For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എൻ്റെ വീട്ടിൽ നിന്ന് ഒരു സൂപ്പർ ഹീറോയെ കിട്ടി, എൻ്റെ പപ്പയുടെ ശരീരം ഇനി മെഡിക്കൽ കോളേജിനെന്ന് നടി മറീന

  |

  മലയാളി പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് മറീന മൈക്കിൾ കുരിശിങ്കൽ. മോഡലിംഗ് രംഗത്തു നിന്നുമാണ് താരം സിനിമയിലേക്ക് എത്തിയത്. നായികയായും സഹനടിയായുമൊക്കെ മലയാളത്തിൽ തിളങ്ങിയ താരമാണ് മറീന മൈക്കിൾ. സംസാരം ആരോഗ്യത്തിന് ഹാനികരം എന്ന ചിത്രത്തിലൂടെയാണ് താരം സിനിമയിലേക്ക് എത്തിയത്. ഈ ചിത്രത്തിന്റെ തമിഴ് റീമേക്കായ വായ്മൂടി പേശുവിലും അഭിനയിച്ചു.

  പിന്നീട് ഹരം, അമർ അക്ബർ അന്തോണി, മുംബൈ ടാക്സി, ഹാപ്പി വെഡിങ്ങ്, ചങ്ക്‌സ്, ഇര, നാം, പെങ്ങളില, വികൃതി, കുമ്പാരീസ് തുടങ്ങിയ സിനിമകളുടെ ഭാഗമാവുകയും ചെയ്തു. എബി എന്ന സിനിമയിലാണ് മറീന ആദ്യമായി നായികയായി അഭിനയിച്ചത്. ചങ്ക്‌സ് എന്ന സിനിമയിൽ 100 കിലോമീറ്ററിലധികം വേഗതയിൽ ബുള്ളറ്റ് പറത്തുന്ന ഒരു ടോംബോയ്‌ ക്യാരക്ടർ പ്രേക്ഷക സ്വീകാര്യത കിട്ടിയതാണ്.

  സമൂഹ മാധ്യമങ്ങളിൽ സജീവമായ താരം ഏറ്റവും ഒടുവിൽ പങ്കുവെച്ചിരിക്കുന്ന ഒരു പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. തൻ്റെ പപ്പയുടെ മരണ വാർത്തയെക്കുറിച്ചാണ് ഇൻസ്റ്റ​ഗ്രാമിലൂടെ മറീന പങ്കുവെച്ചിരിക്കുന്നത്. ഫാതേഴ്സ് ഡേയുടെ അന്ന് ആശുപത്രി കിടക്കയിൽ കഴിയുന്ന അച്ഛൻ മൈക്കിളിൻറെ ചിത്രം മറീന സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരുന്നു. ആഗസ്റ്റ് 2, വെള്ളിയാഴ്ചയായിരുന്നു മരണം സംഭവിച്ചത്. കോഴിക്കോട് തിരുവണ്ണൂർ നാലാം കണ്ടംപറമ്പ് സ്വദേശിയാണ്.

  Also Read: 'അഭിമാന നിമിഷം', പതിനാറ് വർഷങ്ങൾക്ക് മുമ്പ് കണ്ണ് നിറഞ്ഞ് പടിയറങ്ങിയ അതേ സകൂളിൽ മാസ്സ് ആയി റോബിൻ എത്തി

  'ഇന്ന് എന്റെ ജീവിതത്തിലെ ഏറ്റവും അഭിമാനകരമായ ദിവസമാണ്. എന്റെ പ്രിയപ്പെട്ട പപ്പ തന്റെ ശരീരം മെഡിക്കൽ കോളേജിന് ദാനം ചെയ്തു.എൻ്റെ വീട്ടിൽ നിന്ന് ഒരു സൂപ്പർ ഹീറോയെ കിട്ടി, അദ്ദേഹത്തിൻറെ പേര് മൈക്കിൾ കുരിശിങ്കൽ', മറീനയുടെ അച്ഛൻ്റെ ഭൗതീക ശരീരം കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് അനാട്ടമി വിഭാഗത്തിന് കൈമാറിയ സാക്ഷ്യ പത്രം പങ്കുവെച്ച് മറീന ഇൻസ്റ്റയിൽ കുറിച്ചിരിക്കുകയാണ്.

