For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ദുൽഖറിനെ കണ്ടാൽ അപ്പോൾ കൈവിറയ്ക്കും, പൃഥ്വിരാജിന്റെ അടുത്ത് ആ പ്രശ്‌നമില്ല': നയന എൽസ

  |

  ജൂൺ എന്ന സിനിമയിൽ കുഞ്ഞി എന്ന കഥാപാത്രമായി എത്തി പ്രേക്ഷക ശ്രദ്ധനേടിയ നടിയാണ് നയന എൽസ. മണിയറയിലെ അശോകൻ, ഉല്ലാസം, കുറുപ്പ് തുടങ്ങിയ സിനിമകളിലും നയന അഭിനയിച്ചിട്ടുണ്ട്. ലിസ്റ്റിൽ വളരെ കുറച്ച് സിനിമകളെ ഉള്ളുവെങ്കിലും ഇതിനകം തന്നെ യുവാക്കളിൽ അടക്കം നിരവധി ആരാധകരെ സ്വന്തമാക്കിയിട്ടുണ്ട് നടി.

  തമിഴ് ചിത്രത്തിലൂടെ ആയിരുന്നു നയനയുടെ അരങ്ങേറ്റം. സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ് താരം. അടുത്തിടെ സോഷ്യൽ മീഡിയയിൽ പങ്കുവച്ച നടിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങളൊക്കെ വലിയ രീതിയിൽ വൈറലായി മാറിയിരുന്നു.

  Also Read: ഞാൻ മറയ്‌ക്കേണ്ടതൊക്കെ മറക്കുന്നില്ലേ, പിന്നെന്താണ്! എന്താണ് ഈ നല്ല വസ്ത്രം?, കമന്റുകൾക്ക് നയനയുടെ മറുപടി!

  'ഋ' ആണ് നയനയുടെ ഏറ്റവും പുതിയ ചിത്രം. ചിത്രത്തിന്റെ പ്രമോഷൻ തിരക്കുകളിലാണ് താരം. പ്രമോഷന്റെ ഭാഗമായി പോപ്പർ സ്റ്റോപ്പ് മലയാളത്തിന് നൽകിയ അഭിമുഖത്തിൽ തന്റെ സിനിമയിലേക്കുള്ള പ്രവേശത്തെ കുറിച്ച് സംസാരിക്കുകയാണ് നടി. ദുൽഖറിനോടുള്ള ആരാധനയെ കുറിച്ചും നയന അഭിമുഖത്തിൽ സംസാരിക്കുന്നുണ്ട്. നടിയുടെ വാക്കുകൾ വിശദമായി വായിക്കാം തുടർന്ന്.

  'എനിക്ക് ഈ ബ്യൂട്ടി പേജന്റി ഭയങ്കര ഇഷ്ടമായിരുന്നു. അതുകൊണ്ട് തന്നെ ഐശ്വര്യ റായ്, സുസ്മിത സെൻ, പാർവതി ഓമനക്കുട്ടൻ ഇവരുടെ ഒക്കെ ഭയങ്കര ഫാൻ ആയിരുന്നു. അപ്പോൾ ഞൻ മിററിന്റെ ഒക്കെ മുന്നിൽ പോയി നടന്ന് നോക്കിയിട്ട് സംസാരിച്ചൊക്കെ നോക്കുമായിരുന്നു. സ്‌കൂളിലും കോളേജിലുമൊക്കെ പഠിക്കുമ്പോൾ മലയാളി മങ്ക പോലുള്ള ടൈറ്റിലുകൾ ഒക്കെ കിട്ടിയിട്ടുണ്ട്,'

  'അങ്ങനെ ഞാൻ ബികോം കഴിഞ്ഞ് ഇന്റേൺഷിപ് ചെയ്യുന്ന സമയത്ത്, ഗൃഹലക്ഷ്മി കണ്ടക്ട് ചെയ്യുന്ന ഫേസ് ഓഫ് കേരള എന്ന പേജന്റ് കാണുന്നത്. അപ്പോൾ ഞാൻ വെറുതെ അയച്ച് കൊടുത്തു. കിട്ടുമെന്ന് പ്രതീക്ഷയൊന്നും ഇല്ലായിരുന്നു. പക്ഷെ അവർ സെലെക്റ്റ് ചെയ്തു.

