കല്യാണ ദിവസം പോലും ബോഡി ഷെയ്മിംഗ് നേരിട്ടു, ഇവര്‍ക്കെന്താണ് കാര്യം; തുറന്നടിച്ച് മഞ്ജിമ

കഴിഞ്ഞ ദിവസമായിരുന്നു നടി മഞ്ജിമ മോഹന്റെ വിവാഹം. ബാലതാരമായി സിനിമയിലെത്തിയ മഞ്ജിമ പിന്നീട് നായികയായി മാറുകയായിരുന്നു. നടന്‍ ഗൗതം കാര്‍ത്തിക്കിനെയാണ് മഞ്ജിമ വിവാഹം കഴിച്ചത്. ഏറെ നാളുകളായി ഇരുവരും പ്രണയത്തിലായിരുന്നു. ചെന്നൈയില്‍ വച്ചായിരുന്നു വിവാഹം. ചിത്രങ്ങളും വീഡിയോകളുമൊക്കെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയും ചെയ്തിരുന്നു. നിരവധി പേരാണ് താരങ്ങള്‍ക്ക് ആശംസകളുമായി എത്തിയത്. അതേസമയം ചിലര്‍ ഈ അവസരത്തിലും മോശം കമന്റുകളുമായി എത്തിയിട്ടുണ്ട്.

തന്റെ കരിയറില്‍ പലപ്പോഴിയാ സോഷ്യല്‍ മീഡിയയുടെ ബോഡി ഷെയ്മിംഗിന് ഇരയായിട്ടുണ്ട് മഞ്ജിമ മോഹന്‍. തന്റെ വിവാഹം ദിവസം പോലും താരത്തിന് അത്തരം അനുഭവങ്ങളുണ്ടായിരിക്കുകയാണ്. ലോകത്ത് ഒരു വധുവും നേരിടാന്‍ ആഗ്രഹിക്കാത്ത അനുഭവമാണ് താരത്തിനുണ്ടായത്. ഇപ്പോഴിതാ ഇന്ത്യാ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തനിക്ക് നേരിടേണ്ടി വന്ന ബോഡി ഷെയ്മിംഗിനെക്കുറിച്ച് സംസാരിക്കുകയാണ് മഞ്ജിമ മോഹന്‍.

Manjima Mohan

മൂന്ന് വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് ഗൗതവും മഞ്ജിവും വിവാഹം കഴിക്കുന്നത്. സോഷ്യല്‍ മീഡിയയിലും അല്ലാതെയുമൊക്കെ തനിക്ക് നേരിടേണ്ടി വന്നിട്ടുള്ള ബോഡി ഷെയ്മിംഗിനെക്കുറിച്ച് മഞ്ജിമ തുറന്ന് പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇതൊന്നും തന്നെ ഇപ്പോള്‍ ബാധിക്കുന്നില്ലെന്നാണ് മഞ്ജിമ പറയുന്നത്. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

''സത്യത്തില്‍ ഞങ്ങളുടെ കല്യാണ ദിവസം പോലും ചിലര്‍ അങ്ങനെ പറഞ്ഞു. നേരത്തെ ബാധിച്ചിരുന്നു. പക്ഷെ ഇന്ന് ഞാന്‍ എന്റെ ശരീരത്തില്‍ കംഫര്‍ട്ടബിള്‍ ആണ്. എനിക്ക് വേണമെന്നുണ്ടെങ്കില്‍ തടി കുറയ്ക്കാം എന്നറിയാം. ഞാന്‍ ഫിറ്റ്‌നസില്‍ ശ്രദ്ധിക്കുന്നുണ്ട്. എന്നില്‍ ഞാന്‍ സന്തുഷ്ടയാണ്. എനിക്ക് ജോലിയുടെ ഭാഗമായി വണ്ണം കുറയ്‌ക്കേണ്ടി വരികയാണെങ്കില്‍ ഞാന്‍ തീര്‍ച്ചയായും ചെയ്യും. എന്തുകൊണ്ടാണിത് മറ്റുളളവരെ ബാധിക്കുന്ന വിഷയമാകുന്നതെന്ന് എനിക്കറിയില്ല'' എന്നായിരുന്നു താരം പറഞ്ഞത്.