  മലയാളത്തിന് പുറമെ തമിഴിലും തിളങ്ങിയ താരമാണ് മറീന മൈക്കിൾ. ദുൽഖർ സൽമാന്റെ തമിഴ് ചിത്രം വായൈ മൂടി പേസവും എന്ന സിനിമയിലൂടെയാണ് മറീന മൈക്കിൾ തുടങ്ങിയത്. തുടർന്ന് മലയാളത്തിൽ പതിനഞ്ചിലധികം സിനിമകളിലും നടി അഭിനയിച്ചിരുന്നു. വിനീത് ശ്രീനിവാസന്റെ എബി എന്ന ചിത്രത്തിൽ നായികയായിട്ടാണ് മറീന അഭിനയിച്ചത്. കൂടാതെ ഹാപ്പി വെഡ്ഡിങ്, അമർ അക്ബർ അന്തോണി എന്നീ ഹിറ്റ് ചിത്രങ്ങളിലെ കഥാപാത്രങ്ങളും മറീന മൈക്കിളിന്റെതായി ശ്രദ്ധിക്കപ്പെട്ടിരുന്നു

  Also Read: 'ഭർത്താവിൻ്റെ കാശ് നോക്കിയപ്പോൾ സൗന്ദര്യം നോക്കിയില്ല', നടി മഹാലക്ഷ്മിയുടെ വിവാഹ ചിത്രങ്ങൾക്ക് പരിഹാസ കമൻ്റുകൾ

  വ്യത്യസ്ത മതത്തിൽപ്പെട്ടവരാണ് അച്ഛനും അമ്മയും. ഇരുവരുടേയും പ്രണയ വിവാഹം ആയിരുന്നു. ഇവരുടെ ആകെ സമ്പാദ്യം ദാരിദ്രം മാത്രമായിരുന്നു. കോഴിക്കോടാണ് 21 വയസ് വരെയും ഞാൻ ജീവിച്ചത്. പണ്ട് തീ പിടുത്തത്തിൽ വീട് നശിച്ചു പോയപ്പോൾ ഇടവകക്കാർ ചേർന്ന് പിരിവിട്ടാണ് പുതിയ വീട് ഉണ്ടാക്കി തന്നത്.

  Also Read: 'മരണം വരെയും നമ്മൾ സുഹൃത്തുക്കൾ ആയിരിക്കും', പിന്നീട് ചിലരെ ടാർജെറ്റ് ചെയ്യാം, റോബിനെ ആണോയെന്ന് ആരാധകർ

  മേക്കപ്പ് മാൻ ആയിരുന്നു അച്ഛൻ. സുഹൃത്തിന്റെ മരണത്തെ തുടർന്ന് അദ്ദേഹം വിഷാദ രോ​ഗം ബാധിച്ചു. അന്ന് ഞാൻ പത്താം ക്ലാസിൽ പഠിക്കുന്ന സമയമായിരുന്നു . പട്ടിണിയാവുന്ന സന്ദർഭങ്ങളിൽ അടുപ്പിൽ വെറുതെ വെള്ളം തിളപ്പിച്ച് വീട്ടിൽ അടുപ്പ് പുകയുന്നുണ്ടെന്നു അയൽക്കാരെ ബേധ്യപ്പെടുത്തിയ ദിവസങ്ങളുണ്ടായിരുന്നു.

  15ാം വയസ് മുതൽ ഞാൻ ഓർക്കസ്ട്ര ഗ്രൂപ്പിൽ പാടാൻ പോകാൻ തുടങ്ങി. രാത്രികളിലൊക്കെ പരിപാടി ഉണ്ടായിരുന്നു. ആളുകൾ പലതും പറയുമായിരുന്നു. കല്യാണ വീടുകളിലൊക്കെ പാടി കിട്ടുന്ന അഞ്ഞൂറ് രൂപയൊക്കെ അമ്മയുടെ കൈകളിൽ കൊടുക്കുമ്പോൾ കടുത്ത ദാരിദ്ര്യാവസ്ഥയിൽ തിളങ്ങുന്ന ആ കണ്ണുകൾ എനിക്ക് പ്രചോദനമായി.

  പാടി കഴിഞ്ഞ് വൈകി തിരിച്ചെത്തുമ്പോൾ എല്ലായിടത്തെയും പോലെ അപവാദങ്ങൾ എനിക്കും കേൾക്കേണ്ടി വന്നിരുന്നു. എന്നാൽ വീട്ടിലെ സാഹചര്യം മറി കടക്കാൻ അതെല്ലാം എനിക്ക് അവഗണിച്ചേ മതിയാകുളളൂ. മെറീന കുടുംബത്തെക്കുറിപ്പിച്ച് മുമ്പ് ഒരഭിമുഖത്തിൽ പറഞ്ഞതാണ്.

  Read more about: mareena michael
  English summary
  Actress mareena michael Shared a post about his father donated body for medical college students
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X