For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'എന്നെ ആരും ഉപദേശിക്കാറില്ല, ഇങ്ങനെ ഒരു പണി തന്ന് എന്നെ വീട്ടിലിരുത്തുമെന്ന് വിചാരിച്ചില്ല'; മൈഥിലി പറയുന്നു!

  |

  ഓണാശംസകൾക്കൊപ്പം പുതിയൊരു സന്തോഷം കൂടി നടി മൈഥിലി തിരുവോണ ദിനത്തിൽ പങ്കുവെച്ചിരുന്നു. എല്ലാവര്‍ക്കും ഓണാശംസകള്‍.... ഇതിനൊപ്പം ഞാന്‍ അമ്മയാകാന്‍ ഒരുങ്ങുകയാണെന്ന സന്തോഷവാര്‍ത്ത കൂടി നിങ്ങളെ അറിയിക്കുന്നു എന്ന കുറിപ്പോടെയാണ് മൈഥിലി ഭർത്താവിനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചത്.

  അഹാന കൃഷ്ണ, ശ്വേത മേനോന്‍, ഉണ്ണിമായ പ്രസാദ്, അപര്‍ണ നായര്‍, ഗൗതമി നായര്‍ തുടങ്ങിയ താരങ്ങള്‍ മൈഥിലിക്ക് ആശംസ നേര്‍ന്ന് കമന്റ് ചെയ്തിരുന്നു. കസവ് സാരിയുടുത്ത് മുല്ലപ്പൂ ചൂടിയ മൈഥിലി ചിത്രങ്ങളില്‍ കൂടുതല്‍ സുന്ദരിയായിരുന്നു.

  Also Read: 'അമ്മയുടെ ഏറ്റവും വലിയ ആ​ഗ്രഹമാണ് എന്റെ കല്യാണം, അമ്മയുടെ സ്വപ്നമാണത്'; വിവാഹത്തെ കുറിച്ച് രഞ്ജു രഞ്ജിമാർ!

  ഭര്‍ത്താവ് സമ്പത്താണ് മുണ്ടും കരിനീല നിറത്തിലുള്ള കുർത്തയുമാണ് ധരിച്ചിരുന്നത്. ഇക്കഴിഞ്ഞ ഏപ്രില്‍ 28നായിരുന്നു മൈഥിലിയുടേയും ആര്‍ക്കിടെക്റ്റായ സമ്പത്തിന്റേയും വിവാഹം. ബ്രെറ്റി ബാലചന്ദ്രന്‍ എന്നാണ് മൈഥിലിയുടെ യഥാര്‍ഥ പേര്. രഞ്ജിത് സംവിധാനം ചെയ്ത പാലേരിമാണിക്യം എന്ന ചിത്രത്തിലൂടെയാണ് മൈഥിലി വെള്ളിത്തിരയിലെത്തിയത്.

  ചിത്രത്തില്‍ ടൈറ്റില്‍ കഥാപാത്രമായ മാണിക്യത്തെയാണ് മൈഥിലി അവതരിപ്പിച്ചത്. ഈ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സാള്‍ട്ട് ആന്‍ഡ് പെപ്പര്‍, ഈ അടുത്ത കാലത്ത്, കേരള കഫേ, ചട്ടമ്പിനാട്, നല്ലവന്‍, ബ്രേക്കിംഗ് ന്യൂസ്, മാറ്റിനി, ഞാന്‍, ലോഹം തുടങ്ങി നിരവധി ചിത്രങ്ങളില്‍ മൈഥിലി വേഷമിട്ടിട്ടുണ്ട്.

  Also Read: ഭർത്താവില്ല, ചെലവിന് പണമില്ല, മക്കളെ വളർത്തണം; വിവാഹമോചനത്തിന് ശേഷം ആശ ഭോസ്‌ലേ അനുഭവിച്ചത്!

  സിനിമയിൽ സജീവമായിരുന്ന കാലത്ത് ചില വിവാദങ്ങളിലും മൈഥിലി ഉൾപ്പെട്ട് വാർത്തകളിൽ നിറഞ്ഞിരുന്നു. മൈഥിലിയുടേയും സമ്പത്തിന്റേയും പ്രണയ വിവാഹമായിരുന്നു. 'ഇനി ഹാപ്പിയായി ലൈഫ് എൻജോയ് ചെയ്യണമെന്നാണ് ആഗ്രഹിക്കുന്നത്.'

  'പ്രതീക്ഷിച്ചപോലെ തന്നെയായാണ് വിവാഹത്തിന്റെ കാര്യങ്ങൾ നടന്നത്. സിംപിളായി നടത്തണമെന്നാണ് ആഗ്രഹിച്ചു. ഡെസ്റ്റിനേഷൻ വെഡ്ഡിംഗായിരുന്നു ഞങ്ങൾ ആഗ്രഹിച്ചത്.

