ആ അടി അവന് കൊടുത്തില്ലായിരുന്നെങ്കിൽ എനിക്ക് ഉറങ്ങാൻ പറ്റില്ലായിരുന്നു; തുറന്നു പറഞ്ഞ് മറീന

മലയാളത്തിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് മറീന മൈക്കിള്‍. കോഴിക്കോട്ടുകാരിയായ മറീന മോഡലിംഗിലൂടെയാണ് സിനിമയിലെത്തുന്നത്. ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ ശ്രദ്ധ നേടാന്‍ മറീനയ്ക്ക് സാധിച്ചിട്ടുണ്ട്. ജീവിതത്തില്‍ തനിക്ക് നേരിടേണ്ടി വന്ന വെല്ലുവിളികളെക്കുറിച്ച് ഒരിക്കല്‍ മറീന തുറന്ന് പറഞ്ഞത് വലിയ ചര്‍ച്ചയായി മാറിയിരുന്നു.

ഇപ്പോഴിതാ തന്നോട് മോശമായി പെരുമാറിയാളുടെ കരണത്തടിച്ച സംഭവത്തെക്കുറിച്ച് മനസ് തുറക്കുകയാണ് മറീന മൈക്കിള്‍. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറക്കുന്നുണ്ട്. തനിക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങളെക്കുറിച്ച് സംസാരിക്കവെയായിരുന്നു താരം തുറന്നു പറഞ്ഞത്. ആ വാക്കുകള്‍ വിശദമായി വായിക്കാം.

കൈ ചൂണ്ടി സംസാരിക്കുന്നത് ഇഷ്ടമല്ല. കൈ ചൂണ്ടി സംസാരിച്ചതിന് അടിച്ചിട്ടില്ല. പക്ഷെ അല്ലാതെ അടിച്ചിട്ടുണ്ട്. ഒരു പയ്യന്‍ എന്റെയടുത്ത് എന്തോ വൃത്തികേട് പറഞ്ഞപ്പോള്‍ പൊട്ടിച്ചു. കുഞ്ഞിലെയാണ്. പ്ലസ്ടുവിന് പഠിക്കുമ്പോഴാണ്. ജാഡ പറയുകയാണെന്ന് പറയും. പക്ഷെ ചെയ്തതാണ്.

mareena

പഠിച്ചു വരുന്ന സമയം മുതല്‍ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍, ഉദാഹരണത്തില്‍ ബസില്‍ പോകുമ്പോള്‍ ഒരു ബാഡ് ടച്ചുണ്ടായി. അവിടെ ബെനഫിറ്റ് ഓഫ് ഡൗട്ടുണ്ടായേക്കാം. പക്ഷെ നേരിട്ട് ഒരാള്‍ വന്ന് പറഞ്ഞിട്ട് പോവുകയാണെങ്കില്‍ എനിക്ക് പ്രതികരിക്കാമല്ലോ.

കുറേയൊക്കെ പോട്ടോ പോട്ടേ എന്ന് വിചാരിക്കും. പക്ഷെ ആ എന്റെ ആ ദിവസം പോകും. പ്രതികരിച്ചാല്‍ ആ ദിവസം ഞാന്‍ ഹാപ്പിയായിരിക്കും. അങ്ങനെ ഒരിക്കല്‍ പ്രതികരിച്ചിട്ടുണ്ട്. എന്തോ ഒരു വൃത്തികേട് പറഞ്ഞു. ക്ലാസ് വിട്ട് വീട്ടിലേക്ക് പോവുകയാണ്. കുറച്ച് മുന്നോട്ട് നടന്നു. പക്ഷെ എന്നോട് ഇത് പറഞ്ഞുവല്ലോ എന്നോര്‍ത്ത് എനിക്ക് സഹിക്കാനാകുന്നില്ല. അവന്റെ ഏതോ സുഹൃത്തിനോടാണ് പറഞ്ഞത്.

