ഓഫറുകള്‍ നിരവധി, കീര്‍ത്തിയെ സിനിമയിലേക്ക് വിടാന്‍ സുരേഷിന് പേടി, പക്ഷെ പ്രിയന്‍ ലോക്ക് ആക്കി

മലയാളികള്‍ക്ക് പ്രിയപ്പെട്ട നടിയാണ് കീര്‍ത്തി സുരേഷ്. മലയാളത്തിലും തമിഴിലും തെലുഗുവിലും ഒരുപോലെ തിളങ്ങാന്‍ അവസരം ലഭിച്ച നടികൂടിയാണ് കീര്‍ത്തി. നടി മേനകയുടെയും പ്രൊഡ്യൂസര്‍ സുരേഷ് കുമാറിന്റെയും മകളായ കീര്‍ത്തി സുരേഷ് നായികയായി സിനിമയിലേക്ക് എത്തിയത് ഗീതാഞ്ജലി എന്ന സിനിമയിലൂടെയായിരുന്നു.

കുബേരനില്‍ ബാലതാരമായി അഭിനയിച്ചിരുന്നെങ്കിലും സിനിമയിലേക്ക് തുടര്‍ന്ന് അഭിനയിക്കാന്‍ സുരേഷ് സമ്മതിച്ചിരുന്നില്ല. ഇപ്പോള്‍ കീര്‍ത്തി സിനിമയിലേക്ക് എത്തിയതിനെക്കുറിച്ച് മേനക പറഞ്ഞ വീഡിയോ വീണ്ടും ശ്രദ്ധ നേടുകയാണ്. അമൃത ടിവിയിലെ പരിപാടിയിലാണ് മേനക മകളെക്കുറിച്ച് പറഞ്ഞത്.

Keerthi Suresh

കീര്‍ത്തിക്ക് പണ്ടു മുതലേ അഭിനയിക്കാന്‍ ഒത്തിരി ആഗ്രഹം ഉണ്ടായിരുന്നു. ഒന്‍പതാം ക്ലാസുമുതല്‍ ഓഫറുകള്‍ വരുമായിരുന്നു. നീലത്താമരയിലേക്ക് കീര്‍ത്തിയെ കാസ്റ്റ് ചെയ്തുകൂടെ എന്ന് പലരും അച്ഛനും പ്രൊഡ്യൂസറുമായ സുരേഷ് കുമാറിനോട് ചോദിച്ചിരുന്നതായി നടി മേനക പറയുന്നു.

നീലത്താമരയുടെ സമയത്ത് വീട്ടില്‍ തന്നെ തമാരയുണ്ടല്ലോ എന്തിനാണ് നമ്മള്‍ വെളിയില്‍ അന്വേഷിക്കുന്നതെന്ന് ലാല്‍ ജോസ് ചോദിച്ചിരുന്നത്രേ, ഇതൊന്നും അന്ന് തനിക്ക് അറിയുമായിരുന്നില്ല. പിന്നെയാണ് അറിഞ്ഞത്. ഒരിക്കല്‍ ഞങ്ങള്‍ കുടുംബ സമേതം ഒരു കല്യാണത്തിന് പോയപ്പോള്‍ ഒരു അമ്മൂമ്മ വന്നിട്ട് പറഞ്ഞു, ഫാമിലി ഫോട്ടോ ഒരു പത്രത്തില്‍ കണ്ടിരുന്നു. നന്നായിരുന്നു. പക്ഷെ മക്കളെ അഭിനയിക്കാന്‍ മാത്രം വിടല്ലേ എന്ന് പറഞ്ഞു.

അന്നേരം അദ്ദേഹം പറഞ്ഞു, അമ്മേ, ഞങ്ങള്‍ രണ്ട് പേരും വന്നിട്ടുള്ളത് സിനിമയിലൂടെയാണ്. ഞങ്ങളുടെ ചോറാണ്. ഞങ്ങള്‍ എക്കാലത്തും ഇതില്‍ തന്നെയുണ്ടാകും എന്ന്. എന്നിട്ട് അദ്ദേഹം എന്നോട് പറഞ്ഞു, മകളെ അഭിനയിക്കാന്‍ വിടാന്‍ ഇഷ്ടമില്ലാത്തതുകൊണ്ടല്ല, പക്ഷെ എന്തെങ്കിലും ഒരു തോല്‍വി സംഭവിച്ചാല്‍ അത് എങ്ങനെ ഉള്‍ക്കൊള്ളും എന്ന പേടിയാണ്. അത് പല അച്ഛന്‍മാര്‍ക്കും അങ്ങനെയാണ്. ഇഷ്ടമില്ലാത്തതുകൊണ്ടല്ല. അവര്‍ക്കെല്ലാം പേടിയാണ്.

