യുക്തിവാദിയായ പപ്പ രോഗം വന്നതോടെ പ്രാര്‍ത്ഥന തുടങ്ങി; കുട്ടിയെ പോലെ കരയും; അച്ഛനെക്കുറിച്ച് മെറീന

മലയാള സിനിമയിലെ സജീവ സാന്നിധ്യമാണ് നടി മെറീന മൈക്കിള്‍. ഒരു സിനിമയുടെ സെറ്റില്‍ വച്ച് തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം മെറീന തുറന്നു പറഞ്ഞത് നേരത്തെ വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ തന്റെ അച്ഛനെക്കുറിച്ചും അദ്ദേഹത്തിന്റെ അവസാന നാളുകളെക്കുറിച്ചും മെറീന പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലാണ് മെറീന മനസ് തുറന്നത്.

''എന്നെക്കുറിച്ച് മാസികകളിലും മറ്റും വരുമ്പോഴും, പലരും പപ്പയോട് പറയുമ്പോഴുമെല്ലാം പപ്പ അത് ആസ്വദിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. ഒരുപാട് എക്‌സ്പ്രസ് ചെയ്യുന്ന ആളായിരുന്നില്ല. അസുഖം വന്ന ശേഷം, കുറേ കഴിയുമ്പോള്‍ കുട്ടികളുടെ പോലെയാകും. കരയുകയും ഇമോഷണലാകും. അത് സെന്‍സുള്ളത് കൊണ്ട് ചെയ്യുന്നതല്ല. വിഷമങ്ങള്‍ പറയുന്നതായിരിക്കും, പക്ഷെ പക്വതയോ അച്ഛന്‍ എന്നതോ ആളുടെ തലച്ചോര്‍ പ്രൊസസ് ചെയ്യുന്നുണ്ടാകില്ല. അതിനാല്‍ പിന്നെയത് ജഡ്ജ് ചെയ്യാന്‍ എനിക്ക് മടിയായി'' മെറീന പറയുന്നു.

Mareena Michael

''എന്റെ അച്ഛനൊരു യുക്തിവാദിയായിരുന്നു. പക്ഷെ ക്യാന്‍സര്‍ വന്ന് ഫോര്‍ത്ത് സ്‌റ്റേജ് കഴിഞ്ഞ് കുറച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞതും അച്ഛന്‍ പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി. അത് ലൂപ്പിലായിരുന്നു. ഞങ്ങള്‍ക്ക് വേണ്ടി അപേക്ഷിക്കേണമേ എന്നായിരുന്നു പ്രാര്‍ത്ഥിച്ചിരുന്നത്. ദിവസത്തില്‍ അഞ്ഞൂറ് തവണയെങ്കിലും ഞങ്ങള്‍ക്ക് വേണ്ടി അപേക്ഷിക്കണമേ എന്ന് പറയുമായിരുന്നു. ചാന്റിംഗ് പോലെയായിരുന്നു. അത് കാണുമ്പോള്‍ എനിക്ക് വളരെ വിഷമം തോന്നും. യേശുവേ എന്ന് പോലും വിളിച്ച് കണ്ടിട്ടില്ലാത്ത ആളാണ്.'' മെറീന പറയുന്നു.

തലച്ചോര്‍ ഭയങ്കര ട്രിക്കിയാണ്. ഒരു സുഹൃത്ത് പറഞ്ഞിട്ടുണ്ട്, മരിക്കുന്ന സമയത്ത് ഞാന്‍ എങ്ങനെ പെരുമാറുന്നുവെന്ന് നോക്കി ജഡജ് ചെയ്യരുതെന്ന് ഒരു യുക്തിവാദി എഴുതിയിട്ടുണ്ടെന്ന്. അതുകൊണ്ട് എന്റെ പപ്പ അങ്ങനെയൊക്കെ കാണിക്കുമ്പോള്‍ അത് പപ്പയ്ക്ക് യഥാര്‍ത്ഥമായി വിശ്വാസം ഉണ്ടായിട്ടാണെന്ന് എനിക്ക് തോന്നിയിട്ടില്ല. ചിലപ്പോള്‍ ഈ ഇന്റര്‍വ്യു കാണുമ്പോള്‍ എന്റെ അമ്മയും ആന്റിയും എന്നെ കൊല്ലും. അവര്‍ ഭയങ്കര പ്രാര്‍ത്ഥനയുടെ ആള്‍ക്കാരാണെന്നും മെറീന പറയുന്നു.

