ഞാൻ എപ്പോഴാണ് കല്യാണം കഴിക്കേണ്ടതെന്ന് അച്ഛനോട് ചോദിച്ചു, ഇതായിരുന്നു മറുപടി!, നമിത പ്രമോദ് പറയുന്നു

മലയാളത്തിലെ യുവാനായികമാരിൽ ശ്രദ്ധേയ താരമാണ് നമിത പ്രമോദ്. ബാലതാരമായി അഭിനയ ജീവിതം ആരംഭിച്ചതാണ് നമിത. ജനപ്രിയ പരമ്പരകളിലൂടെ ആയിരുന്നു നമിതയുടെ തുടക്കം. പിന്നീടാണ് സിനിമയിലേക്ക് എത്തുന്നത്. ട്രാഫിക് എന്ന സിനിമയിലൂടെ സിനിമയിലേക്ക് എത്തിയ നമിത രണ്ടാമത്തെ ചിത്രമായ പുതിയ തീരങ്ങളിലൂടെ നായികയായുമായി.

പിന്നീട് വളരെ പെട്ടെന്നു തന്നെ മലയാളത്തിലെ മുന്‍നിര നായികയായി മാറാൻ നമിത പ്രമോദിന് കഴിഞ്ഞു. ദിലീപ്, നിവിൻ പോളി, കുഞ്ചാക്കോ ബോബൻ, ജയസൂര്യ, ദുൽഖർ സൽമാൻ എന്നിവരോടൊപ്പമെല്ലാം സിനിമകളിൽ നമിത അഭിനയിച്ചിട്ടുണ്ട്. വളരെ ചുരുക്കം സിനിമകളിലൂടെ മലയാളികൾക്ക് പ്രിയപ്പെട്ട താരമായി മാറുകയായിരുന്നു നമിത പ്രമോദ്.

വിവാഹിതയാകുന്നു എന്ന തരത്തിൽ അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു

എന്നാൽ കഴിഞ്ഞ രണ്ട് വര്‍ഷമായി സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു നമിത. ആ ചെറിയ ഇടവേളയ്ക്ക് ശേഷം അടുത്തിടെയാണ് ഈശോ എന്ന ചിത്രത്തിലൂടെ നമിത വീണ്ടും തിരിച്ചെത്തിയത്. നാദിര്‍ഷ സംവിധാനം ചെയ്ത ചിത്രത്തിൽ ജയസൂര്യ ആയിരുന്നു നായകൻ. നിരവധി പുതിയ സിനിമകൾ നമിതയുടേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്.

അതേസമയം, നടിയോട് ഏറെ നാളുകളായി ആരാധകർ ചോദിക്കുന്ന ഒന്നാണ് വിവാഹത്തെ പറ്റി. നമിത സിനിമ വിട്ട് നിന്നപ്പോൾ പോലും വിവാഹിതയാകുന്നു എന്ന തരത്തിൽ അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. 26 -കാരിയായ നമിത പൊതുവെ വിവാഹവുമായി ബന്ധപ്പെട്ട ചോദ്യങ്ങളില്‍ നിന്നെല്ലാം മാറി നടക്കുകയാണ് ചെയ്യാറുള്ളത്.

വിവാഹത്തെ കുറിച്ചുള്ള ചർച്ചകൾ സജീവമായിരുന്നു

അടുത്തിടെ, തന്റെ പുതിയ സംരംഭത്തെ കുറിച്ചുള്ള അനൗൺസ്‌മെന്റ് വീഡിയോയുടെ ഭാഗമായുള്ള വീഡിയോ വൈറലായതോടെയും നമിതയുടെ വിവാഹത്തെ കുറിച്ചുള്ള ചർച്ചകൾ സജീവമായിരുന്നു. നമിതയുടെ വിവാഹമാണെന്ന് തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ വിവാഹ വാർത്ത കേൾക്കാൻ കാത്തിരുന്നവരെയെല്ലാം നിരാശരാക്കി തന്റെ പുതിയ സംരംഭമായ സമ്മർ ടൗൺ കഫേയെ കുറിച്ച് പറഞ്ഞാണ് നടി എത്തിയത്.

തന്റെ വിവാഹത്തെ കുറിച്ചും സംസാരിച്ചിരിക്കുകയാണ് നമിത

ഈ മാസം പതിനെട്ടിനാണ് കൊച്ചി പനമ്പിള്ളി നഗറിൽ കഫേ പ്രവർത്തനമാരംഭിച്ചത്. ധാരാളം താരങ്ങൾ ഉത്ഘാടനത്തിന് എത്തിയിരുന്നു. ഇപ്പോഴിതാ, തന്റെ കഫേയുടെ വിശേഷങ്ങൾ പങ്കുവെച്ച് കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ തന്റെ വിവാഹത്തെ കുറിച്ചും സംസാരിച്ചിരിക്കുകയാണ് നമിത. ഒരിക്കൽ അച്ഛനോട് വിവാഹത്തെ കുറിച്ച് ചോദിച്ചെന്നും അപ്പോൾ അച്ഛൻ പറഞ്ഞ മറുപടിയുമാണ് നമിത പങ്കുവച്ചത്.

എല്ലാവരും ആദ്യം ചോദിക്കുന്നത് കല്യാണം ആയോ എന്നാണ്

'കഫേയുടെ ഉദ്ഘാടനത്തിന് വിളിച്ച്, ചേട്ടാ എനിക്കൊരു കാര്യം പറയാനുണ്ടെന്ന് പറയുമ്പോൾ എല്ലാവരും കല്യാണം ആയോ എന്നാണ് ചോദിച്ചത്. ഇരുപത്തിയാറ് ഇരുപത്തിയേഴ് വയസ്സുള്ള ഒരാൾ വിളിക്കുമ്പോൾ എല്ലാവരും ആദ്യം ചോദിക്കുന്നത് കല്യാണം ആയോ എന്നാണ്. ഞാൻ എപ്പോഴാണ് കല്യാണം കഴിക്കേണ്ടതെന്ന് ഒരിക്കൽ അച്ഛനോട് ചോദിച്ചു. എന്റെ മോളെ നിനക്ക് തോന്നുമ്പോൾ കെട്ടിയാൽ മതി, അതിൽ വലിയ കാര്യമൊന്നുമില്ല എന്നായിരുന്നു അച്ഛന്റെ മറുപടി.' നമിത പറഞ്ഞു.

 ഇൻഡിപെൻഡന്റ് ആയിട്ട് വേണം വിവാഹമെന്നാണ്

'അവർ പറയുന്നത് സാധാരണ കുടുംബത്തിലെ കുട്ടിയാണെങ്കിലും മിഡിൽ ക്ലാസ് ആണെങ്കിൽ പൈസ ഉള്ളതാണെങ്കിലും ഇൻഡിപെൻഡന്റ് ആയിട്ട് വേണം വിവാഹമെന്നാണ്. കല്യാണം കഴിക്കണം എന്ന് തോന്നുമ്പോൾ കഴിക്കുക. പിള്ളേർ വേണമെന്ന് തോന്നുമ്പോൾ അത് ആവുക. അത്രയേ ഉള്ളു,' നമിത കൂട്ടിച്ചേർത്തു.

നേരത്തെ മറ്റൊരു അഭിമുഖത്തിൽ ഉടനെ തന്റെ വിവാഹം ഉണ്ടാകില്ലെന്നും. അച്ഛനും അമ്മയും തന്നോടും അനിയത്തിയോടും വിവാഹക്കാര്യം പറയാറില്ലെന്നും നമിത പറഞ്ഞിരുന്നു.

Read more about: namitha pramod
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X