For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'നമ്മൾ എതിർത്താലും അവൾ അവനെ കെട്ടുമായിരുന്നു'; മഞ്ജിമയുടെ വിവാഹത്തെ കുറിച്ച് അച്ഛൻ വിപിൻ മോഹൻ

  |

  ഒരുകാലത്ത് ബാലതാരമായി മലയാള സിനിമയിൽ നിറഞ്ഞു നിന്ന നടിയാണ് മഞ്ജിമ മോഹൻ. അടുത്തിടെയാണ് നടി വിവാഹിതയായത്. തമിഴ് നടൻ ​ഗൗതം കാർത്തിക്കിനെയാണ് നടി വിവാഹം ചെയ്തത്. ഏറെ നാളത്തെ പ്രണയത്തിനാെടുവിലാണ് ഇരുവരും വിവാഹിതരായത്. ചെന്നെെയിൽസ്വകാര്യ ചടങ്ങിലായിരുന്നു വിവാഹം.

  ഛായാഗ്രാഹകനും സംവിധായകനുമായ വിപിൻ മോഹന്റെയും നർത്തകി കലാമണ്ഡലം ഗിരിജയുടെയും മകളായ മഞ്ജിമ 1997 ൽ പുറത്തിറങ്ങിയ കളിയൂഞ്ഞാൽ എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിൽ എത്തുന്നത്. പിന്നീട് നിരവധി സിനിമകളിൽ ബാലതാരമായി എത്തിയ മഞ്ജിമ അക്കാലത്തെ ഏറ്റവും ജനപ്രീതി നേടിയ ബാല താരമായിരുന്നു. വടക്കൻ സെൽഫി എന്ന ചിത്രത്തിലൂടെയാണ് മഞ്ജിമ നായികയാവുന്നത്.

  manjma vipin mohan

  Also Read: ദുൽഖർ വളരെ നേരത്തെ കല്യാണം കഴിക്കാനുള്ള കാരണം!, മകന്റെ വിവാഹത്തെ കുറിച്ച് മമ്മൂട്ടി പറഞ്ഞത്

  ഇന്ന് തെന്നിന്ത്യയിലെ അറിയപ്പെടുന്ന നടിയാണ് മഞ്ജിമ. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു മഞ്ജിമയുടെ വിവാഹം. ഇപ്പോഴിതാ, മഞ്ജിമയുടെ കരിയറിനെ കുറിച്ചും വിവാഹത്തെ കുറിച്ചുമെല്ലാം മനസ് തുറക്കുകയാണ് അച്ഛൻ വിപിൻ മോഹൻ.

  'മകൾ സിനിമ നടിയാവണമെന്ന് എനിക്ക് ഒട്ടും ആഗ്രഹമുണ്ടായില്ല. കുട്ടിയായിരുന്നപ്പോൾ അഭിനയിച്ചിട്ടുണ്ടെങ്കിലും അതൊക്കെ ഒരു തമാശ കളിയായിട്ടാണ് കണ്ടിട്ടുള്ളു. പ്രിയമാണ് അവളുടെ പ്രിയപ്പെട്ട ചിത്രം,'

  'ഡിഗ്രി ആയപ്പോൾ ഇവൾ എന്നോട് തമിഴ്‌നാട്ടിൽ സ്റ്റെല്ല മേരീസിൽ പോയി പഠിക്കണമെന്ന് പറഞ്ഞു. നമ്മുക്ക് ഒരു കുഴപ്പവും ഇല്ലായിരുന്നു. പൊക്കോളാൻ പറഞ്ഞു. അതൊക്കെ കഴിഞ്ഞ് ഒരു ജോലി ഒക്കെ ആയി വന്നപ്പോഴാണ് അവൾ എന്നോട് ഒരു സിനിമയിൽ അഭിനയിക്കട്ടെ എന്ന് ചോദിക്കുന്നത്,'

  'എന്നോട് വിനീതേട്ടൻ ചോദിച്ചിട്ടുണ്ട് എന്നൊക്കെ പറഞ്ഞു. നിനക്ക് പറ്റുമെങ്കിൽ ചെയ്തോളു. ഒന്ന് അഭിനയിച്ചിട്ട് ശരിയായില്ലെങ്കിൽ നിർത്താമെന്ന് ഞാൻ പറഞ്ഞു. അങ്ങനെയാണ് വടക്കൻ സെൽഫി ചെയ്യുന്നത്. അത് കഴിഞ്ഞ് അടുത്തത് ഗൗതം മേനോന്റെ സിനിമയിൽ ആണ് അഭിനയിക്കുന്നത്,'

