For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സിനിമയിൽ അഭിനയിച്ചാൽ ഭർത്താവിന് സംശയമാകുമെന്ന് പറഞ്ഞു!, ഒരു വർഷത്തോളം മിണ്ടാതിരുന്ന സുഹൃത്ത് വരെയുണ്ടെന്ന് നയന

  |

  ജൂണ്‍ സിനിമയിലെ കുഞ്ഞി എന്ന കഥാപാത്രമായെത്തി മലയാളി പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത നടിയാണ് നയന എൽസ. സ്‌കൂൾ വിദ്യാർത്ഥിനിയുടെ വേഷത്തിൽ എത്തിയ നടി പിന്നീട് മണിയറയിലെ അശോകന്‍ എന്ന സിനിമയിൽ ടീച്ചറായും പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയിരുന്നു. ഇതിനു ശേഷം ഉല്ലാസം, കുറുപ്പ്, തുടങ്ങിയ സിനിമകളിലും നയന അഭിനയിച്ചു.

  ഋ എന്ന സിനിമയാണ് നയനയുടേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയത്. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി അഭിമുഖങ്ങൾ നൽകുന്ന തിരക്കിലാണ് നയന ഇപ്പോൾ. കഴിഞ്ഞ ദിവസങ്ങളിൽ നയന നൽകിയ അഭിമുഖങ്ങൾ ഏറെ ശ്രദ്ധനേടിയിരുന്നു. തന്റെ ബോള്‍ഡ് ഫോട്ടോഷൂട്ട് ചിത്രങ്ങൾക്ക് കേള്‍ക്കേണ്ടി വന്ന അധിക്ഷേപ കമന്റുകളെ കുറിച്ചും മറ്റും നടി സംസാരിച്ചിരുന്നു.

  Also Read: 'ഉണ്ണി മുകുന്ദനോട് ഞാൻ ചെയ്തത് തെറ്റ്, എന്റെ കണ്ണ് നിറഞ്ഞു പോയി'; നടന്നതെന്തെന്ന് ടൊവിനോ തോമസ്

  ഇപ്പോഴിതാ, സിനിമയിൽ അഭിനയിച്ച ശേഷം ബന്ധുക്കളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നുമുണ്ടായ പ്രതികരണങ്ങളെ കുറിച്ച് പറയുകയാണ് നയന. ഒരു പെൺകുട്ടി സിനിമയിൽ എത്തുമ്പോൾ മാത്രമാണ് ഇത്തരം പ്രശ്നങ്ങളും ആശങ്കകളുമെന്ന് നയന പറയുന്നു. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി.

  'ആദ്യം സിനിമാ ഓഫറുകൾ വന്നപ്പോഴൊക്കെ സിനിമയിലേക്ക് വരണമോ എന്ന് ചിന്തിച്ചിട്ടുണ്ട്. എന്റെ ഫ്രണ്ട്സിന്റെ അച്ഛന്മാർ ഒക്കെ സംവിധായകരാണ്. എന്റെ സുഹൃത്തുക്കൾ സിനിമയിലുണ്ട്. പക്ഷെ സിനിമ എന്താണെന്ന് അറിയില്ല. വലിയ ലോക വിവരം ഒന്നും ഉണ്ടായിരുന്നില്ല. ഭയങ്കരമായി പാമ്പെർ ചെയ്ത് വളർത്തിയ കുട്ടിയാണ്. അതുകൊണ്ട് എനിക്ക് കൺഫ്യൂഷൻ ഉണ്ടായിരുന്നു,'

  'പക്ഷെ എന്റെ സുഹൃത്തുക്കൾ ചിലർ പറഞ്ഞു നല്ലതാണു സിനിമ. അങ്ങനെ പ്രശ്നനങ്ങൾ ഒന്നുമില്ലെന്ന്. പിന്നെ ഞാൻ എടുക്കുന്ന ഫോട്ടോസിലൊക്കെ എനിക്ക് ഓരോ ഫേസ്കട്ട് ആയിരുന്നു. അപ്പോൾ പലരും പറഞ്ഞു വ്യത്യസ്തമായ കഥാപാത്രങ്ങൾ ചെയ്യാൻ പറ്റുമെന്ന്. അങ്ങനെയാണ് സിനിമ ചെയ്യാമെന്ന് കരുതി വരുന്നത്,'