  2000 പേരിൽ നിന്ന് സെലെക്റ്റ് ചെയ്ത 150 ൽ വന്നു. അതിനു ശേഷം ടോപ് 15 ലും എത്തി. ജയിച്ചില്ലെങ്കിലും നല്ല അനുഭവം ആയിരുന്നു. പൃഥ്വിരാജും ഉണ്ണി മുകുന്ദനും ആയിരുന്നു ജഡ്‌ജ്‌,'

  'അതിന് ശേഷം കുറെ ഓഫറുകൾ വന്നു. അപ്പോഴും ഞാൻ സിനിമ വേണോ എന്ന ചിന്തയിൽ ആയിരുന്നു. നടൻ രജത് മേനോൻ എന്റെ സുഹൃത്താണ്. അവൻ ഇതുപോലെ ഒരു തമിഴ് സിനിമയുടെ കാണിച്ചു തന്നപ്പോൾ ഞാൻ വേണമോ എന്ന് ചോദിച്ചു. സിനിമ നല്ലതാണു പെൺകുട്ടികൾക്ക് സേഫ് ആണ് എന്ന് അവൻ പറഞ്ഞു,'

  'അങ്ങനെ ഞാൻ ആദ്യ തമിഴ് സിനിമ ചെയ്യാൻ പോയി. തമിഴിൽ മൂന്ന് സിനിമ ചെയ്തു. രണ്ടെണം നായിക ആയിരുന്നു, രണ്ടും ഇറങ്ങിയില്ല. പിന്നീട് തിരുട്ടു പയലയ് വന്നു. അതിനു ശേഷം നല്ല പടങ്ങൾ ഒന്നും വന്നില്ല. തമിഴിൽ കരക്ടർ റോളുകൾ ചെയ്ത് പോയാൽ പിന്നെ ഹീറോയിൻ ആവാൻ കഴിയില്ല. ഇവിടെ രണ്ടും പറ്റും. അങ്ങനെ മലയാളത്തിൽ വന്നു,'

  Also Read: ഞങ്ങളുടെ വളരെ സ്വകാര്യ നിമിഷത്തിലെ ചിത്രമായിരുന്നത്; കൗതുകത്തിന് വേണ്ടി പങ്കുവെച്ചതാണെന്ന് അഞ്ജലി നായര്‍

  'ജൂൺ ചെയ്തു. അത് ശ്രദ്ധിക്കപ്പെട്ടു. പിന്നെ മണിയറയിലെ അശോകൻ ചെയ്തു. ജൂൺ കണ്ടിട്ടാണ് ആ സിനിമ കിട്ടുന്നത്. അതിൽ തന്നെ അസിസ്റ്റന്റ് ഡയറക്ടറായി. അപ്പോൾ തന്നെ ഡിക്യൂ പ്രൊഡക്ഷൻ ഒരു ഫാമിലി പോലെ ആയി. അങ്ങനെ കുറുപ്പിൽ എത്തി. ചെറിയ റോൾ ആണെങ്കിലും അത് ശ്രദ്ധിക്കപ്പെട്ടു,'

  'ദുൽഖറിനെ പൂജയ്ക്ക് ആണ് ആദ്യമായി കണ്ടത്. ഓക്കെ കണ്മണിയൊക്കെ കണ്ട് ഫാൻ ഗേളാണ് ഞാൻ. എന്താണെന്ന് അറിയില്ല. ഡിക്യുവിനെ കണ്ടാൽ അപ്പോൾ എന്റെ കൈവിറയ്ക്കും. മെസ്സേജ് ചെയ്യുമ്പോൾ പ്രശ്‌നമില്ല. അടുത്തേക്ക് ഒക്കെ ചെല്ലുമ്പോൾ എന്റെ കൈയ്യൊക്കെ ഐസവും. ഞാൻ ആശാനേ എന്നാണ് വിളിക്കുക,'

  'ഞാൻ പൃഥ്വിരാജിന്റേയും ഫാൻ ആണ്. അദ്ദേഹത്തെ മഴവിൽ മനോരമയുടെ അവാർഡ് ഫങ്ക്ഷന് കണ്ടിട്ടുണ്ട് പക്ഷെ ഡിക്യുവിനോട് തോന്നുന്ന ഫാൻ മൊമന്റ് തോന്നിയിട്ടില്ല. നേരിട്ടായാലും സിനിമയിൽ ആയാലും ഭയങ്കര ഡൗൺ ടു എർത്ത് ആണ്. നമ്മൾ മെസ്സേജ് ചെയ്താൽ നമ്മുക്ക് അപ്പോൾ തന്നെ റിപ്ലെ തരും. അങ്ങനെയാണ് ഡിക്യു', നയന പറഞ്ഞു.

  Read more about: dulquer salmaan
  English summary
  Actress Nayana Elza Opens Up Her Entry To Film Industry And Her Dulquer Salmaan Fan Girl Moment
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X