെയാണ് ഞങ്ങൾ ഒരുമിക്കുന്നത്." ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞു.

"വിമാനം ചിത്രത്തിനു ശേഷം കുറച്ച് സാമ്പത്തിക ബുദ്ധികൾ ഉണ്ടായിരുന്നു. അങ്ങനെ ഒരു സിനിമ ചെയ്യാമെന്ന് രാജുവിനോട് വീണ്ടും ആവശ്യപ്പെട്ടു. ഒരുപാട് കഥ കേട്ടതിനു ശേഷം ഡെയ്റ്റ് കൊടുത്ത സിനിമയാണ് ബ്രദേഴ്സ് ഡേ. സാമ്പത്തികമായി അത്യാവശ്യം ലാഭം കിട്ടിയ ചിത്രമായിരുന്നു അത്. അതിനു ശേഷം ‍ഞങ്ങൾ ഒരുമിച്ച് ഡിസ്ട്രിബ്യൂഷനിലും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. ഇപ്പോൾ പൃഥ്വി ഭയങ്കര ബിസിയാണ്." ലിസ്റ്റിൽ കൂട്ടിച്ചേർത്തു.

പൃഥ്വിരാജും ലിസ്റ്റിനും തമ്മിലുള്ള സൗഹൃദത്തിനൊപ്പം മല്ലികാ സുകുമാരനുമായും ലിസ്റ്റിൻ നല്ല ബന്ധം പുലർത്തുന്നുണ്ട്. സ്വന്തം മകനോടെന്ന പോലെയാണ് മല്ലികയും തിരിച്ച് സംസാരിക്കുന്നത്. "ലിസ്റ്റിനെ വിളിച്ചാൽ ഒരിക്കലും കിട്ടില്ല. ബർത്ത്ഡെ വിഷ് ചെയ്യാനോ അല്ലെങ്കിൽ എന്തെങ്കിലും വിശേഷം തിരക്കാനോ ആവും ഞാൻ വിളിക്കുന്നത്. പക്ഷേ എടുക്കില്ല. അത്രക്കും തിരക്കാണ് ലിസ്റ്റിന്." മല്ലിക പറഞ്ഞു.

mallika

ലിസ്റ്റിനും പൃഥ്വിരാജും ചേർന്ന് നിർമിച്ച് അൽഫോൺസ് പുത്രൻ്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രമാണ് ​ഗോൾഡ്. ചിത്രത്തിൽ മല്ലികാ സുകുമാരനും ഒരു വേഷം ചെയ്തിട്ടുണ്ട്. ​"ഗോൾഡിനു ശേഷം എന്നെ ലിസ്റ്റിൻ വിളിച്ചിട്ടില്ല. അതിനു ശേഷം ഒരുപാട് സിനിമകൾ ചെയ്തു. അതുകൊണ്ട് ഞാൻ പുതിയ നിർമ്മാണ കമ്പനി ദുബായിൽ തുടങ്ങാൻ പോവുകയാണ്." മല്ലികാ സുകുമാരൻ ലിസ്റ്റിനെ കളിയാക്കി സംസാരിച്ചു.

അഭിനേത്രി എന്ന നിലയിൽ വളർന്ന കലാകാരിയാണ് മല്ലികാ സുകുമാരൻ. സിനിമാ അഭിനയത്തിനൊപ്പം മറ്റു താരങ്ങൾക്കു വേണ്ടി ശബ്ദം കൊടുത്തിട്ടുമുണ്ട്. പ്രധാനമായും സീമക്ക് ശബ്ദം നൽകിയിട്ടുണ്ട്. അവളുടെ രാവുകൾ, അടവുകൾ പതിനെട്ട്, അനുമോദനം എന്നീ ചിത്രങ്ങളിലെല്ലാം സീമക്ക് ശബ്ദം കൊടുത്തത് മല്ലികാ സുകുമാരനാണ്. അവസാനം ഇറങ്ങിയ കടുവയിലും ശബ്ദം നൽകിയിട്ടുണ്ട്.

Read more about: mallika sukumaran
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X