റോബിൻ കരഞ്ഞപ്പോൾ എനിക്ക് സഹിക്കാൻ കഴിഞ്ഞില്ല, ഞാൻ അവൻ്റെ ചേച്ചിയാണെന്ന് എൽ പി

ബി​ഗ് ബോസ് സീസൺ 4 ലെ ശക്തയായ ഒരു മത്സരാർത്ഥിയായിരുന്നു ലക്ഷ്മി പ്രിയ. നൂറ് ദിവസം വരം ഹൗസിനുള്ളിൽ മറ്റുള്ള മത്സരാർത്ഥികളോട് പൊരുതിയാണ് നിന്നിരുന്നത്. ദേഷ്യവും വെറുപ്പും സ്നേഹവും എല്ലാം ആ ഹൗസിനുള്ളിൽ മിക്ക മത്സരാർത്ഥികളോട് താരം കാണിച്ചിട്ടുണ്ട്. ടാസക്കുകളിൽ കുറച്ച് പിറകോട്ടാണെഹ്കിൽ പറയാനുള്ളിടത്തൊക്കെ തൻ്റെ അഭിപ്രായങ്ങൾ പറഞ്ഞ് മുന്നോട്ട് പോയഒരു മത്സരാർത്ഥി കൂടിയായിരുന്നു ലക്ഷ്മി.

ബി​ഗ് ബോസ് ഹൗസിൽ നിന്ന് പുറത്തിറങ്ങി നാട്ടിലെത്തിയപ്പോൾ, ഹൗസിൽ പലപ്പോഴും തമാശകൾ അതിരുവിട്ട് പേഴ്സണൽ‌ ഹരാസ്മെന്റിലേക്ക് പോയിരുന്നു. വാ തുറക്കാനോ നടക്കാനോ ഇരിക്കാനോ പറ്റാത്ത അവസ്ഥയായിരുന്നു. അതൊക്കെ അതിജീവിച്ച് വന്നതാണ് എന്റെ ഏറ്റവും വലിയ സ്ട്ര​ഗിൾസ്.' എന്ന് ഫിലിമി ബീറ്റിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. 'റോബിന്റേയും ദിൽഷയുടേയും ചേച്ചിയാണ് ഞാൻ. രണ്ടുപേരെയും ഞാൻ ഒരുപാട് സ്നേഹിക്കുന്നുണ്ട്.

കൂടുതൽ ഇഷ്ടം റോബിനോട്

ബി​ഗ് ബോസ് ഹൗസിൽ നിന്ന് ഇറങ്ങിയ ശേഷം അവരെയാണ് ഞാൻ ഏറ്റവും കൂടുതൽ മിസ് ചെയ്യുന്നത്. ദിലുവിനേക്കാൾ ഒരുപടി മുകളിൽ ഇഷ്ടം റോബിനോട് തന്നെയാണ് എന്നും ലക്ഷ്മി പ്രിയ ഫിലിമിബീറ്റിനോട് പറഞ്ഞു. റോബിൻ്റെ രണ്ടാമത്തെ തിരിച്ചുവരവിൽ ദില്‍ഷയ്ക്കൊപ്പം ഏറ്റവും സന്തോഷിച്ച ഒരാള്‍ ലക്ഷ്മിപ്രിയ ആയിരുന്നു. വലിയൊരു ഹഗ് നല്‍കിക്കൊണ്ടാണ് മുന്‍വാതില്‍ കടന്നുവന്ന റോബിനെ ലക്ഷ്മി സ്വീകരിച്ചത്.

Read Also: വീട് വിട്ട് പുറത്തേക്കിറങ്ങുന്നില്ല, നടി കത്രീന കൈഫ് ഗർഭിണി? പിറന്നാൾ ദിനത്തിൽ ആ വാർത്ത കേൾക്കാൻ സാധിക്കുമോ?

ബി​ഗ് ബോസിലെ ലക്ഷ്മി പ്രിയ

ലക്ഷ്മിപ്രിയയോട് വ്യക്തിപരമായി തന്നെ നൊമ്പരപ്പെടുത്തിയ അനുഭവവും റോബിന്‍ പറഞ്ഞു. റോബിൻ പുറത്താക്കപ്പെട്ടതിനു ശേഷം സീക്രട്ട് റൂമിലിരുന്ന് താന്‍ ലക്ഷ്മിപ്രിയയുടെ കരച്ചില്‍ കേട്ടിരുന്നു എന്നാണ് റോബിൻ ലക്ഷ്മിയോട് പറഞ്ഞത്. റോബിന്‍ പുറത്തായതിലുള്ള സങ്കടത്തിലായിരുന്നു ആ ദിവസങ്ങളില്‍ ലക്ഷ്‍മിപ്രിയ.