നേരത്തെ മഞ്ജിമ തങ്ങളുടെ പ്രണയകഥ പറഞ്ഞതും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. എന്റെ ജീവിതത്തില്‍ വളരെ പ്രധാനപ്പെട്ടവരെന്ന് കരുതുന്ന കുറച്ച് പേരുണ്ട്. അതിലൊരാളാണ് ഗൗതം കാര്‍ത്തിക്. അദ്ദേഹമെനിക്ക് വളരെ സ്പെഷ്യലായിട്ടുള്ള ആളാണെന്നാണ് മ്ഞ്ജിമ മോഹന്‍ പറഞ്ഞത്. 'ദേവരാട്ടം' എന്ന സിനിമയില്‍ ഒരുമിച്ച് അഭിനയിക്കുമ്പോഴാണ് രണ്ടാളും സുഹൃത്തുക്കളാവുന്നത്. അതിന് ശേഷം എന്റെ കാലിനൊരു അപകടം പറ്റി. അന്നാണ് ഈ സുഹൃത്ത് എത്രത്തോളം പ്രിയപ്പെട്ടവനാണെന്ന് മനസിലാവുന്നതെന്നാണ് തങ്ങളുടെ പ്രണയത്തെക്കുറിച്ച് മഞ്ജിമ പറഞ്ഞത്.

Manjima Mohan

2019 ലാണ് ഗേറ്റ് ശക്തിയായി വന്ന് കാലില്‍ ഇടിച്ച് പരിക്ക് പറ്റുന്നത്. കാല് മുറിഞ്ഞ് രക്തമൊക്കെ വന്നത് ആശുപത്രിയില്‍ പോയി കെട്ടി വെച്ചെങ്കിലും പിന്നീട് നടക്കാന്‍ പറ്റാത്ത അവസ്ഥയിലായെന്നും മഞ്ജിമ പറഞ്ഞിരുന്നു. രണ്ടാമത് ഹോസ്പിറ്റലില്‍ പോയി കാണിക്കുമ്പോഴാണ് കാലിന് പൊട്ടലുണ്ടെന്ന് കണ്ടത്. കുറച്ച് കൂടി വൈകിയിരുന്നെങ്കില്‍ പാദം മുറിച്ച് കളയേണ്ടി വരുന്ന അവസ്ഥയിലേക്ക് പോയെനെ. അത് കേട്ടപ്പോഴെക്കും താന്‍ മാനസികമായി തളര്‍ന്നുവെന്നും മഞ്ജിമ പറയുന്നു.

രണ്ടര മണിക്കൂറോളം നീണ്ട സര്‍ജറിയാണ് കാലില്‍ നടത്തിയത്. ശേഷം മൂന്ന് മാസം ബെഡ് റെസ്റ്റായിരുന്നു. ആ സമയത്ത് അതുവരെ ഇല്ലാത്ത അസുഖങ്ങളും വന്നു. ഡിസ്‌കിന് തകരാറ് സംഭവിക്കുകയും തൈറോയ്ഡ് പ്രശ്നമാവുകയും ചെയ്തു. ഇങ്ങനെ അസുഖങ്ങള്‍ വന്നതോടെ ശരിക്കും മാനസികമായി ആകെ തകര്‍ന്ന് പോയെന്നും താരം പറയുന്നു. എന്നാല്‍ അച്ഛനും അമ്മയ്ക്കും എന്നെ എങ്ങനെ ആശ്വസിപ്പിക്കണമെന്ന് അറിയില്ലായിരുന്നു. പക്ഷെ അന്നൊക്കെ കൂടെ നിന്ന് ആശ്വാസം നല്‍കിയത് ഗൗതമാണെന്ന് മഞ്ജിമ പറയുന്നു. ഓരോ ദിവസവും അടുപ്പം കൂടി കൂടി വന്നതോടെ ഗൗതം അച്ഛനും അമ്മയ്ക്കുമൊക്കെ പ്രിയപ്പെട്ടവനായെന്നും താരം പറഞ്ഞു.

Read more about: manjima mohan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X