For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഭർത്താവിൻ്റെ കാശ് നോക്കിയപ്പോൾ സൗന്ദര്യം നോക്കിയില്ല', നടി മഹാലക്ഷ്മിയുടെ വിവാഹ ചിത്രങ്ങൾക്ക് പരിഹാസ കമൻ്റുകൾ

  |

  തമിഴ് സിനിമാ നിർമ്മാതാവ് രവീന്ദർ ചന്ദ്രശേഖരനും നടിയും അവതാരികയുമായ മഹാലക്ഷ്മിയും കഴിഞ്ഞ ദിവസമാണ് വിവാഹിതരായത്. ഇവരുടെ വിവാഹ ചിത്രങ്ങളും വീഡിയോകളുമെല്ലാം സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഇരുവരുടേയും രണ്ടാമത്തെ വിവാവഹമാണ്. 'വിടിയും വരൈ കാത്തിര്' എന്ന ചിത്രത്തിൻ്റെ ലൊക്കേഷനിൽവെച്ചാണ് ഇരുവരും പ്രണയത്തിലായത്. ഇവരുടെ വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെ നിരവധി പരിഹാസങ്ങളും മോശമായ കമൻ്റുകളുമാണ് ലഭിച്ച് കൊണ്ടിരിക്കുന്നത്.

  നടിയുടെ രണ്ടാം വിവാഹമാണ് അതുകൊണ്ട് പണം മോഹിച്ചാണ് ഇവർ രണ്ടാം വിവാഹത്തിന് രവീന്ദറിനെ തിരഞ്ഞെടുത്തത് എന്ന തരത്തിലുള്ള കമന്റുകളും വരുന്നത്. 'പണത്തെ അല്ലാതെ, കുടവയറ് നോക്കി പ്രണയിക്കാൻ പറ്റുമോ' എന്ന് ചോദിച്ചവരും ഉണ്ട്. ആദ്യ വിവാഹത്തിന് അല്ലേ സൗന്ദര്യം ആവശ്യം രണ്ടാം വിവാഹത്തിന് പണം തന്നെ പ്രധാനം എന്നാണ് മറ്റ് ചിലരുടെ കമൻ്റ്.

  ഇത് ശരിക്കുള്ള കല്യാണമാണോ അതോ ഏതെങ്കിലും ഷോയ്ക്ക് വേണ്ടി ചെയ്യുന്നതാണോ എന്ന സംശയം പ്രകടിപ്പിക്കുന്നവരും ഉണ്ട്. പണം ഉണ്ടെങ്കിൽ പ്രണയവും ഉണ്ടാവും. പണം തീർന്നാൽ ഡിവോഴ്‌സ് ആവും. അത്രയേ ഉള്ളൂ ഈ ദാമ്പത്യത്തിന് ആയുസ് എന്നാണ് മറ്റ് ചിലരുടെ കമന്റുകൾ. വ്യക്തിഹത്യ നടത്തും വിധത്തിലുള്ള കമന്റുകളും തമിഴ് ട്രോൾ പേജുകളിൽ ഇതിനോടകം തന്നെ നിറഞ്ഞു കഴിഞ്ഞു.

  Also Read: 'വുമൺസ് കോളേജ് ഇളക്കി മറിച്ച് റോബിൻ', സർ എന്ന് വിളിക്കണ്ട.. ചേട്ടാന്ന് വിളിച്ചോളൂ..

  കഴിഞ്ഞ ദിവസം തിരുപ്പതി അമ്പലത്തിൽ വച്ചായിരുന്നു മഹാലക്ഷ്മിയുടെയും ഫാറ്റ്മാൻ എന്ന് അറിയപ്പെടുന്ന രവീന്ദർ ചന്ദ്രശേഖരന്റെയും വിവാഹം നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. 'നിന്നെ കിട്ടിയത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമാണ്' എന്ന് പറഞ്ഞ് കൊണ്ടാണ് മഹാ ലക്ഷ്മി വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.