ഞാന്‍ ഇതിനപ്പുറത്ത് നിന്ന് കരയുകയായിരുന്നുവെന്ന് ഭിത്തി ചൂണ്ടിക്കാട്ടി റോബിന്‍ പറഞ്ഞു. എനിക്ക് ചേച്ചിയുടെ ശബ്ദം കേള്‍ക്കാമായിരുന്നു. പക്ഷേ ശബ്ദമുയര്‍ത്തി സംസാരിക്കാന്‍ പോലും എനിക്ക് പറ്റില്ലായിരുന്നു, റോബിന്‍ പറഞ്ഞു. കണ്ണീരോടെയാണ് ലക്ഷ്മിപ്രിയ ഇത് കേട്ട് നിന്നത്.

ലക്ഷ്മി പ്രിയയുടെ അകത്തെ ചില അഭിപ്രായങ്ങളൊന്നും പുറത്ത് പ്രക്ഷകർക്ക് സ്വീകാര്യമായിരുന്നില്ല. പഴമയുടെ കാലത്തുള്ള ഒരോ അബിപ്രായങ്ങൾ ഒക്കെയായിരുന്നു താരം പറഞ്ഞത്. അക്കാര്യത്തിൽ ഹൗസിനുള്ളിൽ തന്നെ പല മത്സരാർത്ഥികളുമായി കൊമ്പ് കോർക്കേണ്ടി വന്നിട്ടുണ്ട്. എന്നിരുന്നാലും താരത്തിനെ ഇഷട്പ്പെടുന്ന ഒരുപാട് ആരാധകർ പുറത്ത് ഉണ്ടായിരുന്നു. നൂറ് ദിവസം നിന്നിട്ടെ തിരിച്ച് വരുള്ളൂ എന്ന് പറഞ്ഞാണ് ഹൗസിലേക്ക് പോയത്. ആ വാക്ക് പാലിച്ചു.

Read Also: ഗീത വിജയന് പാര പണിയാൻ ആ പ്രൊഡക്ഷൻ കൺട്രോളറെ പ്രേരിപ്പിച്ച കാര്യം എന്താണ് ? പുറത്ത് പറയാൻ പറ്റില്ലെന്ന് താരം

Recommended Video

Dilsha Lifestyle | സൗന്ദര്യത്തിന്റെ രഹസ്യം പ്ലാസ്റ്റിക് സർജറിയോ ? രഹസ്യം ദിലു പറയുന്നു | *Interview
ഞാൻ അവൻ്റെ ചേച്ചിയാണ്

സമൂഹ മാധ്യമങ്ങളിൽ കൗമുദി മൂവിസിന് നൽകിയ അഭിമുഖത്തിൽ റോബിനെക്കുറിച്ച് പറഞ്ഞ കാര്യം ഇപ്പോൾ സമൂമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. റോബിന് ഹൗസിനുള്ളിൽ വെച്ച് കരഞ്ഞപ്പോൾ എനിക്ക് സഹിക്കാൻ കഴിഞ്ഞിരുന്നില്ല. ഞാൻ അവൻ്റെ ചേച്ചിയല്ലേ എന്ന് താരം പറഞ്ഞു. ബി​ഗ് ബോസിലെ ഹോട്ടൽ ടാസ്ക്കിൽ താൻ പരിശോധനക്കായി നിന്നില്ല എന്ന് പറഞ്ഞ് തന്നെ മറ്റ് മത്സരാർത്ഥികൾ ജയിൽ നോമിനേഷൻ ചെയ്തിരുന്നു.

ഈ സമയം താൻ ഡോക്റോട് പറഞ്ഞിരുന്നു, ഇത്തവണ നമുക്ക് ജയിലിൽ ഒരുമിച്ച് പോകാം, കുറേ നേരം നമ്മുക്ക് സംസാരിക്കാമെല്ലോ എന്ന്, റോബിന് മഹാഭാരതം കഥയൊക്കെ വലിയ ഇഷ്ടമാണ്.

റോബിൻ ഒരു കൃഷ്ണ ഭക്താനാണെന്നും ലക്ഷ്മി പറഞ്ഞു. ജയിലിലേക്ക് പോകുന്നതിന് മുമ്പേ ആക്ടിവിറ്റി ഏരിയയിൽ ഒരു ടാസ്ക്ക് നൽകും അതിൽ ജയിക്കുന്നവർക്ക് ജയിൽ മോചനം നേടാൻ കഴിയും. അങ്ങനെ ടാസ്ക്ക് വന്നപ്പോൾ ലക്ഷ്മി ജയിക്കുകയും റോബിൻ തോൽക്കുകയും ചെയ്തു.

അതിന് ശേഷമാണ് റോബിൻ എനിക്ക് മന്യഷ്യത്വമില്ലേയെന്ന് ചോദിച്ച് കരഞ്ഞത്. എനിക്ക് സഹിക്കാൻ കഴിഞ്ഞിരുന്നില്ല, മറ്റാരും റോബിൻ കരയുന്നത് കാണാൻ താൻ ആ​ഗ്രഹിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ എത്രയും വേ​ഗം റോബിനെ ആശ്വസിപ്പിക്കാനാണ് ശ്രമിച്ചതെന്ന് താരം പറഞ്ഞു.

More from Filmibeat

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X