ഞാനൊരു ഗേൾഫ്രണ്ട് മെറ്റീരിയൽ അല്ല! അതിന്റെ സമയം കഴിഞ്ഞു; പ്രേമിക്കാത്തതിന്റെ കാരണം പറഞ്ഞ് നമിത പ്രമോദ്
ബാലതാരമായി എത്തി അതിവേഗം മലയാളത്തിലെ ശ്രദ്ധേയ നായികമാരിൽ ഒരാളായി മാറിയ നടിയാണ് നമിത പ്രമോദ്. ജനപ്രിയ പരമ്പരകളിലൂടെ ആയിരുന്നു നമിത പ്രമോദിന്റെ തുടക്കം. പിന്നീടാണ് സിനിമയിലേക്ക് എത്തുന്നത്. സൂപ്പർ ഹിറ്റായ ട്രാഫിക്ക് ആയിരുന്നു നമിതയുടെ ആദ്യ ചിത്രം. രണ്ടാമത്തെ സിനിമയായ പുതിയ തീരത്തിലൂടെ നായികയുമായി.
അധികം വൈകാതെ തന്നെ മലയാളത്തിലെ മുന്‍നിര നായികമാരിൽ ഒരാളായി മാറാൻ നമിതയ്ക്ക് സാധിച്ചിരുന്നു. ദിലീപ്, നിവിൻ പോളി, കുഞ്ചാക്കോ ബോബൻ, ജയസൂര്യ, ദുൽഖർ സൽമാൻ എന്നിവരോടൊപ്പമെല്ലാം നമിത ശ്രദ്ധേയ സിനിമകളുടെ ഭാഗമായിട്ടുണ്ട്.

ഇടയ്ക്ക് രണ്ടു വർഷക്കാലം സിനിമയിൽ നിന്ന് ഇടവേളയെടുത്തെങ്കിലും ഇപ്പോൾ വീണ്ടും സജീവമാവുകയാണ് നമിത. അതിനിടെ സ്വന്തമായി ഒരു കഫേയും ആരംഭിച്ചിരുന്നു. ഇടയ്ക്ക് നമിതയുടെ വിവാഹത്തെ കുറിച്ചൊക്കെ ചോദ്യങ്ങളുമായി ആരാധകർ എത്തിയിരുന്നു. എന്നാൽ വിവാഹം ഉടനുണ്ടാകില്ലെന്ന് നമിത വ്യക്തമാക്കിയിട്ടുണ്ട്.
ഇപ്പോഴിതാ, മറ്റൊരു അഭിമുഖത്തിൽ താൻ സിംഗിൾ ആണെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് നമിത. തന്നെ ഒരു ഗേൾഫ്രണ്ട് മെറ്റീരിയലായി കാണുന്നില്ല എന്നാണ് നമിത പറയുന്നത്. അതിന്റെ കാരാണവും നടി പറയുന്നുണ്ട്. മൈൽസ്റ്റോൺ മേക്കേഴ്‌സ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നമിത.

കള്ളം പറഞ്ഞു പൊക്കിയിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയുന്നതിനിടയിലാണ് റിലേഷൻഷിപ്പിനെ കുറിച്ചും നമിത മനസ് തുറന്നത്. 'അച്ഛനും അമ്മയും പലതവണ കള്ളം പറഞ്ഞത് പൊക്കിയിട്ടുണ്ട്. റിലേഷൻഷിപ്പിന്റെ കാര്യത്തിൽ തന്നെ അങ്ങനെ ഉണ്ടായിട്ടുണ്ട്. പോക്കലോട് പൊക്കൽ ആയിരുന്നു. അങ്ങനെ എനിക്ക് മനസിലായി. ഇത് എനിക്ക് പറ്റിയ പണിയല്ലെന്ന്,' നമിത പറഞ്ഞു.

'ഇപ്പോൾ എന്തെങ്കിലും ഉണ്ടെങ്കിൽ ഞാൻ ഡയറക്റ്റ് ചെന്ന് പറയും. ഇപ്പോൾ സിംഗിളാണ്. ജീവിതത്തിൽ അൽപം സന്തോഷവും സമാധാനവും ഒക്കെ വേണ്ടേ. എന്നെ സംബന്ധിച്ച്, ഒരു ഗേൾഫ്രണ്ട് ഫേസ്, നമ്മുക്ക് നോക്കാം എന്നൊക്കെ പറയുന്ന ഘട്ടം കഴിഞ്ഞു. എനിക്കിപ്പോൾ അതിന് സമയമില്ല. സത്യമായിട്ടും സമയമില്ല. ഇപ്പോൾ എല്ലാവരും നമ്മുക്ക് കുറച്ചു നാൾ റിലേഷനിൽ ആയി നോക്കാം, വർക്ക്ഔട്ട് ആയില്ലെങ്കിൽ വിടാം എന്നൊക്കെയാണ് പറയുന്നത്,'

'ഞാൻ അങ്ങനെ ഇൻവെസ്റ്റ് ചെയ്യുന്ന ഒരാളല്ല. ഞാൻ എന്റെ ജീവിതം റിലേഷൻഷിപ്പിന് വേണ്ടി ആണെന്ന് വിചാരിക്കുന്ന ആളല്ല. എനിക്ക് ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്. ജീവിതത്തിലെ കുറെ കാര്യങ്ങളിൽ ഒരു പാർട്ട് മാത്രമാണ് റിലേഷൻഷിപ്പ്. പിന്നെ സീരിയസ് അല്ലാത്ത പരിപാടിയോട് താൽപര്യമില്ല. ഒരു റിലേഷൻഷിപ്പിലായാൽ അത് മുന്നോട്ട് കൊണ്ടുപോകാനുള്ള ഗട്ട്സ് ഉണ്ടാവണം. അങ്ങനെ കാണുന്ന ആളാണ് ഞാൻ,'
'അവിടേം ഇവിടേം ഇല്ലാത്ത സംഭവമൊന്നും എനിക്ക് താൽപര്യമില്ല. ഞാൻ കാണുന്നവരിൽ പലരിലും അതാണ് കാണുന്നത്. ഞാൻ ഒരു ഗേൾഫ്രണ്ട് മെറ്റീരിയൽ അല്ല ഇപ്പോൾ. ആ ഒരു ഫേസിൽ നിന്ന് മാറി,' നമിത പറഞ്ഞു.

ഏതെങ്കിലും സെലിബ്രിറ്റിയെ കാണാണം എന്ന് ആഗ്രഹമുണ്ടോ എന്ന ചോദ്യത്തിന് അങ്ങനെ ആഗ്രഹമൊന്നുമില്ല എന്നായിരുന്നു നമിതയുടെ മറുപടി. മാറ്റണം എന്ന് കരുതിയിട്ടുള്ള ശീലം എന്തെങ്കിലും ഉണ്ടോയെന്ന് ചോദിച്ചപ്പോൾ, ഒരു സാധനം വെച്ചാൽ അത് എവിടെയാണെന്ന് മറന്ന് പോകും അത് മാറ്റണം എന്നാണ് നമിത പറഞ്ഞത്.


Click it and Unblock the Notifications











