ഒരുപാട് വേദനയുണ്ട്; ദുഖത്തിലും സന്തോഷത്തോടെ ഇരിക്കുന്നു: ഹെയ്റ്റേഴ്സിനുള്ള മറുപടിയുമായി മീനയുടെ വൈറൽ പോസ്റ്റ്
സിനിമയിൽ തന്റെ നാൽപത്തി രണ്ട് വർഷം പൂർത്തിയാക്കിയിരിക്കുകയാണ് അഭിനേത്രി മീന. ബാല താരമായി വന്ന് സിനിമയിൽ സജീവമായ താരമാണ് മീന ദുരൈരാജ്. തമിഴ് ചിത്രങ്ങളിലൂടെയാണ് അഭിനയത്തിലേക്ക് അരങ്ങേറുന്നത്. ശേഷം തെന്നിന്ത്യ മുഴുവൻ മീനയുടെ സിനിമകൾ റിലീസ് ചെയ്തു തുടങ്ങി. മാത്രമല്ല ഹിന്ദിയിലും അഭിനയിച്ചു. ഭാഗ്യ നായിക എന്ന് വിശേഷിപ്പിക്കാവുന്ന മീന ഇന്ത്യയിലെ എല്ലാ സൂപ്പർസ്റ്റാറുകൾക്കൊപ്പവും അഭിനയിച്ചു.
സിനിമയിൽ എത്തിയിട്ട് നാൽപത്തിരണ്ട് വർഷങ്ങളായി. 2009ലായിരുന്നു താരത്തിന്റെ വിവാഹം. പക്ഷേ 2022ൽ ഭർത്താവ് വിദ്യാസാഗറിന്റെ വിയോഗം താരത്തെ തളർത്തി. ഏക മകൾ നൈനികയാണ് ഒപ്പമുള്ളത്. 2002ൽ ബ്രോ ഡാഡിക്കു ശേഷം സിനിമകൾ ചെയ്തിട്ടില്ല. എന്നാൽ വീണ്ടും 2024ൽ അനന്തപുരം ഡയറീസ് എന്ന ചിത്രത്തിലൂടെ അഭിനയത്തിൽ സജീവമായി. ഇതിനെ സംബന്ധിച്ച് പലരും നെഗറ്റീവ് കമന്റുകൾ ചെയ്തിരുന്നു. ഭർത്താവിന്റെ മരണ ശേഷവും ഇങ്ങനെ ആഘോഷങ്ങളിൽ പങ്കെടുക്കുകയും സന്തോഷത്തോടെ ജീവിക്കുകയും ചെയ്യുന്നത് ആളുകൾ ഒരു തെറ്റായി കാണുന്നു.

ഇത്തരം മോശം കമന്റുകൾക്കെതിരെ ശക്തമായ മറുപടിയുമായി മീനയുടെ പുതിയ ഇൻസ്റ്റഗ്രാം പോസ്റ്റ് ശ്രദ്ധ നേടുന്നു. "മനസിനുള്ളിലെ വേദന നിരന്തരമാണ്. ഒരുപാട് വിഷമമുണ്ട്. പക്ഷേ മറ്റുള്ളവർക്കു മുന്നിൽ ഇതെല്ലാം ഒളിപ്പിച്ച് വെച്ച് സന്തോഷത്തോടെ ജീവിക്കുന്നതാണ് എപ്പോഴും നല്ലത്. നമ്മളെ വെറുക്കുന്നവർ എന്നും വെറുത്തുകൊണ്ടേയിരിക്കും, വിഢികളാവുന്നവർ വിഢികളായിക്കൊണ്ടേയിരിക്കും." എന്നാണ് മീന പങ്കുവെച്ച പോസ്റ്റിനു താഴെ കുറിച്ചിരിക്കുന്നത്. ഒരുപാട് അർത്ഥങ്ങൾ ഈ ഒരു പോസ്റ്റിലൂടെ മീന പറയാതെ പറയുന്നുണ്ട്.
പോസ്റ്റിനു താഴെ ഒരുപാട് ആളുകൾ കമന്റ് ചെയ്തിട്ടുണ്ട്. എല്ലാവരും മീനയെ സപ്പോർട്ട് ചെയ്തു കൊണ്ടാണ് അഭിപ്രായങ്ങൾ പറയുന്നത്. പലതരത്തിലുള്ള വിവാദങ്ങൾ നേരിട്ട താരമാണ് മീന. ഭർത്താവിന്റെ വിയോഗം തന്നെ ഒരുപാട് തളർത്തിയിട്ടുണ്ടെന്നും അതിൽ നിന്ന് സ്വയം ഉയർന്നു വരികയാണെന്നുമാണ് മീന പറയുന്നത്. "ഇത് ശരിക്കും ചാലഞ്ചിംഗ് ആണ്, പക്ഷേ നിങ്ങളെ കുറിച്ച് ഓർക്കുമ്പോൾ അഭിമാനം തോന്നുന്നു" എന്നാണ് ഒരാൾ കമന്റ് ചെയ്തിരിക്കുന്നത്.

ഭർത്താവിന്റെ വിയോഗത്തിനു ശേഷം തളർന്നിരുന്ന മീനയെ വീണ്ടും ഇന്റസ്ട്രിയിൽ സജീവമാക്കാൻ സെലിബ്രിറ്റി സുഹൃത്തുക്കൾ തന്നെ സഹായിച്ചിട്ടുണ്ട്. നാൽപത് പതിറ്റാണ്ടുകൾ സിനിമയിൽ പൂർത്തിയാക്കിയ മീനക്ക് 'ബിഹൈന്റ് വുഡ്സ്' നടത്തിയ മീന@ 40 എന്ന പേരിൽ ഗ്രാന്റ് ഫങ്ഷൻ ഉണ്ടായിരുന്നു. രജനികാന്ത് ഉൾപ്പെടെ തെന്നിന്ത്യയിലെ നിരവധി താരങ്ങൾ പങ്കെടുത്ത പരിപാടിയായിരുന്നു അത്. ആ പരിപാടിയെ കുറിച്ചും വലിയ വിമർശനങ്ങളുണ്ടായിരുന്നു.
ഭർത്താവില്ലാത്ത ഒരു സ്ത്രീ എന്നും വീടിനുള്ളിൽ കരഞ്ഞ് തീർക്കണം എന്ന ചിന്താഗതി ജനങ്ങൾക്ക് ഇന്നും ഉണ്ട്. അതിനിടെ ഒരു പ്രമുഖ നടനുമായി മീന പ്രണയത്തിലാണെന്നും ഉടൻ വിവാഹമുണ്ടെന്നും വാർത്തകൾ വന്നിരുന്നു. അതെല്ലാം വെറും അഭ്യൂഹങ്ങൾ മാത്രമാണെന്ന് താരം തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
തമിഴ് നാട്ടിൽ ജനിച്ചു വളർന്ന തനി തമിഴ് പെണ്ണാണെങ്കിലും മലയാളത്തിൽ എത്തുമ്പോൾ പക്കാ മലയാളിയാണെന്നേ മീനയെ കണ്ടാൽ തോന്നുള്ളൂ. മികച്ച അഭിനയത്തിന് തമിഴ്നാട് സ്റ്റേറ്റ് അവാർഡ് ഉൾപ്പെടെ നിരവധി അവാർഡുകൾ താരത്തിന് ലഭിച്ചിട്ടുണ്ട്. 'റൗഡി ബേബി' എന്ന തമിഴ് ചിത്രമാണ് മീനയുടെ അടുത്ത പുറത്തിറങ്ങാനുള്ള ചിത്രം.


Click it and Unblock the Notifications