അക്കാര്യത്തിൽ ഞാൻ മോശമാണെന്ന് അശ്വിനും പറയും; മറ്റുള്ളവരെ പോലെ കൊട്ടിഘോഷിക്കാൻ പറ്റുന്നില്ല!: മിയ

മലയാളികൾക്ക് പ്രിയങ്കരിയായ നടിയാണ് മിയ ജോർജ്. മിനിസ്‌ക്രീനില്‍ നിന്ന് ബിഗ് സ്‌ക്രീനിലെത്തി വലിയ താരമായി മാറിയ ചുരുക്കം ചില നടിമാരിൽ ഒരാളാണ് മിയ. ശ്രീകൃഷ്‌ണൻ, എന്റെ അൽഫോൺസാമ്മ, കുഞ്ഞാലി മരയ്ക്കാർ തുടങ്ങിയ ശ്രദ്ധേയ പരമ്പരകളിലൂടെ കുടുംബപ്രേക്ഷകരുടെ ഇഷ്ടതാരമായ മിയ 2010 ല്‍ പുറത്തിറങ്ങിയ ഒരു സ്‌മോള്‍ ഫാമിലി എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തുന്നത്.

പിന്നീട് നിരവധി സിനിമകളിലൂടെ മിയ മലയാളത്തിൽ സജീവമാവുകയായിരുന്നു. വിവാഹശേഷം നടിമാർ സിനിമയിൽ നിന്ന് മാറി നിൽക്കുന്ന ഒരു ട്രെൻഡുള്ള മലയാളത്തിൽ, വിവാഹശേഷവും അഭിനയത്തിൽ നിന്ന് ഇടവേളയെടുക്കാത്ത നായികയാണ് മിയ.

മിയയുടെ പുതിയ അഭിമുഖം ശ്രദ്ധനേടുകയാണ്

കുഞ്ഞ് ജനിച്ച് അധികം വൈകാതെ അഭിനയ ലോകത്തേക്ക് തിരിച്ചെത്തിയ നായികയും മിയ തന്നെയാണ്. ലോക്ക്ഡൗണ്‍ സമയത്തായിരുന്നു മിയയുടെ വിവാഹം. അശ്വിന്‍ ഫിലിപ്പാണ് ഭര്‍ത്താവ്. ഇവര്‍ക്ക് ലുക്ക എന്നൊരു മകനുണ്ട്. സോഷ്യൽ മീഡിയയിൽ അത്ര സജീവമല്ലെങ്കിലും ഇടയ്ക്ക് കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങൾ മിയ പങ്കുവയ്ക്കാറുണ്ട്.

ഇപ്പോഴിതാ, മിയയുടെ പുതിയ അഭിമുഖം ശ്രദ്ധനേടുകയാണ്. സോഷ്യൽ മീഡിയയിൽ മറ്റു നടിമാരെ പോലെ അത്ര സജീവമാകാത്തതിനെ കുറിച്ചും ലൂക്കയെ കുറിച്ചുമൊക്കെ മിയ സംസാരിക്കുന്നുണ്ട്. കൗമുദി ചാനലിന് നൽകിയ ക്രിസ്‌തുമസ്‌ സ്പെഷ്യൽ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മിയ.

മറ്റുള്ളവരുടെ പോസ്റ്റുകൾ കാണാറുണ്ട്

സോഷ്യൽ മീഡിയയിലേക്ക് എന്നെ ഒരുപാട് കൊണ്ടുവരണമെന്ന് എനിക്ക് ഇതുവരെ തോന്നിയിട്ടില്ല. ഞാൻ സോഷ്യൽ മീഡിയയിൽ ഉണ്ട്. എന്റെ അക്കൗണ്ട് ചെക്ക് ചെയ്യാറുണ്ട്. മറ്റുള്ളവരുടെ പോസ്റ്റുകൾ കാണാറുണ്ട്. പക്ഷെ ഞാൻ എന്റെ സാന്നിധ്യം അറിയിക്കുന്നില്ല എന്നതേ ഉള്ളു. എന്നാലും ഇടക്കൊക്കെ ഞാൻ എന്തെങ്കിലും പോസ്റ്റ് ചെയ്യാറുണ്ട്.

എന്റൊപ്പം ഉള്ളവരൊക്കെ സ്റ്റോറി ഇടുകയും സ്റ്റാറ്റസ് ഇടുകയും ഒക്കെ ചെയ്യാറുണ്ടെങ്കിലും ഞാൻ അതൊന്നും ചെയ്യാറില്ല. പലരുടെയും സ്റ്റാറ്റസുകൾ ഞാൻ കാണാറുമില്ല. എനിക്ക് അതിനോട് വലിയ താൽപര്യം തോന്നിയിട്ടില്ല. അപ്പപ്പോ പോസ്റ്റ് ചെയ്യുക എന്നൊരു സ്വഭാവം എനിക്കില്ല. എന്നോട് ഒരുപാട് പേർ പറഞ്ഞിട്ടുണ്ട് നീ നിന്നെ മാർക്കറ്റ് ചെയ്യുന്നില്ല. നമ്മൾ വേണം അത് ചെയ്യാൻ. മറ്റുള്ളവരെ കാണിച്ചു കൊടുക്കണം എന്നൊക്കെ.

