മോനോട് അങ്ങനെ ചെയ്യാൻ പാടില്ലെന്ന് തോന്നി, അവന് അമ്മയെ ആവശ്യമുള്ള സമയമാണ്; മൈഥിലി പറയുന്നു

വളരെ കുറച്ചു സിനിമകളിലൂടെ തന്നെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് മൈഥിലി. വിവാഹ ശേഷം സിനിമയിൽ അത്ര സജീവമല്ലാത്ത താരം ഇപ്പോൾ മാതൃത്വം ആസ്വദിക്കുകയാണ്. ഈ വർഷം ജനുവരിയിലാണ് മൈഥിലിക്ക് ഒരു ആൺകുഞ്ഞ് പിറന്നത്. നീൽ സമ്പത്ത് എന്നാണ് മകന് പേരിട്ടിരിക്കുന്നത്. മകന്റെ വിശേഷങ്ങൾ ഇടയ്ക്ക് മൈഥിലി ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

കഴിഞ്ഞ വർഷം ഏപ്രിൽ 28നായിരുന്നു നടി മൈഥിലിയും ആർക്കിടെക്റ്റായ സമ്പത്തും തമ്മിലുള്ള വിവാഹം. പ്രണയവിവാഹമായിരുന്നു ഇവരുടേത്. വിവാഹം കഴിഞ്ഞ് ഉടനെ തന്നെ ഗർഭിണിയായ മൈഥിലി സിനിമയിൽ നിന്ന് മാറി നിൽക്കാൻ തീരുമാനിക്കുകയായിരുന്നു. ഇപ്പോഴിതാ തന്റെ സിനിമയിലേക്കുള്ള തിരിച്ചുവരവിനെ കുറിച്ച് മനസുതുറന്നിരിക്കുകയാണ് മൈഥിലി. ബിഹൈൻഡ്വുഡ്‌സ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി.

Mythili

എപ്പോഴാണ് ഓൺ സ്‌ക്രീനിലേക്ക് എത്തുന്നത് എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു താരം. അവതാരകയുടെ ചോദ്യത്തിന് ആദ്യം മറുപടി നൽകിയത് സമ്പത്ത് ആണ്. എന്റെ കൊച്ചൊന്ന് വലുതാകട്ടെ, അവന് ഇപ്പോൾ ഏറ്റവും കൂടുതൽ അമ്മയെ ആവശ്യം ഉള്ള സമയമാണിത്. അവന്റെ ചെറിയ കാര്യങ്ങൾ പോലും സിനിമ കാരണം മിസ് ചെയ്യാൻ കഴിയില്ലെന്നാണ് സമ്പത്ത് പറഞ്ഞത്.

'അതെ അവന് അമ്മയെ ആവശ്യമുള്ള ഏറ്റവും വലിയ സമയമാണ് ഇത്. അമ്മ ഇല്ലാതെ അവന് ഇപ്പോൾ ഒന്നിനും കഴിയില്ല. സിനിമയിൽ നിന്ന സമയം നല്ല കഥാപാത്രങ്ങൾ ചെയ്യാൻ ആയി. ആ സമയം ഒക്കെ വളരെ നല്ല രീതിയിൽ ആസ്വദിച്ച ഒരു വ്യക്തിയാണ് ഞാൻ. പക്ഷെ ഇപ്പോൾ മോൻ ആണ് എനിക്ക് ഏറ്റവും പ്രധാനം',

'അവൻ ജനിച്ച് രണ്ടു മാസത്തിനിടെ ഒരു ഫോട്ടോഷൂട്ട് ഉണ്ടായിരുന്നു. അതിനിടെ അവൻ കരച്ചിലായിരുന്നു. അന്നെനിക്ക് തോന്നി അവനോട് ഇത് ചെയ്യാൻ പാടില്ലെന്ന്. അവൻ ഇപ്പോൾ പൊടിയാണ് അവനെ നോക്കാൻ ആളുകൾ ഉണ്ടെങ്കിൽ പോലും ഞാൻ അടുത്തുതന്നെ ഉണ്ടാകണം', മൈഥിലി പറഞ്ഞു.

