എന്തിന് ഞാന്‍ മറ്റൊരാളുടെ ജീവിതം നശിപ്പിക്കണം? ആദ്യ വിവാഹം തകര്‍ന്നതിനെപ്പറ്റി മായ മൗഷ്മി
പ്രേക്ഷകര്‍ക്ക് സുപരിചിതയും പ്രിയങ്കരിയുമായ നടിയാണ് മായ മൗഷമി. ഹിറ്റായി മാറിയ നിരവധി സിനിമകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട് മായാ മൗഷ്മി. പകിട പകിട പമ്പരം, സന്മനസുള്ളവര്‍ക്ക് സമാധാനം, എങ്കിലും എന്റെ ഗോപാല കൃഷ്ണ തുടങ്ങിയ പരമ്പകളിലെ മായാ മൗഷ്മിയുടെ പ്രകടനം പ്രേക്ഷകര്‍ മറക്കില്ല. എന്നാല്‍ കഴിഞ്ഞ പത്ത് വര്‍ഷമായി ക്യാമറയില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു മായ. ഇപ്പോഴിതാ മിഴിരണ്ടിലും എന്ന പരമ്പരയിലൂടെ മായാ മൗഷ്മി തിരികെ വന്നിരിക്കുകയാണ്.
ജീവിതത്തില്‍ ധാരാളം പ്രതിസന്ധികള്‍ നേരിടേണ്ടി വന്നിട്ടുണ്ട് മായാ മൗഷ്മിയ്ക്ക്. തന്റെ ആദ്യ വിവാഹം തകര്‍ന്നതിനെക്കുറിച്ചും രണ്ടാമത് വിവാഹം കഴിച്ചതിനെക്കുറിച്ചുമൊക്കെ മനസ് തുറക്കുകയാണ് മായാ മൗഷ്മി. ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മായാ മൗഷ്മി മനസ് തുറന്നത്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

അഭിനയം തുടരുന്നതിനിടെയായിരുന്നു വിവാഹ മോചനം. ആദ്യത്തെ വിവാഹത്തില്‍ ഞാന്‍ കംഫര്‍ട്ടബിളായിരുന്നില്ല. ഒരു ചീട്ടുകൊട്ടാരം എത്ര കെട്ടിപ്പൊക്കാന്‍ പറ്റും. ഒരു ഘട്ടമെത്തുമ്പോള്‍ അത് വീഴും. ഇഷ്ടമുള്ളൊരാള്‍ക്ക് എന്നെ കൊല്ലാന്‍ തോന്നിയാല്‍ അതെങ്ങനെ നടപ്പാക്കണമെന്ന ഐഡിയ വരെ ഞാന്‍ പറഞ്ഞു കൊടുക്കും. പക്ഷെ എന്നെ ചതിക്കരുത്. ചെയ്യാത്ത കാര്യത്തിന് കുറപ്പെടുത്തിയാല്‍ സഹിക്കാന്‍ പറ്റില്ലെന്നാണ് മായ പറയുന്നത്.
ആ ബന്ധം ബന്ധം മുന്നോട്ട് പോയില്ല. രണ്ട് പേര്‍ക്കും ജീവിതമുണ്ടല്ലോ. എന്തിന് ഞാന്‍ മറ്റൊരാളുടെ ജീവിതം നശിപ്പിക്കണം. അയാള്‍ അയാളുടെ ജീവിതം ജീവിക്കുന്നു. പലരും കുറ്റപ്പെടുത്തിയിട്ടുണ്ട്. അനുഭവിച്ചത് മൊത്തം ഞാനാണ്. മനസ് കൈ വിട്ടു പോയി. അച്ഛനില്ലാത്ത കുറവ് മകന് വരരുതെന്ന് ഉറപ്പിച്ചിരുന്നു. അവന്‍ വളര്‍ന്നു വലുതായി. അവന്റെ ഇഷ്ടം പോലെ ഫോട്ടോഗ്രാഫറാവുകയും ചെയ്തുവെന്നും താരം പറയുന്നു.
രണ്ടാം വിവാഹത്തെക്കുറിച്ചും മായ മൗഷ്മി മനസ് തുറക്കുന്നുണ്ട്. അച്ഛന്‍ പോയ ശ്യൂനത്യയിലിരിക്കുമ്പോഴാണ് വിപിന്‍ ചേട്ടന്‍ വീണ്ടും വിവാഹക്കാര്യം സംസാരിക്കുന്നത്. എന്ത് പറയണെന്ന് അറിയില്ലായിരുന്നു. ആദ്യ വിവാഹത്തില്‍ എനിക്കൊരു മകനുണ്ട്. എനിക്ക് വേണ്ടത് അവന്റെ സമ്മതമായിരുന്നു. അമ്മയുടെ ജീവിതം അമ്മയുടെ ഇഷ്ടം പോലെ ചെയ്‌തോ എന്ന് അവന്‍ പറഞ്ഞു. മോന് ഞാന്‍ നാളെയൊരു ബാധ്യതയാകരുതെന്നേ എനിക്കുണ്ടായിരുന്നുള്ളൂലവെന്നാണ് താരം പറയുന്നത്.

അങ്ങനെ അമ്പലത്തില്‍ വച്ച് താലികെട്ട് നടത്തി. വട്ടപ്പൂജ്യത്തില്‍ നിന്ന് ഞങ്ങളൊന്നിച്ചു നിന്ന് ജീവിതത്തെ പിടിച്ചു കയറ്റ. ഇപ്പോള്‍ പത്ത് വര്‍ഷം കഴിഞ്ഞു. പിന്നീട് മകള്‍ നിഖിതാഷയുടെ കാര്യങ്ങളുമായി ഞാന്‍ തിരക്കിലായി. മോള്‍ക്കിപ്പോള്‍ എട്ടു വയസായെന്നും മായ പറയുന്നു.
മോള്‍ക്കൊപ്പം തന്നെയായിരുന്നു ഞാന്‍. പാട്ട്, ഡാന്‍സ്, കരാട്ടെ, കളരി ഇതെല്ലാമായി അവള്‍ക്കൊപ്പം ചെലവഴിച്ചു. എന്നെ അഭിനയിക്കാന്‍ വിടാത്തത് എന്തെന്ന് ഭര്‍ത്താവിനോടും വീട്ടുകാരോടും പലരും ചോദിക്കുമായിരുന്നു. അഭിനയിക്കേണ്ടെന്ന് തീരുമാനിച്ചത് ഞാനായിരുന്നു. ഒരുദിവസം മോള്‍ക്ക് യൂട്യൂബില്‍ എന്റെ പഴയ സീരിയലുകളുടെ വീഡിയോ കാണിച്ചു കൊടുത്തു. അവള്‍ പറഞ്ഞു അമ്മ അഭിനയിച്ചോളൂ എന്ന്. സ്വന്തം കാര്യങ്ങള്‍ ഒറ്റയ്ക്ക് നോക്കാന്‍ അവള്‍ പ്രാപ്തയാണെന്ന് എനിക്ക് ബോധ്യമായപ്പോഴാണ് അഭിനയത്തിലേക്ക് മടങ്ങാം എന്ന തീരുമാനമെടുത്തതെന്നും മായാ മാഷ്മി പറയുന്നു.


Click it and Unblock the Notifications