For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  365 ദിവസവും പുത്തൻ സാരികൾ, സാരികൾ സൂക്ഷിക്കുവാൻ മാത്രമായി ഒരു വീട്, നടി നളിനിയുടെ വെളിപ്പെടുത്തൽ

  |

  മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നടി നളിനി. 80കളിലും 90കളിലും ആയിരുന്നു താരം കൂടുതൽ സജീവമായി സിനിമാ മേഖലയിൽ ഉണ്ടായിരുന്നത്. ഇതിലെ വന്നവർ എന്ന സിനിമയിലൂടെ ആണ് താരം മലയാളത്തിലേക്ക് എത്തുന്നത്. താരം അടുത്തിടെ നൽകിയ ഒരു അഭിമുഖം ഏറെ പ്രക്ഷക ശ്രദ്ധ നേടിയിരുന്നു. തൻ്റെ സാരി ക്രേസിനെക്കുറിച്ച് പറഞ്ഞത് കേട്ട് അമ്പരന്ന് ഇരിക്കുകയാണ് പ്രക്ഷകർ.

  ഒന്നൊന്നര സാരി ക്രേസാണ് നടി നളിനിയുടേത്. "എനിക്ക് സാരികൾ ഭയങ്കര ക്രേസ് ആണ്. ദിവസവും എനിക്ക് ഒരു പുതിയ സാരിവേണം. 365 ദിവസവും പുതിയ സാരി വേണമെന്നത് എനിക്ക് നിർബന്ധമുള്ള കാര്യമാണ്. എവിടെപ്പോയാലും ഞാൻ പുതിയ സാരികൾ വാങ്ങിക്കും. സാരികൾ സൂക്ഷിക്കുവാൻ വേണ്ടി മാത്രമായി എനിക്ക് ഒരു വീട് തന്നെയുണ്ട്. പല വർഷങ്ങളായി വാങ്ങിക്കൂട്ടിയ വലിയൊരു സാരി കളക്ഷൻ തന്നെ എനിക്ക് ഉണ്ടെന്നും നളിനി പറഞ്ഞു.

  80കളിലും 90കളിലും പ്രകത്ഭ സംവിധായകര്‍ക്കൊപ്പവും മുന്‍നിര സൂപ്പര്‍താരങ്ങള്‍ ക്കൊപ്പവും നളിനി പ്രവൃത്തിച്ചിട്ടുണ്ട്. മോഹന്‍ലാലും മമ്മൂട്ടിയുമൊക്കെ തുടക്കക്കാരായിരുന്ന സമയത്ത് ലൊക്കേഷനുകളില്‍ നിന്ന് ലൊക്കേഷനുകളിലേക്കുള്ള ഓട്ടപ്പാച്ചിലിലായിരുന്നു നളിനി. മലയാളത്തെക്കാള്‍ തമിഴിലാണ് നളിനി സിനിമകള്‍ അധികവും ചെയ്തത്. തമിഴിൽ കോമഡി സീരിയല്‍ നടി എന്നും താരത്തെ അറിയപ്പെട്ടിരുന്നു

  മലയാളത്തിലേക്ക് എത്തിയത് ഇതിലെ വന്നവർ എന്ന സിനിമയിലൂടെ ആണ്. ഇടവേള, നവംബറിന്റെ നഷ്ടം, കൂലി, ആവനാഴി, അടിമകൾ ഉടമകൾ എന്നിങ്ങനെ മലയാളത്തിലെ എക്കാലത്തെയും മികച്ച ഒരുപിടി സിനിമകളിൽ താരം വേഷമിട്ടു. ലേഖയുടെ ജീവിതം ഒരു ഫ്ലാഷ് ബാക്ക് എന്ന സിനിമയിലൂടെ ആണ് താരം ഏറ്റവും കൂടുതൽ ശ്രദ്ധ നേടുന്നത്. ഈ ചിത്രത്തിലെ കഥാപാത്രത്തിലൂടെ നളിനിക്ക് ഒരുപാട് പ്രശസ്തിയും പുരസ്ക്കാരങ്ങളും നേടിക്കൊടുത്തു.

  വെള്ളം കുടിക്കാതെയും മൂത്രം ഒഴിക്കാതെയും അഭിനയിച്ചതിന് പ്രതിഫലം നൽകിയില്ല, അമ്മയുടെ മരണത്തിന് ശേഷം ആത്മീയതയിൽ

  നളിനിയുടെ വിവാഹത്തോടെയാണ് അഭിന ജിവിതത്തിൽ നിന്ന് ഒരു ഇടവേള എടുത്തത്. 1987 ലാണ് നളിന് വിവാഹിതായാവുന്നത്. നടൻ രാമരാജനായിരുന്നു ഭർത്താവ്. ഇരുവരുടേയും പ്രണയവിവാഹമായിരുന്നു. എന്നാൽ ഇരുവർക്കുമിടയിലെ അസ്വാരസ്യങ്ങൾ കാരണം 2000 ത്തിൽ വേർപിരിഞ്ഞു. ഇവർ വിവാഹമോചനം നേടി. അരുണ, അരുൺ എന്നിവരാണ് മക്കളാണ്. ഇരട്ടക്കുട്ടികളായിരുന്നു ഇവർക്ക്.

