ആ സമയത്ത് നടിയാണെന്നതൊക്കെ ഞാൻ അങ്ങോട്ട് മറക്കും; ഓരോ ദിവസം മുന്നോട്ട് പോകുമ്പോഴും ടെൻഷനായിരുന്നു!, നവ്യ നായർ
ഷൂട്ടിങ് തിരക്കുകൾക്കിടയിൽ താൻ മകന്റെ കാര്യങ്ങൾ നോക്കുന്നതിനെ കുറിച്ച് പറയുകയാണ് നടി നവ്യ നായർ
മലയാളികളുടെ ഇഷ്ട നായികമാരിൽ ഒരാളാണ് നവ്യ നായർ. ഒരുകാലത്ത് മലയാള സിനിമയിൽ നിറഞ്ഞു നിന്നിരുന്ന താരമാണ് നവ്യ. എന്നാൽ വിവാഹത്തോടെ നവ്യ സിനിമയിൽ നിന്ന് ഇടവേള എടുക്കുകയായിരുന്നു. പിന്നീട് വി കെ പ്രകാശ് സംവിധാനം ചെയ്ത ഒരുത്തീ എന്ന സിനിമയിലൂടെ നവ്യ വീണ്ടും മലയാള സിനിമയിലേക്ക് വീണ്ടും തിരിച്ചുവരവ് നടത്തിയിരുന്നു.
എന്നാൽ ആ സിനിമയ്ക്ക് ശേഷം മറ്റു സിനിമകൾ ഒന്നും നവ്യ ചെയ്തിട്ടില്ല. എങ്കിലും ടെലിവിഷൻ പരിപാടികളൊക്കെയായി സജീവമാണ് താരം. വിവിധ പരിപാടികളിൽ അതിഥി ആയി എത്തിയിട്ടുള്ള നവ്യ ഇപ്പോൾ മഴവിൽ മനോരമ ചാനലിൽ സംപ്രേഷണം ചെയ്യുന്ന കിടിലം എന്ന പരിപാടിയിലെ വിധികർത്താക്കളിൽ ഒരാളാണ്.

