For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഷൂട്ടിങ് തുടങ്ങുമ്പോൾ ഞാൻ സിംഗിൾ, കഴിഞ്ഞപ്പോൾ ലൂക്കയ്ക്ക് 5 മാസം പ്രായം; കോബ്ര ദിനങ്ങൾ ഓർത്ത് മിയ, വീഡിയോ വൈറൽ

  |

  മലയാളികളുടെ ഇഷ്ട നടിമാരിൽ ഒരാളാണ് മിയ ജോർജ്. മിനിസ്‌ക്രീനില്‍ നിന്ന് ബിഗ് സ്‌ക്രീനിലെത്തിയ മിയ അതിവേഗമാണ് ആരാധകർക്ക് പ്രിയങ്കരിയാകുന്നത്. 2010ല്‍ പുറത്ത് ഇറങ്ങിയ ഒരു സ്‌മോള്‍ ഫാമിലി എന്ന ചിത്രത്തിലൂടെയാണ് താരം സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്.

  പിന്നീട് ഒരുപിടി മികച്ച ചിത്രങ്ങള്‍ മിയയെ തേടി എത്തുകയായിരുന്നു. മലയാള സിനിമയിലെ പവര്‍ഫുള്‍ നായികമാരില്‍ ഒരാളാണ് മിയ. ശക്തമായ കഥാപാത്രങ്ങളെയായിരുന്നു നടി അധികവും സ്‌ക്രീനില്‍ അവതരിപ്പിച്ചത്. മലയാളം കൂടാതെ തമിഴിലും സജീവമാണ് മിയ.

  Also Read: നിങ്ങള്‍ ഡാന്‍സ് ചെയ്യുമ്പോള്‍ സ്‌റ്റേജ് പൊളിഞ്ഞ് വീഴുമോ? താൻ നേരിട്ട ബോഡി ഷെയിമിങ്ങിനെക്കുറിച്ച് ദേവി ചന്ദന

  ലോക്ക്ഡൗണ്‍ കാലത്തായിരുന്നു മിയയുടെ വിവാഹം. അശ്വിന്‍ ഫിലിപ്പാണ് ഭര്‍ത്താവ്. ഇവര്‍ക്ക് ലുക്ക എന്നൊരു മകനുണ്ട്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായി നിൽക്കുന്ന മിയ തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. മകന്റെ ചെറിയ വിശേഷവും സന്തോഷങ്ങളും ഉൾപ്പടെ മിയ പങ്കുവക്കാറുള്ളത് കൊണ്ട് തന്നെ ലൂക്കയും ആരാധകർക്ക് പ്രിയങ്കരനാണ്.

  ലൂക്കയുടെ ജനന ശേഷം അധികം വൈകാതെ തന്നെ മിയ മിനി സ്‌ക്രീനിൽ പ്രത്യക്ഷപ്പെട്ടിരുന്നു. സീ കേരളത്തിലെ ഒരു ഡാൻസ് റിയാലിറ്റി ഷോയിൽ വിധികർത്താവായാണ് മിയ എത്തിയത്. തന്റെ ജോലിയും കുടുംബജീവിതവും ഒന്നിച്ച് കൊണ്ട് പോകണമെന്ന് മുൻപേ എടുത്ത തീരുമാനമാണെന്നാണ് മിയ ഒരിക്കെ പറഞ്ഞിരുന്നു. വിവാഹ ശേഷം സിനിമയിലും സജീവമാണ് മിയ.

  Also Read: 'എന്നെ ഗായികയായി കണാനാണ് അച്ഛൻ ആഗ്രഹിച്ചത്', സ്റ്റേജിൽ പാടുന്നതിനിടെ മൈക്ക് തട്ടി വാങ്ങി, കിഷോർ പറയുന്നു

  വിക്രം നായകനായ കോബ്രയാണ് മിയയുടെ ഏറ്റവും പുതിയ ചിത്രം. ആരാധകർ ഏറെ നാളായി കാത്തിരിക്കുന്ന ചിത്രം വരുന്ന ഓഗസ്റ്റ് 31ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും. നിലവിൽ ചിത്രത്തിന്റെ പ്രൊമോഷൻ തിരക്കുകളിലാണ് അണിയറ പ്രവർത്തകർ. കോബ്ര പ്രൊമോഷന്റെ ഭാഗമായി നായകൻ വിക്രം ഉൾപ്പെടെയുള്ളവർ കൊച്ചിയിൽ എത്തിയിരുന്നു. കൊച്ചിയിൽ നടന്ന ചടങ്ങിനിടെ മിയ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