അമ്മയും ആന്റിയുമൊക്കെ ദേ പ്രാര്‍ത്ഥിക്കുന്നുവെന്ന് പറയുമ്പോള്‍ ഞാന്‍ കരുതുക തലച്ചോര്‍ പതിയെ പരിപാടി സെറ്റാക്കി കൊണ്ടിരിക്കുകയാണ് എന്നായിരുന്നു. അതിനാല്‍ അവസാന സമയത്തെ കാര്യങ്ങളൊന്നും ഞാന്‍ അങ്ങനെ ഏറ്റെടുത്തിട്ടില്ല. കരയുമായിരുന്നു ആള്. കുട്ടികളെ പോലെ കരയുമായിരുന്നുവെന്നും മെറീന പറയുന്നു.

Mareena Michael

പപ്പ മരിക്കുന്നതിന് കുറച്ച് മുമ്പ് എനിക്കത് മനസിലായിരുന്നു. പപ്പയ്ക്ക് മോശം അവസ്ഥയാകുമ്പോള്‍ അമ്മ വിളിക്കുമായിരുന്നു. ഞാന്‍ നാട്ടില്‍ പോകുമ്പോഴാണെങ്കിലും മോശം അവസ്ഥയാകുമ്പോള്‍ പാലിയേറ്റീവ് കെയറില്‍ കൊണ്ടാക്കുമായിരുന്നു. അങ്ങോട്ട് വളരെ മോശം അവസ്ഥയില്‍, കിടത്തിയൊക്കെ കൊണ്ടുപോയ ആള് തിരിച്ച് ഉഷാറായി നടന്നായിരിക്കും വരിക. അവിടുത്തെ ഡോക്ടര്‍മാര്‍ക്ക് പോലും അത്ഭുതമായിരിക്കും. ഞാന്‍ വന്നാല്‍ എല്ലാം ശരിയാകും എന്നൊരു വിശ്വാസം പപ്പയ്ക്കുണ്ടായിരുന്നു. നമ്മക്ക് ശരിയാക്കാം പപ്പ ടെന്‍ഷന്‍ അടിക്കണ്ടാന്ന് ഞാന്‍ പറയുമായിരുന്നുവെന്നും മെറീന പറയുന്നു.

ഭയങ്കര മോശമായപ്പോള്‍ എനിക്ക് കാര്യം മനസിലായി. ഒരു ദിവസം ഞാന്‍ ഇരിക്കുന്ന പപ്പയെ എഴുന്നേല്‍പ്പിച്ച് കെട്ടിപ്പിടിച്ചു. ഒരു ഫെയര്‍വെല്‍ പോലെ. അതിന് ശേഷം ഞാന്‍ തിരിച്ചു വന്നു. അത് കഴിഞ്ഞ് രണ്ട് ആഴ്ച കഴിഞ്ഞതും പപ്പ മരിച്ചു. പക്ഷെ സാധാരണ ക്യാന്‍സര്‍ രോഗികള്‍ മരിക്കുന്നതിലും പീസ്ഫുള്ളായ മരണമായിരുന്നു. ഭക്ഷണമൊക്കെ കഴിച്ച് ഇരിക്കുമ്പോഴായിരുന്നു മരണം എന്നും താരം ഓര്‍ക്കുന്നുണ്ട്.

Read more about: mareena michael
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X