ഞാന്‍ തിരിച്ചു പോയി. അപ്പോഴവന്‍ കടയില്‍ എന്തോ വാങ്ങാന്‍ നില്‍ക്കുകയാണ്. ഞാന്‍ പോയിട്ട് തോണ്ടി വിളിച്ചു. തിരിഞ്ഞപ്പോള്‍ ചിരിച്ചിട്ട് ഒരെണ്ണം കൊടുത്തിട്ട് ഓടി. എന്റെ നാട്ടിലുള്ളവര്‍ക്ക് അറിയാം. പക്ഷെ ഐ ഫെല്‍റ്റ് ഗുഡ്. തിരിച്ച് അതുപോലെ പറയാന്‍ അന്നെനിക്ക് അറിയില്ലായിരുന്നു. പക്ഷെ ഇതെനിക്ക് അറിയാമായിരുന്നുവെന്നാണ് മറീന പറയുന്നത്. അന്ന് സമാധാനത്തോടെ ഉറങ്ങാന്‍ സാധിച്ചുവെന്നും താരം പറയുന്നുണ്ട്.

ഒരാള്‍ ഒരു പരിധിയില്‍ കൂടുതല്‍ ബഹുമാനം തരണമെന്ന് ഞാന്‍ പറയില്ല. പക്ഷെ ആത്മാഭിമാനത്തെ തോണ്ടിയിട്ട് ഓരോ കാര്യങ്ങള്‍ ചെയ്യുന്നത് എനിക്ക് ഭയങ്കര പ്രശ്‌നമാണ്. ക്ഷണിച്ചിട്ട് നമ്മള്‍ അവിടെ ഇന്‍ക്ലൂഡ് ചെയ്യപ്പെടാത്തത് പോലെ പെരുമാറുന്നതൊന്നും എനിക്ക് നേരിടാനാകില്ലെന്നും താരം പറയുന്നുണ്ട്.

mareena

തന്റെ ചുരുളന്‍ മുടി കാരണം സ്ഥിരമായി ഒരേ പോലുള്ള കഥാപാത്രങ്ങളാണ് തന്നെ തേടി വരുന്നതെന്നും അതിനാലാണ് താന്‍ മുടി സ്‌ട്രെയിറ്റ് ചെയ്തതെന്നും മറീന പറയുന്നുണ്ട്. എക്‌സൈറ്റഡ് ആകുമ്പോള്‍ താന്‍ അടുത്തിരിക്കുന്ന സുഹൃത്തുക്കളേയും അമ്മയേയുമൊക്കെ കടിക്കുമെന്നും മറീന പറയുന്നുണ്ട്.

അഭിമുഖത്തില്‍ തന്റെ അച്ഛന്റെ മരണത്തെക്കുറിച്ചും മറീന സംസാരിക്കുന്നുണ്ട്. ക്യാന്‍സര്‍ ബാധിതനായിരുന്നു താരത്തിന്റെ പിതാവ്. മരണ ശേഷം മൃതദേഹം മെഡിക്കല്‍ കോളേജിന് വിട്ടു നല്‍കുകയായിരുന്നു. എന്നാല്‍ ഇത് തങ്ങളുടെ കുടുംബത്തില്‍ ചിലര്‍ക്ക് അംഗീകരിക്കാന്‍ സാധിച്ചിരുന്നില്ലെന്നാണ് മറീന പറയുന്നത്. തന്റെ പപ്പ സൂപ്പര്‍ ഹീറോയാണെന്നു പറഞ്ഞു കൊണ്ടുള്ള ആ സമയത്തെ മറീനയുടെ പോസ്റ്റ് വൈറലായിരുന്നു.

തമിഴിലൂടെയാണ് മറീന സിനിമയില്‍ അരങ്ങേറുന്നത്. പിന്നീട് സംസാരം ആരോഗ്യത്തിന് ഹാനികരം എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറി. പീന്നട് ഹരം, അമര്‍ അക്ബര്‍ അന്തോണി, ചങ്ക്‌സ്, ഹാപ്പി വെഡ്ഡിംഗ്, എബി, വികൃതി, തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചു. ട്വന്റ്ി വണ്‍ ഗ്രാംസ് ആണ് മറീനയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ.

Read more about: mareena michael
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X