  സിനിമയുടെ ഷൂട്ടിങ് നീളുന്നതിനിടെ തന്റെ ജീവിതത്തിലും വലിയ മാറ്റങ്ങളുണ്ടായി എന്നാണ് മിയ പറയുന്നത്. 2019 ൽ ആണ് സിനിമയുടെ ഷൂട്ടിങ് തുടങ്ങിയത്. 2020 ജനുവരിയിലാണ് ഞാൻ പടത്തിൽ ജോയിൻ ചെയ്യുന്നത്. അപ്പോൾ ഞാൻ സിംഗിളായിരുന്നു. രണ്ടാം ഷെഡ്യൂളിന് പോയപ്പോഴേക്കും ഞാൻ വിവാഹിതയായി. മൂന്നാമത്തെ ഷെഡ്യൂളിന് പോയപ്പോൾ അഞ്ചുമാസം ഗർഭിണിയായിരുന്നു, പടത്തിന്റെ അവസാന ഷെഡ്യൂൾ തീർത്ത സമയത്ത് മകൻ ലൂക്കയ്ക്ക് അഞ്ചുമാസമായിരുന്നു പ്രായം, ഇപ്പോൾ റിലീസ് സമയമാവുമ്പോഴേക്കും ഇതാ ആൾക്ക് ഒരു വയസ്സ് കഴിഞ്ഞിട്ടുണ്ട്. ഇനി പടത്തിന്റെ സക്‌സസ് പാർട്ടി ആകുമ്പോഴേക്കും അവന് ഒന്നര വയസ് ആകുമായിരിക്കും,' മിയ പറഞ്ഞു.

  Also Read: അവരിപ്പോള്‍ കുടുംബവും കുട്ടികളുമായി ജീവിക്കുന്നു! ആദ്യ പ്രണയകഥ പറഞ്ഞ് കാളിദാസ്

  മിയ സംസാരിക്കുന്നതിനിടെ ലൂക്കയെയും എടുത്ത് വിക്രമും വേദിയിലെത്തി. 'ഇത് കോബ്ര ബേബിയാണ്' എന്നാണ് വിക്രം കുഞ്ഞിനെ വിശേഷിപ്പിച്ചത്. തുടർന്ന് മിയയുടെ ഭർത്താവ് അശ്വിനെയും വേദിയിലേക്ക് വിളിച്ച് മൂവരും കുഞ്ഞു ലൂക്കയും ചേർന്ന് ഫോട്ടോയും എടുത്താണ് വേദി വിട്ടത്.

  മാധ്യമങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയിൽ മിയ തന്റെ ജീവിതത്തിലെ മാറ്റങ്ങൾ പറഞ്ഞപ്പോൾ വിക്രം രസകരമായ കൗണ്ടർ നൽകിയതിന്റെ വീഡിയോയും വൈറലാണ്. 'ഫസ്റ്റ് ഷെഡ്യൂളിൽ ഞാൻ അവരുടെ മോനായിരുന്നു. സെക്കൻഡ് ഷെഡ്യൂളിൽ ഞാൻ ക്ലാസ്മേറ്റായിരുന്നു. തേർഡ് ഷെഡ്യൂളിൽ ഭർത്താവും ഫോർത്ത് ഷെഡ്യൂളിൽ അപ്പൂപ്പനുമായി' എന്നാണ് വിക്രം പറഞ്ഞത്.

  Also Read: മമ്മൂട്ടി സഹായിച്ചില്ല, മോഹന്‍ലാല്‍ പണം നല്‍കി സഹായിച്ചു; മനസ് തുറന്ന് ജഗദീഷ്

  Recommended Video

  VIkram & Miya George: കുഞ്ഞിനെയെടുത്ത് സ്റ്റേജിൽ കയറി ഓമനിക്കുന്ന വിക്രം | *Kollywood

  കൊച്ചിയിൽ നടന്ന ചടങ്ങിൽ വിക്രമിനെയും മിയയെയും കൂടാതെ റോഷൻ മാത്യുവും പങ്കെടുത്തിരുന്നു. അജയ് ജ്ഞാനമുത്തുവാണ് കോബ്ര സംവിധാനം ചെയ്യുന്നത്. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഇർഫാൻ പത്താനും ചിത്രത്തിൽ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ശ്രീനിധി ഷെട്ടിയാണ് ചിത്രത്തിലെ നായിക

  Read more about: miya george
  English summary
  Actress Miya George recalls Vikram movie Cobra shooting days shares how her life changed goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X