For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഞാൻ പുഞ്ചിരിക്കാൻ കാരണം നീ മാത്രമാണ്'; പ്രിയപ്പെട്ടവന് പിറന്നാൾ ആശംസകൾ നേർന്ന് മേഘ്ന രാജ്

  |

  മലയാളി പ്രേക്ഷകർ ഏറെ സ്നേഹിക്കുന്ന നടിയാണ് മേഘ്ന രാജ്. വിനയൻ സംവിധാനം ചെയ്ത യക്ഷിയും ഞാനും എന്ന ചിത്രത്തിലൂടെയാണ് മേഘ്‌ന മലയാള സിനിമയുടെ ഭാഗമാകുന്നത്. പിന്നീട് രഘുവിന്റെ സ്വന്തം റസിയ, ബ്യൂട്ടിഫുൾ തുടങ്ങിയ ചിത്രങ്ങളിലൂടെ നടി പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറുകയായിരുന്നു.

  വിവാഹത്തെ തുടർന്ന് സിനിമയിൽ നിന്ന് ഇടവേളയെടുക്കുന്നതിന് മുൻപ് വരെ മലയാളത്തിൽ സജീവമായിരുന്നു മേഘ്‌ന. വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിൽ കന്നട യുവ താരം ചിരഞ്ജീവി സർജയെയാണ് മേഘ്ന രാജ് വിവാഹം ചെയ്തത്. എന്നാൽ വിവാഹം കഴിഞ്ഞ് രണ്ടു വർഷം കഴിഞ്ഞപ്പോഴേക്കും ചിരഞ്ജീവി സർജ്ജ മരണപ്പെട്ടു.

  Also Read: എന്നെ കണ്ടതും ജയറാം എഴുന്നേറ്റുനിന്ന് തൊഴുതു; ആദ്യ കൂടിക്കാഴ്ചയെ കുറിച്ച് പാർവതി പറഞ്ഞത്

  ഹൃദയാഘാതത്തെ തുടര്‍ന്ന് 2020 ജൂൺ ഏഴിന് ആയിരുന്നു ചിരഞ്ജീവി സർജയുടെ അപ്രതീക്ഷിത വേർപാട്. ഇരുവരും തങ്ങളുടെ ആദ്യ കുഞ്ഞിന് വേണ്ടി കാത്തിരിക്കുമ്പോൾ ആയിരുന്നു ചിരഞ്ജീവിയുടെ മരണം. ആ വേര്‍പാട് മേഘ്‌നയ്ക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നെങ്കിലും കുഞ്ഞിന് വേണ്ടി താരം അതിവേഗം വളരെ ശക്തിയോട് തന്നെ തിരിച്ചു വരുകയായിരുന്നു.

  സോഷ്യൽ മീഡിയയിൽ സജീവമായ മേഘ്‌ന കുഞ്ഞിന്റെ ഓരോ വിശേഷങ്ങളും ആരാധകരുമായി പങ്കുവച്ചിരുന്നു. പ്രിയപ്പെട്ടവന്റെ വേർപാട് തീർത്ത വേദന കുഞ്ഞിലൂടെ മറികടക്കുകയാണ് താരം ചെയ്തത്. ഇപ്പോൾ അഭിനയത്തിലും താരം സജീവമായിട്ടുണ്ട്. തെന്നിന്ത്യന്‍ പ്രേക്ഷകര്‍ കാണാന്‍ ആഗ്രഹിച്ച ഒരു മടങ്ങി വരവ് കൂടിയായിരുന്നു ഇത്.