  'ഓഡിഷന് ഞാനും പോയിരുന്നു. അത് കഴിഞ്ഞ് അദ്ദേഹം വന്ന് പറഞ്ഞു, മഞ്ജിമ എന്റെ അടുത്ത സിനിമയിൽ ഹീറോയിൻ ആണെന്ന്. അങ്ങനെയാണ് അവൾ എങ്ങോ എത്തിയത്. മലയാള സിനിമയിൽ നിന്ന് പറന്ന് പോയി,'

  'പിന്നീട് അവൾ ചെന്നൈയിൽ നിന്ന് പൊന്നിട്ടില്ല. അവിടെ തന്നെയാണ്. അവിടെ ഒറ്റയ്ക്കായിരുന്നു. മാനേജറും ആയയും എല്ലാം ആയി അവളുടെ വേറൊരു ലോകത്ത്. സത്യത്തിൽ നമ്മുടെ കൈയിൽ നിന്ന് അവൾ പറന്നു പോയി,'

  Also Read: മലർന്ന് കിടക്കാൻ ഇപ്പോഴും പേടിയാണ്!, ആ ശീലം മാറ്റാൻ പറ്റിയിട്ടില്ല; തുറന്നു പറഞ്ഞ് നയൻതാര

  'അവൾ തേവരാട്ടം എന്ന സിനിമയിൽ അഭിനയിച്ചിരുന്നു. അതിലെ ഹീറോ ആയിരുന്നു ഗൗതം കാർത്തിക്. അതിന് ശേഷം ഇവൾക്ക് ഒരു അപകടം പറ്റി ആറ് മാസം വാക്കറിൽ ആയി. അഭിനയം എല്ലാം നിർത്തി. തിരുവനന്തപുരത്തേക്ക് വന്നതുമില്ല. ആ സമയത്താണ് ഇവർ അടുക്കുന്നത്. ആ സമയത്ത് ഞാനും കണ്ടിട്ടുണ്ട്. നല്ല പയ്യനാണ്. ഒരു ചീത്ത സ്വഭാവവും ഇല്ല,'

  'എന്നോട് ഒരു ആറ് മാസം മുൻപാണ് അച്ഛാ, എനിക്ക് ഒരാളെ ഇഷ്ടമാണ്, കല്യാണം കഴിക്കാൻ താൽപര്യം ഉണ്ടെന്ന് പറയുന്നത്. ആരാണെന്ന് ചോദിച്ചപ്പോൾ ഗൗതമാണെന്ന് പറഞ്ഞു. ഞാൻ ആയിക്കോട്ടെ എന്ന് പറഞ്ഞു. നമ്മൾ എതിർത്താലും അവൾ കല്യാണം കഴിക്കും. ഇപ്പോഴത്തെ തലമുറ അങ്ങനെയാണ്,'

  manjima

  'അങ്ങനെ ഇപ്പോൾ അവരുടെ കല്യാണം കഴിഞ്ഞു. ഗൗതം നല്ല പയ്യനാണ്. അവർ സുഖമായി ഇരിക്കട്ടെ. വിവാഹം അവിടെ വെച്ച് ആയത് കൊണ്ട് ഞാൻ ആരോടും പറഞ്ഞില്ല. പക്ഷെ സുരേഷ് ഗോപി വന്നു. ഞങ്ങളുടെ അടുത്ത സുഹൃത്താണ്. ആ രീതിയിൽ സുരേഷും മധു അമ്പാട്ടും വിവാഹത്തിനെത്തി. സത്യൻ അന്തിക്കാട്, ദിലീപ് അവരെയൊക്കെ വിളിച്ചിരുന്നു. വരണ്ട എന്നാണ് ഞാൻ പറഞ്ഞത്. എത്തിപ്പെടാൻ ബുദ്ധിമുട്ടായിരുന്നു,'

  'പിന്നെ മോൾക്ക് താൽപര്യം ഇല്ലാത്തവരെ ഞാൻ വിളിച്ചില്ല. അവർ രണ്ടുപേരും കൂടിയാണ് വിവാഹം നടത്തിയത്. 200 പേർ പാടുള്ളു എന്നൊക്കെയുള്ള റെസ്ട്രിക്ഷൻ അവിടെ ഉണ്ടായിരുന്നു. അവർ നന്നായി ജീവിക്കട്ടെ. അത്രയേ ഉള്ളു. അഭിനയം തുടരുമെന്നാണ് പറയുന്നത്. ഗൗതം നല്ല നടനാണ്,' വിപിൻ മോഹൻ പറഞ്ഞു.

  Read more about: manjima mohan
  English summary
  Actress Manjima Mohan's Father Vipin Mohan Opens Up About Her Career And Wedding Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X