  'എല്ലാവർക്കും എത്തിപ്പെടാനുള്ള ബുദ്ധിമുട്ട് കാരണം അത് മാറ്റി' എന്നാണ് വിവാഹം കഴിഞ്ഞ ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ ഇരുവരും പറഞ്ഞത്. സ്ഥലം മേടിക്കാനായി കൊടൈക്കനാൽ പോയപ്പോഴാണ് സമ്പത്തിനെ കണ്ടുമുട്ടിയതെന്ന് മൈഥിലി പറ‍ഞ്ഞിട്ടുണ്ട്.

  Also Read: 'ഞാനെന്റെ ശരീരത്തെ വല്ലാതെ പീഡിപ്പിക്കുന്നുണ്ടെന്ന് എനിക്ക് തന്നെ തോന്നിയ നാളുകൾ'; അനുഭവം പറഞ്ഞ് നടി ഫറ ഷിബ്‌ല

  അതേസമയം ഇപ്പോഴിത ​ഗർഭിണിയായശേഷമുള്ള മാറ്റങ്ങളും വിവാ​ഹ ജീവിതത്തെ കുറിച്ചും മൈഥിലിയും ഭർത്താവ് സമ്പത്തും കൗമുദിക്ക് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരിക്കുകയാണ്. 'ശാരീരികമായും മാനസീകമായും ​ഗർഭിണിയായശേഷം നിരവധി മാറ്റങ്ങൾ വന്നിട്ടുണ്ട്.'

  'എനിക്ക് ചില സാധനങ്ങളൊക്കെ കഴിക്കാൻ വലിയ ആ​ഗ്രഹം തോന്നാറുണ്ട്. മരത്തിന്റെ മുകളിൽ കയറ്റി സമ്പത്തിനെ കൊണ്ട് ചെറിപ്പഴം വരെ പറിപ്പിച്ചിട്ടുണ്ട്. സമ്പത്തും ഞാൻ ​ഗർഭിണിയായശേഷം ഭയങ്കര കെയറിങാണ്.'

  'ഇപ്പോൾ അഞ്ച് മാസം ​ഗർഭിണിയാണ്. ഇതൊരു ​ഗോൾഡൺ പിരീയഡ് ആയിട്ടാണ് കാണുന്നത്. അപ്രതീക്ഷിതമായി വന്ന അതിഥിയാണ് കുഞ്ഞ്. പ്രിപ്പേർ ആയിരുന്നില്ല.'

  'സമ്പത്ത് ഇപ്പോൾ തന്നെ കുഞ്ഞിനെ കൈയ്യിലേക്ക് കിട്ടിയാൽ മതിയെന്നുള്ള രീതിയിലാണ്. യാത്രകളൊക്കെ ഇനി കുഞ്ഞ് വന്ന ശേഷം വേണം നടത്താൻ. ​ഗർഭിണിയായതിന്റെ പേരിൽ എന്നെ അധികമാരും ഉപദേശിക്കാറില്ല. സമ്പത്തിന്റെ വീട്ടുകാരും നല്ല സ്നേഹത്തിലാണ് നോക്കുന്നത്. കൊടൈക്കനാലിൽ വെച്ച് കണ്ടുമുട്ടിയ ശേഷം ഞങ്ങൾ നല്ല സുഹൃത്തുക്കളായിരുന്നു.'

  'പിന്നീട് ആ സൗഹൃദം പ്രണയമായി. ആദ്യം പ്രണയം പറഞ്ഞത് സമ്പത്താണ്. ഞാൻ ആ​ഗ്രഹിച്ചപ്പോലെയൊരു ജീവിതമാണ് കിട്ടിയത്. അതിൽ അതീവ സന്തോഷവതിയാണ്. വിവാഹശേഷവും അഭിനയം തുടരുന്നതിൽ സമ്പത്തിന് എതിർപ്പില്ല. അതെകുറിച്ചൊക്കെ പ്ലാനിങ് നടക്കുമ്പോഴാണ് ഇങ്ങനൊരു പണി തന്നത്.'

  ചിരിച്ചുകൊണ്ട് മൈഥിലി പറഞ്ഞു. ചട്ടമ്പിയാണ് ഇനി റിലീസിനെത്താനുള്ള മൈഥിലിയുടെ സിനിമ. ശ്രീനാഥ് ഭാസിയാണ് ചിത്രത്തിൽ നായിക. ശ്രീനാഥ് ഭാസി കറിയ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

  സിനിമയുടെ ട്രെയിലർ ബോളിവുഡ് നടനും സംവിധായകനുമായ അനുരാഗ് കശ്യപാണ് പുറത്തുവിട്ടത്. ചട്ടമ്പി യഥാർത്ഥ സംഭവത്തിന്റെ ദൃശ്യാവിഷ്കാരം ആണെന്നും സൗഹൃദത്തിന്റെയും സ്നേഹത്തിന്റെയും ചതിയുടെയും പച്ചയായ കഥയാണെന്നും അനുരാഗ് കശ്യപ് ട്വിറ്ററിൽ കുറിച്ചിരുന്നു.

  Read more about: mythili
  English summary
  actress Mythili and husband open up about their after marriage life, video goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X