For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'മോന്റെ ചിരി കാണുമ്പോൾ എല്ലാം മറക്കും, വാശിക്കാരനൊന്നുമല്ല'; മാതൃത്വം ആസ്വദിക്കുകയാണെന്ന് മിയ

  |

  മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മിയ ജോർജ്. മിനിസ്‌ക്രീനില്‍ നിന്ന് ബിഗ് സ്‌ക്രീനിലെത്തി വലിയ താരമായി മാറിയ ചുരുക്കം ചില താരങ്ങളിൽ ഒരാളാണ് മിയ. ശ്രീകൃഷ്‌ണൻ, എന്റെ അൽഫോൺസാമ്മ, കുഞ്ഞാലി മരയ്ക്കാർ തുടങ്ങിയ പരമ്പരകളിലൂടെ ശ്രദ്ധനേടിയ മിയ 2010ല്‍ പുറത്ത് ഇറങ്ങിയ ഒരു സ്‌മോള്‍ ഫാമിലി എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിൽ എത്തുന്നത്.

  അവിടെ നിന്നങ്ങോട്ട് ഒരുപിടി നല്ല സിനിമകളിലൂടെ മിയ മലയാള സിനിമയിൽ സജീവമാവുകയായിരുന്നു. കൂടുതലും ശക്തമായ കഥാപാത്രങ്ങളായാണ് മിയ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയത്. മലയാളത്തിൽ തിളങ്ങിയ മിയ തമിഴിലും ശ്രദ്ധേയ ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്. വിക്രം നായകനായ കോബ്ര ആയിരുന്നു മിയയുടെ അവസാനം പുറത്തിറങ്ങിയ ചിത്രം.

  Also Read: ലെമൺ ടി കുടിച്ചെന്ന് ടിനി, ബാലയ്ക്കും ഉണ്ണി മുകുന്ദനുമൊപ്പമുള്ള ചിത്രവുമായി താരം; പൃഥ്വിരാജിനെ ചോദിച്ച് ആരാധകർ

  തമിഴിലും മലയാളത്തിലുമായി നിരവധി ചിത്രങ്ങൾ മിയയുടേതായി പുറത്തിറങ്ങാൻ ഇരിക്കുന്നുണ്ട്. വിവാഹശേഷവും അഭിനയത്തിൽ നിന്ന് ഇടവേളയെടുക്കാതെയാണ് മിയ സജീവമായി തുടരുന്നത്. ലോക്ക്ഡൗണ്‍ സമയത്തായിരുന്നു മിയയുടെ വിവാഹം. അശ്വിന്‍ ഫിലിപ്പാണ് ഭര്‍ത്താവ്. ഇവര്‍ക്ക് ലുക്ക എന്നൊരു മകനുണ്ട്.

  സോഷ്യൽ മീഡിയയിൽ വളരെ സജീവമായ മിയ തന്റെ കുടുംബത്തിലെ ഓരോ വിശേഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. അതുകൊണ്ട് തന്നെ ആരാധകർക്കെല്ലാം പ്രിയങ്കരനാണ് കുഞ്ഞു ലൂക്ക്. കുഞ്ഞിന്റെ ജനന ശേഷം അധികം വൈകാതെ തന്നെ ടെലിവിഷനിലൂടെ മിയ ജോലിയിൽ സജീവമായിരുന്നു. സീ കേരളത്തിലെ ഒരു ഡാൻസ് റിയാലിറ്റി ഷോയിൽ വിധികർത്താവായാണ് മിയ എത്തിയത്.

  ഇപ്പോഴിതാ, അമ്മയെന്ന നിലയിൽ തന്റെ ജീവിതം ആസ്വദിക്കുന്നതിനൊപ്പം ജോലിയും മുന്നോട്ട് കൊണ്ടുപോകാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് പറയുകയാണ് മിയ ഇപ്പോൾ. സീ മലയാളം ന്യൂസിന് നല്‍കിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി. ലൂക്ക വന്ന ശേഷമുള്ള വിശേഷങ്ങൾ എന്തൊക്കെയാണ് എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മിയ.

