For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പറ്റില്ലെങ്കിൽ വേറെ പണിക്ക് പോ, ആളുകളുടെ നടുവിൽ ഞാൻ വിളറി; ലാൽ ജോസ് ദേഷ്യപ്പെട്ടതിനെക്കുറിച്ച് നമിത പ്രമോദ്

  |

  മലയാള സിനിമയിലെ യുവനടിമാരിൽ ശ്രദ്ധേയയാണ് നമിത പ്രമോദ്. ടെലിവിഷനിൽ നിന്നും സിനിമാ രം​ഗത്തെത്തി നായിക നിരയിലേക്ക് വളർന്ന നടി കൂടിയാണ് നമിത. വേളാങ്കണ്ണി മാതാവ് എന്ന സീരിയലിൽ മാതാവിന്റെ വേഷം ചെയ്താണ് നമിത അഭിനയത്തിലേക്ക് കടക്കുന്നത്. പിന്നീട് മാനസപുത്രി, അമ്മേ ദേവി തുടങ്ങിയ സീരിയലുകളിലും അഭിനയിച്ചു. ഇതിനിടെയാണ് നടി സിനിമകളിലേക്ക് ചുവടുമാറിയത്. ട്രാഫിക് എന്ന സിനിമയിലെ വേഷത്തിലൂടെയായിരുന്നു തുടക്കം.

  പിന്നീട് സത്യൻ അന്തിക്കാടിന്റെ പുതിയ തീരങ്ങൾ എന്ന സിനിമയിൽ നായികയായെത്തി. തുടർന്ന് സൗണ്ട് തോമ, പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും, ചന്ദ്രേട്ടൻ എവിടെയാ, കമ്മാരസംഭവം, അടി കപ്യാരേ കൂട്ടമണി, റോൾ മോഡൽസ് തുടങ്ങിയ സിനിമകളിലും അഭിനയിച്ചു.

  സോഷ്യൽ മീഡിയയിലും സജീവ സാന്നിധ്യം ആണ് നമിത. ഫാഷനിൽ വ്യത്യസ്തത പുലർത്തുന്ന നമിതയുടെ ഫോട്ടോഷൂട്ടുകളും ശ്രദ്ധ നേടാറുണ്ട്. ഈശോ ആണ് നമിതയുടെ പുറത്തിറങ്ങാനിരിക്കുന്ന പുതിയ സിനിമ.

  Also Read: 'കാവ്യയെ മറന്നിട്ടില്ല മീനാക്ഷി..., പ്രിയപ്പെട്ടയാൾക്ക് പിറന്നാൾ ആശംസകൾ നേർന്ന് താരപുത്രി'; വൈറലായി ചിത്രങ്ങൾ!

  ജയസൂര്യ നായകനാവുന്ന സിനിമ സംവിധാനം ചെയ്തിരിക്കുന്നത് നാദിർഷയാണ്. ഒക്ടോബർ അഞ്ചിനാണ് സിനിമ റിലീസ് ചെയ്യുന്നത്. ഇപ്പോഴിതാ സംവിധായകൻ ലാൽ ജോസ് തന്നോട് ഒരിക്കൽ ദേഷ്യപ്പെട്ടതിനെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് നമിത. വിക്രമാദിത്യൻ എന്ന സിനിമയുടെ സെറ്റിൽ വെച്ചായിരുന്നു സംഭവം. ഗാനരം​ഗത്തിൽ വരികൾ തെറ്റായി പറഞ്ഞതാണ് ലാൽ ജോസ് വഴക്ക് പറഞ്ഞതിന് കാരണം. എല്ലാവരുടെയും മുന്നിൽ വെച്ച് വഴക്ക് പറഞ്ഞപ്പോൾ താൻ വിളറിപ്പോയെന്നും നമിത പറഞ്ഞു.

  Also Read: അമ്മ കടം വാങ്ങി തന്ന 200 രൂപയും കൊണ്ട് ട്രെയിൻ കയറി; ജീവിതത്തിൽ വഴിത്തിരിവായ തീരുമാനങ്ങൾ: ഡെയിൻ പറയുന്നു

  'ലാലു അങ്കിൾ എനിക്ക് അച്ഛനെ പോലെയാണ്. വിക്രമാദിത്യൻ സിനിമ ചെയ്യുന്ന സമയത്ത് അതിലൊരു കൊങ്കിണി ലൈൻ ഉണ്ട്. ​പാട്ടിനിടയ്ക്ക്. എനിക്കിപ്പോഴും അതറിഞ്ഞുകൂട. ഏഴെട്ട് ലൈൻ ഉള്ള കൊങ്കിണി വരി പാടാൻ പറഞ്ഞു. അപ്പോൾ ഞാൻ പുള്ളിയെ പറ്റിക്കാൻ വേണ്ടി തെറ്റായി പാടി. (ക്യാമറ) വൈഡാണോ ക്ലോസ് ആണോ വെക്കുന്നത് എന്നെനിക്കറിയില്ലായിരുന്നു. ഫോർട്ട് കൊച്ചിയിലെ എല്ലാവരും നിൽക്കുകയാണ്'

  'മൈക്കിൽ കൂടെ കഴുതേ, പറ്റില്ലെങ്കിൽ വേറെ പണിക്ക് പോടീ, എന്ന് പറഞ്ഞു. ഞാനിങ്ങനെ ചുവന്ന് വിളറി വെളുത്തു. പുള്ളി ഇത് കോമഡി ആയും സീരിയസ് ആയിട്ടും ഒക്കെയായിരിക്കും പറയുന്നത്. പക്ഷെ ഞാൻ നോക്കുന്നത് അതല്ല, എല്ലാവരും കേൾക്കുന്നുണ്ട്,' നമിത ചിരിച്ചു കൊണ്ട് പറഞ്ഞു. ബിഹൈൻ‍ഡ്വുഡ്സിനോടാണ് പ്രതികരണം.

  Also Read: ഡേറ്റിനായി ബിജു മേനോന്റെ പുറകേ നടന്നുവെന്ന് സമദ് മങ്കട; തന്റെ സിനിമയിലൂടെ കത്തിക്കയറിയ താരങ്ങളെന്ന് സംവിധായകൻ

  വിക്രമാദിത്യൻ, പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും എന്നീ ലാൽ ജോസ് ചിത്രങ്ങളിൽ നമിത പ്രമോദ് ആയിരുന്നു നായിക. ദുൽഖർ സൽമാൻ, ഉണ്ണി മുകുന്ദൻ എന്നിവരെ നായകരാക്കി ലാൽ ജോസ് ചെയ്ത ചിത്രമാണ് വിക്രമാദിത്യൻ. 2014 ൽ പുറത്തിറങ്ങിയ സിനിമ വൻ വിജയമാണ് നേടിയത്.
  ഗുരുസോമസുന്ദ​രം, ബേസിൽ ജോസഫ് എന്നിവർ അഭിനയിക്കുന്ന കപ്പ് എന്ന സിനിമയിലും നമിത പ്രമോദ് ആണ് നായിക.

  Read more about: namitha pramod
  English summary
  actress namitha pramod about an incident when lal jose got angry on her
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X