  "മഹാലക്ഷ്മിയെ പോലൊരു പെണ്ണിനെ കിട്ടിയാൽ ജീവിതം നല്ലതാണെന്ന് പറയും", എന്നാണ് രവീന്ദർ ചിത്രങ്ങൾക്കൊപ്പം കുറിച്ചത്. ഇരുവരുടെ സുഹൃത്തുക്കളും സഹപ്രവർത്തകരും ആരാധകരും ആശംസകളുമായി രംഗത്തെത്തിയിട്ടുണ്ട്.

  Also Read: ‌'ഞാൻ അമ്മയായിട്ട് ഒരു മാസമായി, ഡെയ്ൻ അത് സമ്മാനിച്ചപ്പോൾ ഞാൻ കരയുകയായിരുന്നു'; മീനാക്ഷി രവീന്ദ്രൻ!

  വിമർശങ്ങൾക്കുള്ള മറുപടിയെന്നോണം വിവാഹ ശേഷമുള്ള പുതിയ ചിത്രം മഹാലക്ഷ്മി സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. ചിത്രങ്ങൾക്കൊപ്പം നൽകിയിരുന്ന കുറിപ്പ് ഇങ്ങനെയാണ്. ജീവിതം മനോഹരമാണ്. നീ എനിക്കത് സാധ്യമാക്കിത്തന്നു എന്റെ പുരുഷാ എന്നായിരുന്നു മഹാലക്ഷ്മി ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. രവി ചന്ദ്രനെ ടാഗ് ചെയ്തായിരുന്നു മഹാലക്ഷ്മിയുടെ ഫോട്ടോ പങ്കുവെച്ചത്. ജീവിതത്തിലെ പുതിയ തുടക്കം നല്ലതാവട്ടെ, എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ, ഹാപ്പി മാരീഡ് ലൈഫ് തുടങ്ങി നിരവധി കമന്റുകളാണ് ഈ പോസ്റ്റുകൾക്ക് വന്നിട്ടുള്ളത്.

  Also Read: 'എട്ട് വർഷത്തെ പ്രണയം', മഞ്ച് സ്റ്റാർ സിം​ഗർ താരം ആതിര മുരളി വിവാഹിതയായി, കൊച്ചുകുട്ടിയല്ലേ എന്ന് ആരാധകർ

  മലയാളി കുടുംബ പ്രേക്ഷകർക്ക് സുപരിചിതയാണ് നടി മഹാലക്ഷ്മി. ഓട്ടോഗ്രാഫ് എന്ന സീരിയലിൽ വില്ലത്തിയായി എത്തിയത് മഹാലക്ഷ്മിയാണ്. പിന്നീട് ഹരിചന്ദനം എന്ന സീരിയലിലും നെഗറ്റീവ് വേഷം ചെയ്തിട്ടുണ്ട്. ഇപ്പോഴും തമിഴ് സീരിയലിൽ സജീവമാണ് താരം. വിടിയും വരൈ കാത്തിര് എന്ന ചിത്രത്തിൽ മഹാലക്ഷ്മിയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. രവീന്ദറാണ് ചിത്രത്തിന്റെ നിർമ്മാണം.

  തമിഴിലെ പ്രശസ്ത നിർമാണ കമ്പനിയായ ലിബ്ര പ്രൊഡക്ഷന്റെ ഉടമസ്ഥനാണ് രവീന്ദർ. സുട്ട കഥൈ, നളനും നന്ദിനിയും, നട്പെന്നാ എന്നാന്നു തെരിയുമാ എന്നിവയാണ് രവീന്ദർ നിർമ്മിച്ച ചിത്രങ്ങൾ. നിരവധി ചിത്രങ്ങൾ അദ്ദേഹത്തിന്റെ നിർമ്മാണത്തിൽ അണിയറയിൽ ഒരുങ്ങുന്നുണ്ടെന്ന സൂചനകളും ഉണ്ട്.

  Read more about: wedding
  English summary
  Serial Actress Mahalakshmi And Ravindar Chandrasekaran wedding photos got bad comments
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X