സാധാരണ ആരുവന്ന് ചോദിച്ചാലും ഇപ്പോള്‍ പഠിക്കുകയാണ്, അഭിനയിക്കാന്‍ വിടില്ല എന്ന് തന്നെയാണ് പറയാറ്. ഒരിക്കല്‍ എന്നെ കാണാന്‍ പ്രിയദര്‍ശന്‍ വന്നു. ഞാന്‍ ഒരു സിനിമ തുടങ്ങുകയാണ്. കീര്‍ത്തിയെ ഷൂട്ടിംഗിന് അങ്ങ് വിട്ടേക്കണേ എന്ന് പറഞ്ഞു. ഞാന്‍ അവള്‍ പഠിക്കാണ് എന്നൊക്കെ പറഞ്ഞു, അന്നേരം പ്രിയന്‍ പറഞ്ഞു. നീ ഒന്നും എന്നോട് പറയേണ്ട, അവളെ വിട്ടക്കേണം ബൈ എന്ന് പറഞ്ഞു.

ലാലേട്ടനെ പോലൊരാള്‍ വഴക്ക് പറഞ്ഞത് സഹിക്കാന്‍ പറ്റിയില്ല! ബിഗ് ബോസിനകത്ത് നടന്നതെന്താണെന്ന് പറഞ്ഞ് സിബിന്‍

രാത്രി സുരേഷേട്ടന്‍ വന്നപ്പോള്‍ കാര്യം പറഞ്ഞു. അന്നേരം സുരേഷേട്ടന്‍ പറഞ്ഞു, ഞാന്‍ സമ്മതിച്ചു. പ്രിയന്‍ തന്നെ നിന്നോട് പറയും എന്ന് പറഞ്ഞു, അതാണ് ഞാന്‍ ഒന്നും പറയാതിരുന്നതെന്നും മേനക പറഞ്ഞു. നോട്ട് ബുക്ക് അടക്കം ഒത്തിരി പടങ്ങളില്‍ ഓഫര്‍ വന്നിട്ടും വിട്ടിട്ടില്ല. ഇതില്‍ എങ്ങനെ സമ്മതിച്ചു എന്ന് ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു.

Keerthi Suresh

എല്ലാവരും ഒരുമിച്ച് ഇരിക്കുമ്പോള്‍ നായികയെക്കുറിച്ചുള്ള ചര്‍ച്ചയും വന്നു, അപ്പോള്‍ പ്രിയന്‍ പറഞ്ഞത്രേ, ഒരു കുട്ടിയുണ്ട്. അവളെ കിട്ടിയാല്‍ കൊള്ളാം എന്നുണ്ട്. പക്ഷെ അവളുടെ തന്തപ്പിടി പ്രശ്‌നമാണ് എന്ന്. ആരാണ് അയാള്‍ നമുക്ക് പോയി കാണാം. അതൊക്കെ ശരിയാക്കാം എന്ന് സുരേഷേട്ടന്‍ അതിന് മറുപടിയും പറഞ്ഞു. അപ്പോള്‍ പ്രിയന്‍ പറഞ്ഞു, നീ തന്നെയാണ് ആ തന്ത എന്ന്.

അങ്ങനെ ലോക്ക് ആയി. മാത്രമല്ല, പ്രിയന് ആദ്യമായി ഡയരക്ഷന്‍ കൊടുക്കുന്നത് ഞാനാണ്. അദ്ദേഹത്തിന്റെ ഡയറക്ഷനില്‍ മകള്‍ അഭിനയിക്കട്ടെ എന്ന് ഞാനും വിചാരിച്ചുവെന്ന് സുരേഷ് പറഞ്ഞതായി മേനക പറഞ്ഞു. പടം കഴിഞ്ഞപ്പോള്‍ പ്രിയേട്ടന്‍ പറഞ്ഞു, ഇത് അവളുടെ കരിയറില്‍ ടേണിംഗ് പോയിന്റ് ആണെന്ന്.

More from Filmibeat

Read more about: keerthi suresh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X