ഏകദേശം 11 വർഷത്തെ ഇടവേളയ്ക്ക് ശേഷമായിരുന്നു നവ്യ നായർ മലയാള സിനിമയിലേക്ക് വീണ്ടും മടങ്ങി എത്തിയത്. മടങ്ങി വരവിൽ സോഷ്യൽ മീഡിയയിലൊക്കെ താരം സജീവമായിരുന്നു. തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം നവ്യ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ടായിരുന്നു. ഇതൊക്കെ വൈറലായി മാറുകയും ചെയ്തിരുന്നു.
തന്റെ മകന്റെയും കുടുംബത്തിന്റെയും വിശേഷങ്ങൾ അടക്കം താരം പങ്കുവയ്ക്കാറുണ്ട്. ഇടക്ക് നവ്യയും ഭർത്താവും വേർപിരിഞ്ഞെന്ന വാർത്തകൾ പ്രചരിച്ചെങ്കിലും സോഷ്യൽ മീഡിയയിലൂടെ തന്നെ താരം ആ അഭ്യൂഹങ്ങൾ എല്ലാം തെറ്റാണെന്ന് തെളിയിച്ചിരുന്നു. ഇടയ്ക്ക് നവ്യ നടത്തിയ ചില അഭിപ്രായ പ്രകടനങ്ങളും പരാമർശങ്ങളുമൊക്കെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു.
ഇപ്പോഴിതാ, താരം ഒരു വേദിയിൽ പറഞ്ഞ വാക്കുകൾ ശ്രദ്ധനേടുകയാണ്. ചില സന്ദർഭങ്ങളിൽ താൻ നടിയാണെന്ന കാര്യമൊക്കെ മറന്ന് അമ്മ മാത്രമായി മാറുമെന്ന് പറയുകയാണ് നവ്യ നായർ. ഷൂട്ടിങ്ങിന്റെ ആവശ്യത്തിന് വീട്ടിൽ നിന്നും മാറി നിന്ന സമയത്ത് തന്റെ മകന്റെ കാര്യങ്ങൾ എങ്ങനെയാണ് താൻ നോക്കിയിരുന്നതെന്ന് വിശദീകരിക്കുകയായിരുന്നു നവ്യ.
തന്റെ ഏറ്റവും പുതിയ സിനിമയുടെ ഷൂട്ടുമായി ബന്ധപ്പെട്ടാണ് വീട്ടിൽ നിന്ന് മാറി നിൽക്കേണ്ടി വന്നതെന്ന് താരം പറഞ്ഞു. ആ സമയത്ത് മകന് പരീക്ഷയായിരുന്നു എന്നും അതുകൊണ്ട് തന്നെ തനിക്ക് നല്ല ടെൻഷനുണ്ടായിരുന്നെന്നും നടി പറഞ്ഞു. തുടർന്ന് തന്റെ മകന് വേണ്ടി ഒരു ടൈം ടേബിളുണ്ടാക്കി നൽകിയെന്നും ഓരോ ദിവസവും ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് അതിൽ അടയാളപ്പെടുത്തി നൽകിയെന്നുമാണ് നവ്യ പൊതുവേദിയിൽ സംസാരിക്കവെ പറഞ്ഞത്. വിശദമായി വായിക്കാം.
'എന്റെ പുതിയ സിനിമയിലേക്ക് ഞാൻ ജോയിൻ ചെയ്തിട്ട് രണ്ട് ദിവസം മാത്രമേ ആയിട്ടുണ്ടായിരുന്നുള്ളു. ഇതിന്റെ ഷൂട്ട് ഓരോ ദിവസവും മുന്നോട്ട് പോകുമ്പോഴും എനിക്ക് ടെൻഷനാണ്. കാര്യം എന്താണെന്ന് ചോദിച്ചാൽ എന്റെ മോന് പരീക്ഷ ആവുകയാണ്. അങ്ങനെയുള്ള സന്ദർഭങ്ങളിൽ ഞാൻ ഒരു നടിയാണെന്ന കാര്യമാക്കെ അങ്ങോട്ട് മറക്കും. ഞാൻ ഒരു അമ്മയായി അപ്പോൾ മാറും.

ആ പരീക്ഷക്ക് വേണ്ടി, ഓരോ ദിവസവും അവൻ പഠിക്കേണ്ട കാര്യങ്ങൾ ഒരു പേപ്പറിലെഴുതി കൊടുത്തു. ഇത്രാം തീയതി നീ ഇത്ര മണിക്ക് സ്കൂളിൽ നിന്നും വരും അത് കഴിഞ്ഞ് നിനക്ക് ചിലപ്പോൾ തായിക്കോണ്ടോ ക്ലസ് കാണും എന്നൊക്കെ എഴുതി കൊടുത്തു. കാരണം ഞാൻ അവിടെ ഇല്ലല്ലോ, എന്റെ പ്രസന്റസ് അവിടെയില്ല.
അപ്പൂപ്പനും അമ്മുമ്മയും പറഞ്ഞാൽ മക്കളൊക്കെ എത്രത്തോളം കേൾക്കുമെന്ന് നമുക്ക് ഊഹിക്കാവുന്നതെയുള്ളു. അങ്ങനെ ആയപ്പോൾ ഞാൻ അവനൊരു മൂന്ന് ദിവസത്തേക്കുള്ള ടൈം ടേബിളൊക്കെ ഉണ്ടാക്കി കൊടുത്തു. അതുകഴിഞ്ഞ് ഞാൻ വീട്ടിൽ ചെന്നപ്പോൾ അടുത്ത നാല് ദിവസത്തേക്കുള്ള ടൈം ടേബിൾ ഉണ്ടാക്കി കൊടുത്തു. അങ്ങനെ അങ്ങനെയൊക്കെയാണ് മകന്റെ കാര്യങ്ങളൊക്കെ നോക്കി ഞാൻ മുന്നോട്ട് പോകുന്നത്,' നവ്യ നായർ പറഞ്ഞു.


Click it and Unblock the Notifications