For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പെൺകുട്ടിയാണെങ്കിൽ അമ്മമാർ സ്ട്രിക്റ്റ് ആവണം; മകൾക്ക് അക്കാര്യങ്ങൾ എല്ലാം പറഞ്ഞ് കൊടുത്തിട്ടുണ്ട്: മഞ്ജു പിള്ള

  |

  മലയാളി പ്രേക്ഷകർക്ക് സുപരിചിതയാണ് മഞ്ജു പിളള. വർഷങ്ങളായി മിനിസ്‌ക്രീനിലെ ബിഗ് സ്ക്രീനിലും സജീവമാണ് താരം. കോമഡി വേഷങ്ങളിലും സീരിയസ് വേഷങ്ങളിലുമെല്ലാം ഒരുപോലെ തിളങ്ങിയിട്ടുണ്ട് താരം. അതേസമയം, മഴവിൽ മനോരമയിലെ തട്ടീം മുട്ടീം എന്ന പരമ്പരയാണ് മഞ്ജുവിന് കൂടുതൽ ജനപ്രീതി നൽകിയത്.

  ഇപ്പോൾ ഒരു ചിരി ഇരു ചിരി ബംബർ ചിരി എന്ന ടെലിവിഷൻ പരിപാടിയിൽ വിധികർത്താക്കളിൽ ഒരാളായ മഞ്ജു അങ്ങനെയും ഒരു കൂട്ടം പ്രേക്ഷകരുടെ ഇഷ്ടം നേടിയിട്ടുണ്ട്. വളരെ ചെറുപ്രായത്തിൽ തന്നെ അഭിനയ ലോകത്തേക്ക് കടന്നു വന്ന താരമാണ് മഞ്ജു പിള്ള. എസ്.പി പിള്ളയുടെ പേരമകളാണ് താരം.

  Also Read: താളം പിടിക്കാൻ പോലും ഭർത്താവ് സമ്മതിച്ചില്ല; ​ഞാനൊരുപാട് കരഞ്ഞു; വികാരഭരിതയായി ​ഗൗതമിയും

  പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ സൂര്യ കൃഷ്‍ണമൂര്‍ത്തിയുടെ സ്‍ത്രീ പര്‍വ്വം എന്ന നാടകത്തിലൂടെയാണ് മഞ്‍ജു അഭിനയത്തിലേക്കെത്തിയത്. സത്യവും മിഥ്യയും എന്ന സീരിയലിലാണ് മഞ്ജു ആദ്യമായി അഭിനയിക്കുന്നത്. അടൂർ ഗോപാലകൃഷ്ണന്റെ നിരവധി പുരസ്കാരങ്ങൾ നേടിയ നാല് പെണ്ണുങ്ങൾ എന്ന സിനിമയിൽ പ്രധാന വേഷങ്ങൾ ചെയ്ത നാല് പേരിൽ ഒരാളായിരുന്നു മഞ്ജു.

  ചില കുടുംബചിത്രങ്ങൾ, ലൈഫ് ഈസ് ബ്യൂട്ടിഫുൾ എന്നീ പരമ്പരകളിലെ മഞ്ജുവിന്റെ കഥപാത്രങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നിരവധി സിനിമകളിലും മഞ്ജു അഭിനയിച്ചിട്ടുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ ഹോം എന്ന ചിത്രത്തിൽ മഞ്ജു അവതരിപ്പിച്ച കുട്ടിയമ്മ എന്ന കഥാപാത്രം ഏറെ ശ്രദ്ധനേടിയിരുന്നു.

  മലയാള സിനിമയിലെ അറിയപ്പെടുന്ന ഛായാഗ്രാഹകനും സംവിധായകനുമായ സുജിത്ത് വാസുദേവനെയാണ് മഞ്ജു വിവാഹം ചെയ്തിരിക്കുന്നത്. ഇവർക്ക് ദയ സുജിത് എന്നൊരു മകളുണ്ട്. അമ്മയ്‌ക്കൊപ്പം ഇടയ്ക്ക് ഫോട്ടോകളിൽ പ്രത്യക്ഷപ്പെടാറുള്ള ദയയും പ്രേക്ഷകർക്ക് പ്രിയങ്കരിയാണ്. അടുത്തിടെ ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ വൈറലായിരുന്നു.

  ഇപ്പോഴിതാ, മകളെ കുറിച്ചും മകളെ വളർത്തിയതിനെ കുറിച്ചും മഞ്ജു പിള്ള പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. ദി ടീച്ചർ എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നൽകിയ ഏറ്റവും പുതിയ അഭിമുഖത്തിലാണ് നടി സംസാരിച്ചത്. അമല പോൾ നായികയാകുന്ന ടീച്ചറിൽ പ്രധാന വേഷങ്ങളിൽ ഒന്ന് അവതരിപ്പിക്കുന്നത് മഞ്ജു പിള്ളയാണ്. മഞ്ജു പിള്ളയുടെ വാക്കുകൾ വായിക്കാം വിശദമായി.