  ചിരഞ്ജീവി സർജയുടെ ജന്മദിനമാണ് ഇന്ന്. സോഷ്യൽ മീഡിയയിലൂടെ മേഘ്ന തന്റെ പ്രിയപ്പെട്ടവന് ജന്മദിനാശംസകൾ നേർന്ന് പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഹാപ്പി ബര്‍ത്ത് ഡേ മൈ ഹാപ്പിനെസ്സ്. എന്ത് തന്നെ ആയാലും, ആരായാലും... ഒന്നല്ല... രണ്ടല്ല... ഞാൻ പുഞ്ചിരിക്കുന്നതിന് കാരണം നീ മാത്രമാണ്, മൈ ഡിയറസ്റ്റ് ഹസ്ബന്‍ഡ് ചിരു, ഐ ലവ് യൂ എന്നാണ് മേഘ്‌ന കുറിച്ചത്.

  ചിരുവിനൊപ്പമുള്ള ചിത്രം പങ്കുവച്ചു കൊണ്ടായിരുന്നു മേഘ്‌നയുടെ കുറിപ്പ്. നിരവധി പേർ ചിത്രത്തിന് താഴെ കമന്റ് ചെയ്തിട്ടുണ്ട്. ഹാപ്പി ബര്‍ത്ത് ഡേ അണ്ണാ മിസ് യൂ എന്നൊക്കെയാണ് ആരാധകരുടെ കമന്റുകൾ.

  10 വര്‍ഷത്തെ സൗഹൃദത്തിനൊടുവിലാണ് മേഘ്‌നയും ചിരഞ്ജീവി സർജയും പ്രണയം പറഞ്ഞതും വിവാഹിതരായതും. മലയാളത്തിൽ നിന്നടക്കം തെന്നിന്ത്യന്‍ സിനിമാലോകത്തെ പ്രമുഖരെല്ലാം ഇവരുടെ വിവാഹത്തില്‍ പങ്കെടുത്തിരുന്നു. 2019 ഏപ്രില്‍ 29, മെയ് 2 തീയതികളിലായാണ് വിവാഹ ചടങ്ങുകള്‍ നടന്നത്.

  വിവാഹം കഴിഞ്ഞ് രണ്ട് വര്‍ഷത്തിന് ശേഷമാണ് ചീരുവിന്റെ മരണവും കുഞ്ഞിന്റെ ജനനവും. ജൂനിയര്‍ ചിരു, ജൂനിയര്‍ സി എന്നൊക്കെയാണ് കുഞ്ഞിനെ വിളിക്കുന്നത്. രായൻ രാജ് സർജ എന്നാണ് കുഞ്ഞിന്റെ യഥാർത്ഥ പേര്.


  Also Read: 'മോഹൻലാൽ അല്ലാതെ മറ്റൊരു ആർട്ടിസ്റ്റിനെ കൊണ്ടുപോയി അവിടെ സിനിമ ചെയ്യാൻ പറ്റില്ല'; നിർമാതാവ് പറയുന്നു

  കന്നഡ ചിത്രത്തിലൂടെയാണ് മേഘ്‌ന സിനിമയിലേക്ക് തിരിച്ചുവരവ് നടത്തിയത്. ചിരുവിന്റെ ആഗ്രഹം ഇതാണെന്ന് പറഞ്ഞു കൊണ്ടാണ് മേഘ്‌ന തിരിച്ചുവരവിനെ കുറിച്ചുള്ള പ്രഖ്യാപനം നടത്തിയത്. അടുത്തിടെ തന്റെ രണ്ടാം വിവാഹത്തെ കുറിച്ച് മേഘ്ന സംസാരിച്ചിരുന്നു. തനിക്ക് ചുറ്റുമുള്ള നിരവധി പേർ വീണ്ടും വിവാഹം കഴിക്കാൻ തന്നോട് ആവശ്യപ്പെടുന്നുണ്ടെന്നാണ് താരം പറഞ്ഞത്. ചിലർ മകനുമായി സന്തോഷത്തോടെ ജീവിക്കാനും പറഞ്ഞു. അതുകൊണ്ട് താൻ തന്റെ ഹൃദയം പറയുന്നത് ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്ന് താരം വ്യക്തമാക്കിയിരുന്നു.

  Read more about: meghana raj
  English summary
  Actress Meghana Raj Pens An Emotional Wish On Husband Chiranjeevi Sarja's Birthday Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X