  'എന്റെ വീട്ടില്‍ ചേച്ചിക്ക് മൂന്ന് മക്കളുണ്ട്. മദര്‍ഹുഡും പിള്ളേരെ നോക്കുന്നതുമൊന്നും എനിക്ക് പുതുമയുള്ള കാര്യങ്ങളല്ല. ഇപ്പോ നാലാമതൊരാളെ കൂടി നോക്കണം. അങ്ങനെയേ തോന്നുയിട്ടുള്ളു.
  പിന്നെ ആദ്യമുണ്ടായിരുന്ന ഉറക്ക പ്രശ്നങ്ങളൊക്കെയാണ് എനിക്ക് പുതുമായുള്ള കാര്യമായി തോന്നിയത്. കുഞ്ഞിന്റെ മുഴുവന്‍ കാര്യങ്ങളും നമ്മൾ നോക്കുക എന്നത് വലിയ ഉത്തരവാദിത്തമാണ്. മോന്റെ ഒരു ചിരിയൊക്കെ കാണുമ്പോള്‍ എല്ലാം മറക്കും,' മിയ പറഞ്ഞു.

  ലൂക്ക അങ്ങനെ വാശിക്കാരനൊന്നുമല്ല, കുസൃതിയൊന്നും ഇപ്പോഴില്ല ചിലപ്പോള്‍ ഇനി തുടങ്ങുമായിരിക്കുമെന്നും മിയ പറഞ്ഞു. അമ്മയായ ശേഷം മാനസികമായൊരു വ്യത്യാസം വന്നത് പോലെയൊന്നും തോന്നിയിട്ടില്ല. എന്റെ മനസ്സിൽ ചെറുപ്പം തന്നെയാണ്. അമ്മയായി എന്നൊരു ഫീലൊന്നുമില്ല. കുഞ്ഞിന്റെ എല്ലാ കാര്യങ്ങളും ചെയ്ത് കൊടുക്കണം. കളിപ്പിക്കണം. അമ്മയായിട്ടുള്ള ജീവിതം ഞാൻ ശരിക്കും ആസ്വദിക്കുന്നുണ്ടെന്നും മിയ കൂട്ടിച്ചേർത്തു.

  Also Read: എന്റെ ഭാഗ്യമായിരുന്നു അമ്മ, കെ.പി.എ.സി ലളിത എന്ന നടിയേയും അമ്മയേയും മിസ് ചെയ്യുന്നുണ്ട്: സിദ്ധാർഥ് ഭരതൻ

  'ജോലിയും ജീവിതവും ഒക്കെ ഒന്നിച്ച് കൊണ്ട് പോവാൻ കഴിയുന്നുണ്ട്. എപ്പോഴും ജോലി ചെയ്യുന്നത് എനിക്കിഷ്ടമുള്ള കാര്യമാണ്. എനിക്ക് ഇഷ്ടമാണ് ഈ പ്രൊഫഷന്‍, ഈയൊരു പണിയേ നമുക്ക് അറിയുള്ളൂ. മോന്‍ ജനിച്ച സമയത്ത് ആവശ്യമായ ബ്രേക്ക് ഞാന്‍ എടുത്തിരുന്നു. ജോലിയും കുടുംബജീവിതവും ബാലന്‍സ് ചെയ്ത് കൊണ്ടുപോവാന്‍ കഴിഞ്ഞാല്‍ നല്ലതാണെന്നാണ് എന്റെ അഭിപ്രായം. അതിനായി ശ്രമിക്കുന്നയാളാണ് ഞാന്‍,'

  'പത്ത് കഴിഞ്ഞപ്പോള്‍ മുതല്‍ ഞാന്‍ ഇന്‍ഡസ്ട്രിയിലുണ്ട്. അഭിനയത്തില്‍ നിന്നും മാറി നില്‍ക്കുന്ന സമയത്ത് എനിക്ക് ഒന്നും ചെയ്യാത്ത പോലൊരു ഫീലാണ് തോന്നാറുള്ളത്. അതെനിക്ക് ഇഷ്ടമല്ല. ഒന്നും ചെയ്യാതെയിരിക്കാന്‍ ഇഷ്ടമല്ല. ഇനിയും അങ്ങനെ പോവാനാണ് പ്ലാന്‍. ഭാഗ്യത്തിന്, മോന്‍ എല്ലാത്തിനും സഹകരിക്കുന്നുണ്ട്', മിയ പറഞ്ഞു.

  Read more about: miya george
  English summary
  Actress Miya George Opens Up About Her Son Luca And Motherhood, Video Goes Viral - Read in Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X