  'മകൾക്ക് അറിവായ പ്രായം മുതൽ തന്നെ എല്ലാം പറഞ്ഞ് പഠിപ്പിക്കുന്നുണ്ട്. തെറ്റുകൾ ശരികളെല്ലാം പറഞ്ഞ് പഠിപ്പിച്ചിരുന്നു. എന്തുണ്ടെങ്കിലും എന്നോട് വന്ന് പറയാൻ പഠിപ്പിച്ചിരുന്നു. ഗുഡ് ടച്ച് ബാഡ് ടച്ച്, ഞങ്ങളുടെ ഫോൺ നമ്പർ, വീടിന്റെ അഡ്രസ് അങ്ങനെയെല്ലാം പറഞ്ഞു കൊടുത്തിട്ടുണ്ട്,'

  'അതുപോലെ പുറത്ത് പാർട്ടിക്ക് ഒക്കെ പോകുമ്പോൾ ഒരു ഡ്രിങ്ക് എടുത്താൽ ആ ഗ്ലാസ് താഴെ വെച്ചാൽ പിന്നെ പുതിയ ഗ്ലാസെ എടുക്കാൻ പാടുള്ളു എന്ന് പറഞ്ഞിട്ടുണ്ട്. കാരണം അങ്ങനെ വെക്കുന്ന സമയത്ത് ആർക്കും എന്തും അതിൽ ഇടാൻ പറ്റും. എന്റെ സുഹൃത്തുക്കളുടെ മക്കളോട് പോലും പറഞ്ഞു കൊടുക്കാറുള്ള കാര്യമാണത്. അതുപോലെ പരിചയമില്ലാത്ത സുഹൃത്തുക്കളോടൊപ്പം അധികം സമയം ചെലവഴിക്കരുതെന്നും പറഞ്ഞു കൊടുത്തിട്ടുണ്ട്,'

  'പെൺകുട്ടികൾ ആകുമ്പോൾ അമ്മമാർ സ്ട്രിക്റ്റ് ആവണം അച്ഛൻ ഫ്രീയാകുന്നത് പോലെ അമ്മമാർക്ക് ഫ്രീയാകാൻ പറ്റില്ല. എന്റെ അമ്മ ഇപ്പോഴും എന്നോട് നീ എന്തിനാണ് അങ്ങനെ സംസാരിച്ചത് എന്നൊക്കെ ചോദിക്കാറുണ്ട്. ഒരാളുടെ ലൈഫിലും ഒരുപാട് ഫ്രീഡം കൊടുക്കരുതെന്ന് ഇപ്പോഴും പറയും. അത് എല്ലാ അമ്മമാരും പെണ്മക്കളോട് പറയുന്നതാണ്. അത് ഈ ലോകത്തെ പേടിയുള്ളത് കൊണ്ടാണ്. മോളോട് ഞാൻ എപ്പോഴും പറയും. നിന്നെ എനിക്ക് വിശ്വാസമാണ് പക്ഷെ നിന്റെ പ്രായത്തെ എനിക്ക് വിശ്വാസമില്ലെന്ന്,'

  Also Read: 14ാം വയസ്സിലെ വിവാഹവും ഓടിപ്പോവലും; ഇന്നും ദുരൂഹമായി തുടരുന്ന സിൽക് സ്മിതയുടെ ജീവിതം

  'എന്റെ ഇത്രയും കാലത്തെ അനുഭവങ്ങളിൽ നിന്നുള്ള കാര്യങ്ങളാണ് ഞാൻ പറയുന്നതും ചെയ്യുന്നതും മകളുടെ കാര്യങ്ങൾ കഴിഞ്ഞേ എനിക്ക് എന്തുമുള്ളു. അവളുടെ കാര്യങ്ങൾക്കാണ്‌ ഞാൻ പ്രാധാന്യം കൊടുക്കാറുള്ളത്,' മഞ്ജു പിള്ള പറഞ്ഞു. മകൾക്ക് വേണ്ടിയാണു കുറേക്കാലം സിനിമകളിൽ നിന്നെല്ലാം വിട്ടു നിന്നതെന്നും മഞ്ജു പറയുന്നുണ്ട്.

  Read more about: manju pillai
  English summary
  Actress Manju Pillai Opens Up Why She Is A Strict Mother To Her Daughter Daya Sujith Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X