കമൽ ഹാസനൊപ്പമുള്ള കിസ്സിം​ഗ് സീൻ; കരഞ്ഞു കൊണ്ട് കാരവാനിലേക്ക് മീന ഓടി: അവൈ ഷൺമുഖി ഷൂട്ടിം​ഗിനിടെ നടന്നത്

നാലു പതിറ്റാണ്ടോളം സിനിമയിൽ നിറ സാന്നിധ്യമായി നിൽക്കുന്ന അഭിനേത്രിയാണ് മീന. വളരെ ചെറുപ്പത്തിൽ സിനിമയിലെത്തി പിന്നീട് നായികാ പ്രാധാന്യമുള്ള സിനിമകളിലൂടെ തിളങ്ങി. കണ്ണടച്ചു തുറക്കുന്നതു പോലെയായിരുന്നു മീനയുടെ വളർച്ച. ഇന്ത്യയിലെ എല്ലാ സൂപ്പർ സ്റ്റാറുകൾക്കൊപ്പവും അഭിനയിച്ചു. മാത്രമല്ല മമ്മൂട്ടിയുടെ മകളായും ഭാര്യയായും അമ്മയായും അഭിനയിച്ച ഒരേ ഒരു നടി മീന ആണെന്ന ക്രെഡിറ്റും താരത്തിനുണ്ട്. അഞ്ചു ഭാഷകളിലും ഒരുപോലെ ഹിറ്റുകൾ സമ്മാനിക്കാനും മീനക്ക് സാധിച്ചു.

ഈയിടെ ഒരു അഭിമുഖത്തിനിടെ അവൈ ഷൺമുഖി എന്ന ചിത്രത്തെ കുറിച്ച് മീന ഒരു കാര്യം പറഞ്ഞു. വളരെ രസകരമായൊരു സംഭവമായിരുന്നു അത്. 1996ലാണ് അവൈ ഷൺമുഖി റിലീസ് ചെയ്യുന്നത്. മീനയുടെ 20 വയസ്സിലാണ് ജാനകി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒരു റൊമാന്റിക് കോമഡി ചിത്രമായിരുന്നു അവൈ ഷൺമുഖി. കമൽഹാസൻ സിനിമകളിൽ സ്ഥിരമായി ഉണ്ടാവുന്നത് കിസ്സിം​ഗ് സീൻ ആണെന്നും അതിനാൽ ഈ ചിത്രത്തിലും അത് ആവർത്തിക്കാൻ സാധ്യതയുണ്ടെന്നും മീന നേരത്തെ മനസിലാക്കി വെച്ചിരുന്നു.

Meena

മീനയുടെ വാക്കുകൾ. "എല്ലാ കമൽഹാസൻ സിനിമകളിലും ഒരു കിസ്സ് സീൻ ഉണ്ടാവുമെന്ന് എനിക്ക് അറിയാമായിരുന്നു. അത് അറിഞ്ഞു കൊണ്ട് തന്നെയാണ് അവൈ ഷൺമുഖി ചെയ്യാൻ തീരുമാനിച്ചത്. എന്നാൽ ഒരു ദിവസം സംവിധായകൻ കെ.എസ് രവികുമാർ എന്നോട് കിസ്സിം​ഗ് സീൻ ഷൂട്ട് ചെയ്യുന്നതിനെ പറ്റി പറഞ്ഞു. ഞാൻ പെട്ടെന്ന് ടെൻഷനാവാൻ തുടങ്ങി. അപ്പോൾ തന്നെ കാരവാനിലേക്ക് ഓടി ചെന്നു. അമ്മയോട് ഞാൻ കാര്യം പറഞ്ഞു. അവസാനം ഞാനിരുന്ന് കരഞ്ഞു."

"അങ്ങനെ കരഞ്ഞിരിക്കുമ്പോൾ കമൽ ഹാസൻ സാർ എന്റെ അടുത്തേക്ക് വന്നു. എന്നിട്ട് എനിക്കൊരുമ്മ തന്നിട്ട് പറഞ്ഞു ഈ ചിത്രത്തിൽ കിസ്സ് സീൻ ഇല്ലെന്ന്. ഞാൻ പെട്ടെന്ന് സന്തോഷം കാരണം തുള്ളിച്ചാടിയത് ഇപ്പോഴും ഓർക്കുന്നു." മീന പറഞ്ഞു. 'മിസ്സിസ് ഡൗട്ട് ഫയർ' എന്ന അമേരിക്കൻ ചിത്രത്തെ ആസ്പതമാക്കി കെ.എസ് രവികുമാർ തമിഴിൽ എടുത്ത ചിത്രമാണ് അവൈ ഷൺമുഖി. ജെമിനി ​ഗണേഷൻ, നാ​ഗേഷ്, മണിവണ്ണൻ, നാസർ, ഹീര രാജ​ഗോപാൽ തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിലുള്ളത്.

മീന ഇപ്പോഴും സിനിമയിൽ തുടരുന്നുണ്ട്. ഭർത്താവ് വിദ്യാസാ​ഗറിന്റെ വിയോ​ഗത്തെ തുടർന്ന് ചെറിയൊരു ​ഗ്യാപ് കരിയറിൽ ഉണ്ടായിട്ടുണ്ട്. എന്നാൽ നല്ല സിനിമകളിലൂടെ തിരിച്ചു വരികയാണ് മീന ഇപ്പോൾ. ഇതിനെ കുറിച്ച് പല തരത്തിലുള്ള വിവാദങ്ങൾ താരം നേരിട്ടു കഴിഞ്ഞു. പല തരത്തിലുള്ള വിമർശനങ്ങളും നേരിട്ടു കൊണ്ടിരിക്കുന്നു.

Meena

ഇത്തരം മോശം കമന്റുകൾക്കെതിരെ മീന മറുപടിയും നൽകിയിട്ടുണ്ട്. അവസാനം പങ്കുവെച്ച ഇൻസ്റ്റ​ഗ്രാം പോസ്റ്റിലൂടെ തന്റെ മനസിലുള്ളതെല്ലാം ചേർത്ത് ഇത്തരക്കാർക്കുള്ള മറുപടിയുമായി നല്ലൊരു കുറിപ്പ് ആണ് എഴുതിയിരിക്കുന്നത്. അത് സോഷ്യൽ മീഡിയയിൽ ഇതിനോടകം വൈറലാണ്. അനന്തപുരം ഡയറീസ് എന്ന മലയാളം ചിത്രത്തിലാണ് ഇതിനു മുന്നേ മീന അഭിനയിച്ചത്. ഇനി തമിഴിൽ റൗഡി ബേബി എന്ന ചിത്രമാണ് മീനയുടെ റിലീസ് ചെയ്യാനുള്ള ചിത്രം.

മീനയുടെ മകൾ നൈനികയും അഭിനേത്രിയാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ നൈനിക സജീവമാണ്. തെരി എന്ന വിജയ് ചിത്രത്തിലൂടെയാണ് നൈനിക സിനിമയിൽ എത്തിയത്. മീനയും കമൽഹാസനും ഒരുമിച്ചുള്ള സിനിമകൾ വളരെ കുറവാണ്. ഇരുവരും ഒരുമിച്ചുള്ള മറ്റൊരു ചിത്രം കെ.എസ് രവി കുമാർ തന്നെ സംവിധാനം ചെയ്ത തെന്നാലി ആണ്.

Read more about: meena
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X