പ്രണയകാലത്ത് തന്നെ മഹേഷ് ആ നിലപാട് വ്യക്തമാക്കിയിരുന്നു; അഭിനയം വിട്ടതിനു കാരണം നമ്രത പറയുന്നു

ബോളിവുഡ് സിനിമകളിലൂടെ അഭിനയ രം​ഗത്ത് എത്തിയ താരമാണ് നമ്രത ഷിരോദ്കർ. സിനിമകളിൽ തിളങ്ങുന്ന സമയത്താണ് നമ്രത വിവാഹ ജീവിതത്തിലേക്ക് കടക്കുന്നതും അഭിനയത്തോട് വിട പറയുന്നതും. തെലു​ഗു സൂപ്പർസ്റ്റാർ മഹേഷ് ബാബുവിന്റെ ഭാര്യയാണ് നമ്രത ഷിരോദ്കർ. 2000ൽ റിലീസ് ചെയ്ത തെലു​ഗു ചിത്രം 'വംശി'യിലൂടെയാണ് മഹേഷ് ബാബുവും നമ്രതയും പ്രണയത്തിലാവുന്നു. ഇന്ന് ടോളിവുഡിലെ പ്രേക്ഷകർക്ക് പ്രിയപ്പെട്ട താര ദമ്പതികളാണ് ഇരുവരും.

വംശി എന്നത് നമ്രതയുടെ ആദ്യ തെലു​ഗു ചിത്രമായിരുന്നു. അതിന്റെ ഷൂട്ടിം​ഗ് ന്യൂസിലാൻഡിൽ വെച്ചായിരുന്നു. തെലു​ഗു സിനിമയെ കുറിച്ച് ഒരു ധാരണയുമില്ലാതെയാണ് നമ്രത വംശിയിൽ എത്തിയത്. അതിനാൽ വളരെ വേ​ഗം ഇവർ സുഹൃത്തുക്കളാവുകയും ആ സൗഹൃദം പിന്നീട് പ്രണയത്തിലേക്ക് എത്തുകയും ചെയ്തു. എന്നാൽ മഹേഷിന്റെ വീട്ടിൽ എതിർപ്പുകൾ ഉണ്ടായി. ഒന്നാമത് നമ്രത മഹേഷിനേക്കാൾ 4 വയസ് കൂടുതലായിരുന്നു. പിന്നെ ഒരു അഭിനേത്രിയെ വിവാഹം ചെയ്യുന്നതിൽ വീട്ടുകാർക്ക് ഇഷ്ടമുണ്ടായിരുന്നില്ല.

Namrata Shirodkar

അങ്ങനെ എല്ലാ പ്രശ്നങ്ങളേയും തരണം ചെയ്ത് ഇരുവരും 2005ൽ വിവാഹിതരായി. വിവാഹത്തിനു മുന്നേ നമ്രത തന്റെ പ്രൊജക്ടുകൾ എല്ലാം തീർത്തിരുന്നു. ആദ്യ കുഞ്ഞ് ജനിച്ച ശേഷം പലതരത്തിലുള്ള വിവാദങ്ങളിൽ നമ്രതയും മഹേഷ് ബാബുവും പെട്ടിരുന്നു. അതായത് കുഞ്ഞിനേയും കൊണ്ട് നമ്രത മുംബൈയിലേക്ക് പോയി എന്നും ഇരുവരും പിരിഞ്ഞുവെന്നുമായിരുന്നു അഭ്യൂഹങ്ങൾ വന്നത്. എന്നാൽ അതിനോട് നമ്രത പ്രതികരിച്ചത് ഇങ്ങനെയായിരുന്നു.

"മഹേഷിന്റെ കരിയറിൽ മോശം സമയമായിരുന്നു അത്. പലതരത്തിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ ഞങ്ങൾക്കിടയിൽ ഉണ്ടായിട്ടുണ്ട്. ആ സാഹചര്യത്തിൽ ഒരു ബ്രെയ്ക്ക് ആവശ്യമായി വന്നപ്പോഴാണ് മുംബൈയ്ക്ക് പോയത്. എന്നാൽ അകന്നു നിന്ന ആ സമയമാണ് പങ്കാളികളെന്ന നിലയിലും വ്യക്തികളെന്ന നിലയിലും ഞങ്ങളെ ഏറ്റവും കൂടുതല്‍ കരുത്തരാക്കിയത് എന്ന് നമ്രത പറഞ്ഞിട്ടുണ്ട്. അതിനു ശേഷം ഇരുവരും വീണ്ടും ഒരുമിക്കുകയും 2012ൽ ഇവർക്ക് സിതാര എന്ന മകൾ കൂടി ജനിച്ചു."

വിവാഹത്തോടെ അഭിനയം നിർത്തിയതിനു പിന്നിലുള്ള കാരണം നമ്രത നേരത്തെ വ്യക്തമാക്കിയിരുന്നു. "മഹേഷിന് ജോലിയില്ലാത്ത ഒരു ഭാര്യയെയായിരുന്നു വേണ്ടിയിരുന്നത്. ഞങ്ങളുടെ പ്രണയകാലത്ത് തന്നെ ആ നിലപാട് അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഞാനൊരു ഓഫീസ് ജോലിയാണ് ചെയ്തിരുന്നതെങ്കില്‍ പോലും എന്നോട് ജോലി നിര്‍ത്താന്‍ മഹേഷ് പറയുമായിരുന്നു. വലിയ നായികയാവണമെന്നൊന്നും എനിക്ക് ആഗ്രഹമുണ്ടായിരുന്നില്ല. അതുകൊണ്ടാവാം സിനിമ നിര്‍ത്തുമ്പോള്‍ എനിക്കും വിഷമമൊന്നും തോന്നിയില്ല'' എന്നാണ് നമ്രത പറഞ്ഞത്.

Namrata Shirodkar

ഏതൊരു അഭിമുഖത്തിനിടയിലും തന്റെ വിജയങ്ങൾക്കു പിന്നിൽ നമ്രതയാണെന്ന് മഹേഷ് ബാബു എപ്പോഴും പറയാറുണ്ട്. സിനിമാ അഭിനയം നിർത്താൻ മഹേഷ് നിയന്ത്രണം വെച്ചപ്പോൾ നമ്രതക്കു വേണ്ടി പല കാര്യങ്ങളിലും മഹേഷ് വിട്ടു വീഴ്ച നടത്തിയെന്ന് നമ്രത പറഞ്ഞിട്ടുണ്ട്. എന്നാൽ അതെല്ലാം ഇരുവരുടേയും ബന്ധം കൂടുതൽ ശോഭയോടെ ജ്വലിക്കാൻ കാരണമായി. ഇന്ന് നമ്രത വെറുമൊരു വീട്ടമ്മ മാത്രമല്ല, ജി.മഹേഷ് ബാബു എന്റര്‍ടെയിന്‍മെന്റ് എന്ന പ്രൊഡക്ഷന്‍ കമ്പനിയുടെ കാര്യങ്ങള്‍ നോക്കുന്നത് നമ്രതയാണ്.

മുംബൈയിൽ ജനിച്ചു വളർന്ന നമ്രത ഹിന്ദി സിനിമകളിലാണ് കൂടുതൽ അഭിനയിച്ചത്. തെലു​ഗു, കന്നട, മറാത്തി, മലയാളം എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. മലയാളത്തിൽ മമ്മൂട്ടിയുടെ നായികയായി എഴുപുന്ന തരകൻ എന്ന ചിത്രത്തിൽ നമ്രത അഭിനയിച്ചിട്ടുണ്ട്.

More from Filmibeat

Read more about: mahesh babu
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X