  Read Also: റോബിൻ കരഞ്ഞപ്പോൾ എനിക്ക് സഹിക്കാൻ കഴിഞ്ഞില്ല, ഞാൻ അവൻ്റെ ചേച്ചിയാണെന്ന് എൽ പി

  വിവാഹ മോചനത്തിന് ശേഷം വീണ്ടും അഭിനയിത്തിലേക്ക് തിരിച്ച് വന്നു. സിനിമ എന്നത് എൻ്റെ ആ​ഗ്രഹമായിരുന്നില്ല. അമ്മയുടെ ആ​ഗ്രഹമായിരുന്നു ഞാൻ സിനിമയിൽ വരണെന്നുള്ളത്. കൊറിയോഗ്രാഫറായ അച്ഛന് ഞാന്‍ പഠിച്ച് ഡോക്ടറോ വക്കീലോ ആകണം എന്നായിരുന്നു ആഗ്രഹം. ഏഴിൽ പഠിക്കുമ്പോഴാണ് ഇടവേള എന്ന ചിത്രത്തില്‍ അവസരം ലഭിക്കുന്നത്. ഈ ഒരൊറ്റ ചിത്രം എന്ന കണ്ടീഷനില്‍ അഭിനയിച്ചു. പിന്നെ സിനിമയുടെ ചുഴിയില്‍ ഞാന്‍ അകപ്പെട്ടുപോയി.

  ഒന്നിനു പിറകെ ഒന്നായി അവസരങ്ങള്‍ വന്നു. അതോടെ പഠനം മുടങ്ങി. അതിപ്പോഴും സങ്കടമാണ്

  എനിക്ക് പഠിക്കാനായിരുന്നു ആ​ഗ്രഹം, അത് നടന്നില്ല. വലിയ വിഷമമായിരുന്നു അതിൽ. മലയാളത്തെക്കാള്‍ നളിനി കൂടുതല്‍ സിനിമകള്‍ ചെയ്തത് തമിഴകത്താണ്. എണ്‍പതിലധികം സിനിമകള്‍ ചെയ്തതില്‍ ഭൂരിഭാഗവും മികച്ച വിജയമാണ്. ചുരുക്കം സിനിമകളിലേ അഭിനയിച്ചുള്ളൂവെങ്കിലും കന്നടയിലും തെലുങ്കിലും നളിനി ശ്രദ്ധേയയാണ്.

  Read Also: ബി​ഗ് ബോസ് താരം ആര്യയുടെ സഹോദരിയുടെ ഹൽദി പരിപാടി ആഘോഷമാക്കി താരങ്ങൾ

  Recommended Video

  Dilsha & Robin: പരസ്പരം Qualities തുറന്ന് പറഞ്ഞ് റോബിനും ദില്‍ഷയും

  ഞാന്‍ ഈ മേഖലയിലേക്ക് വന്ന സമയത്ത് മോഹന്‍ലാലും മമ്മൂട്ടിയും താരതമ്യേനെ പുതുമുഖങ്ങളാണ്. നസീര്‍ സറും മധുസാറുമൊക്കെയാണ് സീനിയേഴ്‌സ്. അവര്‍ക്കൊപ്പം അഭിനയിക്കുമ്പോള്‍ ഉള്ളിലൊരു പേടിയാണ്. ഢാൻ സിനിമയില്‍ നിന്ന് വിട്ടു നിന്ന സമയത്താണ് ലാലും മമ്മൂട്ടിയും പടര്‍ന്ന് പന്തലിച്ചത്.

  വലിയൊരു ഇടവേളയ്ക്ക് ശേഷം രാവണപ്രഭു എന്ന സിനിമ ചെയ്യുമ്പോഴാണ് ആ മാറ്റം ശരിക്കും അനുഭവിച്ചതെന്ന് മുമ്പ് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. സിനിമയില്‍ നിന്ന് ലഭിക്കാത്ത വ്യത്യസ്ത വേഷങ്ങള്‍ സീരിയലില്‍ ലഭിച്ചതോടെ അങ്ങോട്ടേക്ക് മാറുകയായിരുന്നു എന്നും താരം പറഞ്ഞു.

  Read more about: nalini
  English summary
  Actress Nalini reveals her saree Love and saree collection Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X