വിവാഹശേഷവും കുഞ്ഞുണ്ടായ ശേഷവും രണ്ടുപേർക്കും ഉണ്ടായ മാറ്റങ്ങളെ കുറിച്ചും ഇരുവരും വാചാലരായി. കുറച്ചൂടെ അച്ചടക്കം വന്നു എന്നാണ് സമ്പത്ത് പറഞ്ഞത്. നൂലില്ലാ പട്ടം പോലെ പറന്നു നടന്നവരാണ്. ഇപ്പോൾ നൂലൊക്കെ ഉണ്ട്. കെട്ടിവെച്ചിട്ടുണ്ടെന്ന് സമ്പത്ത് പറഞ്ഞു. മുൻപൊക്കെ ചാടിത്തുള്ളി നടക്കുന്ന സ്വഭാവം ആയിരുന്നു മൈഥിലിക്ക്, കുഞ്ഞുണ്ടായ ശേഷം കൂടുതൽ പക്വത വന്നു എന്നും സമ്പത്ത് കൂട്ടിച്ചേർത്തു.

സമ്പത്തിന്റെ സഹോദരിയാണ് തന്റെ ഏറ്റവും വലിയ സുഹൃത്തെന്ന് മൈഥിലി അഭിമുഖത്തിൽ പറഞ്ഞു. തന്റെ ജീവിതത്തിൽ കിട്ടിയ ഒരു ഭാഗ്യമാണ് നാത്തൂൻ എന്നും മൈഥിലി പറയുമ്പോൾ ഭാര്യയും പെങ്ങളും കൂടി പണി തരുന്ന കാര്യത്തെക്കുറിച്ചാണ് സമ്പത്തിനു പറയാനുണ്ടായിരുന്നത്. നിനക്ക് ഒരു കുട്ടി ആയി നീ കുറച്ചുകൂടി മെച്വർ ആകണമെന്നാണ് അനിയത്തി പറയാറുള്ളതെന്ന് സമ്പത്ത് പറഞ്ഞു.

Mythili

മകന് പേരിട്ടതിന് പിന്നിലെ കഥയും ഇരുവരും പങ്കുവച്ചു. നീൽ സമ്പത്ത് എന്നാണ് മകന്റെ പേര്. അച്ഛൻ സമ്പത്ത് തന്നെയാണ് പേരിട്ടത്. കുഞ്ഞ് ജനിച്ച സമയത്ത് ഓക്സിജൻ ലഭിക്കാത്ത പ്രശ്നങ്ങളെ തുടർന്ന് നീല നിറമുണ്ടായിരുന്നു. ആണാണോ പെണ്ണാണോ എന്നൊന്നും അറിയില്ലാത്ത കൊണ്ട് മുൻപ് പേരൊന്നും കണ്ടെത്തിയിരുന്നില്ല. ആദ്യം കണ്ടപ്പോൾ അങ്ങനെ ആയത് കൊണ്ട് സ്ട്രൈക്ക് ചെയ്ത പേരായിരുന്നു നീൽ എന്ന് സമ്പത്ത് പറഞ്ഞു.

ഫുൾ മൂണിനാണ് അവൻ ജനിച്ചത്. എന്നോട് പേര് പറഞ്ഞപ്പോൾ ഞാൻ നീൽ ആംസ്ട്രോങ്ങുമായാണ് കണക്ട് ചെയ്തത്. എനിക്കിവനെ ഏലിയനെ പിടിക്കാൻ വിടണമെന്നൊക്കെ ആഗ്രഹമുണ്ടെന്നായിരുന്നു മൈഥിലി പറഞ്ഞത്. അതേസമയം, ശ്രീനാഥ് ഭാസി നായകനായ ചട്ടമ്പി എന്ന സിനിമയിലാണ് മൈഥിലി അവസാനമായി അഭിനയിച്ചത്. ഏകദേശം രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം ചെയ്ത സിനിമയായിരുന്നു ഇത്.

More from Filmibeat

Read more about: mythili
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X