ഭര്‍ത്താവ് മരിച്ചിട്ട് 12 കൊല്ലം, ചിരട്ടയെടുത്ത് തെണ്ടാന്‍ പറഞ്ഞ മകന്‍; മീന ഗണേഷിന്റെ ഇപ്പോഴത്തെ ജീവിതം
മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് മീന ഗണേഷ്. അമ്മ വേഷങ്ങളിലൂടേയും കോമഡി കഥാപാത്രങ്ങളിലൂടേയും അല്‍പ്പം വില്ലത്തരമുള്ള വേഷങ്ങളിലൂടേയുമെല്ലാം മീന ഗണേഷ് മലയാളികളുടെ മനസില്‍ നിറഞ്ഞു നില്‍ക്കുകയാണ്. നാടക രംഗത്തു നിന്നുമായിരുന്നു മീന സിനിമയിലെത്തുന്നത്. മികച്ച സ്വഭാവ നടിക്കുള്ള പുരസ്‌കാരം അടക്കം നേടിയ പ്രതിഭയാണ് മീന ഗണേഷ്.
വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, നന്ദനം, മിഴി രണ്ടിലും, മീശ മാധവന്‍ തുടങ്ങി നിരവധി സൂപ്പര്‍ ഹിറ്റ് സിനിമകളിലെ നിറ സാന്നിധ്യമായിരുന്നു മീന ഗണേഷ്. തന്റേതായ ശൈലിയിലുള്ള അഭിനയത്തിലൂടെ തങ്ങളുടെ തൊട്ടടുത്ത വീട്ടിലെ ഒരാളെന്ന പോലെ മലയാളികള്‍ക്ക് സുപരിചിതയായി മാറുകയായിരുന്നു മീന. എന്നാല്‍ ഒരു കാലത്ത് സിനിമയില്‍ സജീവമായിരുന്ന മീന ഗണേഷിനെ ഇപ്പോള്‍ സിനിമകളില്‍ കാണാറില്ല.

മലയാളത്തിന്റെ പ്രിയ നടന്‍ കലാഭാവന്‍ മണിയുമായി ഓണ്‍ സ്‌ക്രീനിലും ഓഫ് സ്‌ക്രീനിലും അടുത്ത ബന്ധമുണ്ടായിരുന്നു മീനയ്ക്ക്. മണിയുടെ മിക്ക സിനിമകളിലും അദ്ദേഹത്തിന്റെ അമ്മ വേഷം ചെയ്തിരുന്നത് മീനയായിരുന്നു. ജീവിതത്തിലും അവര്‍ പരസ്പരം അമ്മയേയും മകനേയും പോലെ സ്‌നേഹിച്ചിരുന്നു. എന്നാല്‍ ഇന്ന് മീന തന്റെ ജീവിതത്തില്‍ ദുരിതക്കയത്തില്‍ കഷ്ടപ്പെടുമ്പോള്‍ സഹായവുമായി ഓടിയെത്താന്‍ കലാഭവന്‍ മണിയില്ല.
എന്നാല്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിലധികമായി മീന അഭിനയ രംഗത്ത് നിന്ന് ഇടവേളയെടുത്തിട്ട്. താരം ഇപ്പോള്‍ എവിടെയാണെന്ന് തിരയുകയാണ് സോഷ്യല്‍ മീഡിയയും സിനിമാ പ്രേമികളും. കാലിന് വയ്യാതെ വന്നതോടെയാണ് അഭിനയരംഗത്ത് നിന്ന് താല്‍ക്കാലികമായി മീന ഗണേഷ് ഇടവേളയെടുത്തത്. നേരത്തേയും ആരോഗ്യ പ്രശ്‌നങ്ങള്‍ അലട്ടിയിരുന്നുവെങ്കിലും പരസഹായത്തോടെ താരം അഭിനയിക്കുവാന്‍ ഷൂട്ടിങ്ങ് ലൊക്കേഷനുകളില്‍ എത്തിയിരുന്നു. എന്നാല്‍ അസുഖത്തിന്റെ കാഠിന്യം വര്‍ധിക്കുകയായിരുന്നു.
ഭര്‍ത്താവ് മരിക്കുന്നതിന് മുന്‍പ് മീനയ്ക്ക് ബിപി കൂടി തല കറക്കം അനുഭവപ്പെട്ട് തുടങ്ങിയതോടെയാണ് മീന അവശയായി മാറിയത്. പിന്നാലെ ഭര്‍ത്താവിന്റെ മരണത്തോടെ മീന ജീവിതത്തില്‍ തീര്‍ത്തും ഒറ്റപ്പെടുകയായിരുന്നു. ഇപ്പോള്‍ നടിയ്ക്ക് നടക്കുവാന്‍ പോലും കഴിയാത്ത അവസ്ഥയിലാണെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. ആരോഗ്യ പ്രശ്‌നങ്ങളെത്തുടര്‍ന്ന് കുറച്ചു നാള്‍ പാലക്കാട് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയേണ്ടി വരികയും ചെയ്തിരുന്നു മീനയ്ക്ക്. രണ്ടാഴ്ചയോളം ആശുപത്രിയില്‍ കഴിയേണ്ടി വന്നു. താര സംഘടനയും ഫിലിം സൊസൈറ്റിയും നല്‍കുന്ന പെന്‍ഷന്‍ ആണ് ഈ സമയത്ത് തനിക്ക് ഏക ആശ്വാസമായതെന്ന് മീന പറഞ്ഞിരുന്നു.
മീനയുടെ ഭര്‍ത്താവ് മരിച്ചിട്ട് പന്ത്രണ്ട് വര്‍ഷം പിന്നിടുകയാണ്. നാടകത്തില്‍ ഒപ്പം അഭിനയിച്ച് പരിചയപ്പെട്ട ആളെ തന്നെയാണ് മീന വിവാഹം കഴിച്ചത്. ഇരുവരും ആദ്യം സുഹൃത്തുക്കളാവുകയും, പിന്നീട് ആ സൗഹൃദം വിവാഹത്തിലേയ്ക്ക് എത്തുകയുമായിരുന്നു. മീന ഗണേഷിന് ഒരു മകനും, മകളുമാണ് ഉള്ളത്. ഒരിക്കല്‍ തന്റെ മകന്‍ തന്നെ നോക്കുന്നില്ല എന്ന് ആരോപിച്ച് മീന മാധ്യമങ്ങളുടെ മുന്നില്‍ എത്തിയിരുന്നു. മകന്‍ ചിരട്ട എടുത്തു തെണ്ടാന്‍ പോകാന്‍ പറഞ്ഞുവെന്നായിരുന്നു മീനയുടെ ആരോപണം.
മകനില്‍ നിന്നു ഗാര്‍ഹിക പീഡനം ഏല്‍ക്കേണ്ടി വന്നെന്ന് ആരോപിച്ചു മീന രംഗത്തെത്തിയതും വാര്‍ത്തയായിരുന്നു. പിന്നീട് ഈ പ്രശ്‌നം പോലീസ് മക്കളെ വിളിച്ചുവരുത്തി പരിഹരിക്കുകയായിരുന്നു. സിനിാ പ്രേമികള്‍ ഓര്‍ത്തിരിക്കുന്ന നൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള താരമാണ് മീന ഗണേഷ്.


Click it and Unblock the Notifications