എന്നെ കുറെ പേർ ഉപദേശിച്ചിട്ടുണ്ട്

പക്ഷെ ഞാനായിട്ട് തന്നെ കൊട്ടിഘോഷിക്കുന്നത് എന്റെ ശീലത്തിലേക്ക് വരുത്താൻ എനിക്ക് പറ്റുന്നില്ല. എന്നെ കുറെ പേർ ഉപദേശിച്ചിട്ടുണ്ട്. നാളെ മുതൽ ഞാൻ നന്നാവാം എന്നൊക്കെ പറയുന്നത് പോലെ ഞാൻ അങ്ങനെ ചെയ്യമെന്നൊക്കെ വിചാരിച്ചിട്ടുണ്ട്. പക്ഷെ എന്റെ ആക്ഷനിലേക്ക് അത് എനിക്ക് കൊണ്ടുവരാൻ പറ്റുന്നില്ല.

ഇക്കാര്യത്തിൽ താൻ മോശമാണെന്ന് അശ്വിനും അഭിപ്രായമുണ്ടെന്ന് മിയ പറയുന്നുണ്ട്. ഞാൻ ഇടയ്ക്കിടെ എന്തെങ്കിലും പോസ്റ്റ് ചെയ്യെന്ന് പറയാറുണ്ടെന്ന് അശ്വിനും പറയുന്നു. 'അത്യാവശ്യം റീലുകളൊക്കെ ഉണ്ടാക്കി കൊടുക്കണമെങ്കിൽ ഞാൻ ഉണ്ടാക്കി കൊടുക്കാറുണ്ട്,' അശ്വിൻ പറഞ്ഞു.

നോക്കട്ടെ അടുത്ത ദിവസം പോസ്റ്റ് ചെയ്യാമെന്നും മിയ

അതേസമയം, ടെക്നോളജിയുടെ കാര്യത്തിൽ താൻ പുറകിലേക്ക് ആണെന്നും അതുകൊണ്ട് ആവാം ഇതിലേക്ക് എല്ലാം പുറകിൽ നിൽക്കുന്നതെന്നും മിയ പറഞ്ഞു. സിനിമാ പ്രമോഷനുകളും മറ്റും ചെയ്യുന്ന സമയത്ത് പോസ്റ്റ് ചെയ്യേണ്ടി വരാറുണ്ട്. അത് ജോലിയുടെ ഭാഗമായി ചെയ്യേണ്ടത് ആണ്. മറ്റേത് എനിക്ക് ആരോടും കമ്മിറ്റ്മെന്റ് ഇല്ലാത്ത കാര്യമാണ്. അതുകൊണ്ട് തന്നേ എന്റെ ഇഷ്ടത്തിന് അനുസരിച്ച് ചെയ്ത മതിയെന്നും നടി പറഞ്ഞു.

ലൂക്കയുടെ മാമോദിസ ചടങ്ങ്, ബർത്ത്ഡേ ഇതിന്റെയെല്ലാം ചിത്രങ്ങൾ കയ്യിലുണ്ട്. എന്നാൽ ഇതൊന്നും ഞാൻ പോസ്റ്റ് ചെയ്തിട്ടില്ല. ഇന്ന് ചെയ്യാം നാളെ ചെയ്യാം എന്നൊക്കെ കരുതി ഇരിക്കും പിന്നെ അതുണ്ടാവില്ല. നോക്കട്ടെ അടുത്ത ദിവസം പോസ്റ്റ് ചെയ്യാമെന്നും മിയ അഭിമുഖത്തിൽ പറയുന്നുണ്ട്.

സാധാരണ രീതിയിലേക്ക് മാറിയിട്ടുണ്ട്

ലൂക്കയെ കുറിച്ചും മിയ സംസാരിക്കുന്നുണ്ട്. മൂന്ന് വയസ് ആവുന്നത് കൊണ്ട് തന്നെ ഉറക്കമൊക്കെ ഇപ്പോൾ സാധാരണ രീതിയിലേക്ക് മാറിയിട്ടുണ്ട്. വലിയ പ്രശ്‌നക്കാരനല്ലാത്ത കുട്ടിയാണ്. ഷൂട്ടിനൊക്കെ പോകുമ്പോൾ വീട്ടിൽ നിർത്തിയിട്ട് പോകാൻ സാധിക്കുന്നുണ്ട്. ചിലപ്പോൾ എന്റെ വീട്ടിലായിരിക്കും ചിലപ്പോൾ അശ്വിന്റെ വീട്ടിൽ ആയിരിക്കും.

രണ്ടിടത്തും ആൾ സന്തോഷത്തോടെ നിന്നോളും. ഒരു കുഴപ്പവുമില്ല. അമ്മ തന്നെ വേണം അല്ലെങ്കിൽ അച്ഛൻ തന്നെ വേണം എന്നൊരു നിർബന്ധവും ആൾക്കില്ല. അതുകൊണ്ട് വീട്ടിലൊക്കെ ഏൽപിച്ച് എനിക്ക് ഷൂട്ടിന് എല്ലാം പോകാൻ സാധിക്കുന്നുണ്ട്. ഇതുവരെ മാനേജ് ചെയ്യാൻ കഴിയുന്ന കൊച്ചാണ്,' മിയ പറഞ്ഞു.

Read more about: miya george
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X