  'എന്റെ ബെസ്റ്റ് ഫ്രൻഡ്‌സൊക്കെ സിനിമ വേണോ എന്ന് ചോദിച്ചിട്ടുണ്ട്. സിനിമയിലേക്ക് പോയെന്ന് പറഞ്ഞ് ഒരാൾ എന്നോട് ഒരു കൊല്ലം മിണ്ടിയിട്ടില്ല. അവർ പറഞ്ഞ കാരണം എന്താണെന്ന് വെച്ചാൽ ഞങ്ങൾക്ക് ആർക്കും സിനിമ ചെയ്യുന്നത് ഇഷ്ടമല്ല എന്നാണ്,'

  'സിനിമയിലേക്ക് വരുന്നത് നടൻമാർ ആണെങ്കിൽ കുഴപ്പമില്ല. നടിമാർക്ക് ആണെങ്കിൽ 2023 ആയിട്ടും ഒരു നെഗറ്റീവ് ഇമേജ് ഉണ്ട്. ജെസി ഡാനിയലിന്റെ സിനിമയിലെ നായികയ്ക്ക് സംഭവിച്ചത് എന്താണെന്ന് ഓർമയില്ലേ. അത് ഇപ്പോഴും ഉണ്ട്. വലിയ വ്യത്യാസം ഒന്നുമില്ല. നായിക എന്ന് പറയുമ്പോൾ ഒരു മോശം അഭിപ്രായം തന്നെയാണ്,'

  'സിനിമയിലേക്ക് വരാൻ എനിക്ക് ബുദ്ധിമുട്ട് ഉണ്ടായിരുന്നില്ല. സസ്‌റ്റൈൻ ചെയ്യാനാണ് ബുദ്ധിമുട്ട്. സിനിമ ഒരു പാഷനായി ചെയ്യണം എന്ന് തോന്നുമ്പോഴാണ് നമ്മുക്ക് ഓരോ വെല്ലുവിളികൾ നേരിടേണ്ടി വരുന്നത്. ഇതുവരെ കാസ്റ്റിങ് കൗച്ച് പോലുള്ള കാര്യങ്ങൾ ഒന്നും അനുഭവിക്കേണ്ടി വന്നിട്ടില്ല. ഫോട്ടോസിന് താഴെ വരുന്ന നെഗറ്റീവ് കമന്റുകൾ മാത്രമാണ് നേരിടേണ്ടി വന്നിട്ടുള്ളത്,'

  'ഞാൻ സിനിമയിലേക്ക് വരുമ്പോൾ ഡാഡിക്കും മമ്മിക്കും വലിയ കാര്യമായിരുന്നു. അവർക്ക് സിനിമയെ കുറിച്ച് കാര്യമായിട്ട് അറിയില്ല. എങ്കിലും ഭയങ്കര സപ്പോർട്ട് ആയിരുന്നു. സിനിമകൾ ഒക്കെ ഒന്നുമില്ലെങ്കിലും എന്റെ കാര്യങ്ങൾ നടന്നു പോണം അതിനൊക്കെ ഫാമിലിയിൽ നിന്ന് നല്ല സപ്പോർട്ട് ആയിരുന്നു,'

  Also Read: കലോത്സവത്തില്‍ ഒന്നാം സമ്മാനം കാശ് കൊടുക്കുന്നവര്‍ക്ക്; വാശിയ്ക്ക് ഞാന്‍ ഡാന്‍സ് ടീച്ചറായി: ഗ്രേസ്

  'പക്ഷെ ഈ അടുത്ത് ഞാൻ ഒരു ഫാമിലി ഫങ്ക്ഷന് പോയപ്പോൾ എന്നോട് സിനിമ വേണോ. നല്ലൊരു കുടുംബജീവിതം കിട്ടുമോ ഭർത്താവിന് സംശയമായിരിക്കും. എത്ര നാൾ ആ ജീവിതം മുന്നോട്ട് പോകും എന്നൊക്കെ പറഞ്ഞവരുണ്ട്. അത്രയും മോശമായാണ് സിനിമയാണ് കാണുന്നത്. എന്നാൽ എന്തോരം ആളുകൾ സിനിമയിൽ നിന്ന് വിവാഹം കഴിച്ച് സന്തോഷത്തോടെ ജീവിക്കുന്നു. ജയറാമും പാർവതിയും ഉൾപ്പെടെ,'

  'ആ സംഭവവും അതിനു ശേഷം കമന്റുകളും വന്നതോടെയാണ് ഞാൻ പ്രതികരിക്കാൻ തീരുമാനിച്ചത്. കാരണം ഞാൻ മാത്രമല്ല. സിനിമയിലും മോഡലിംഗിലുമുള്ള ഒരുപാട് പെൺകുട്ടികൾ ഇത് അനുഭവിക്കുന്നുണ്ട്. ആരെങ്കിലും പ്രതികരിക്കണ്ടേ,' നയന എൽസ പറഞ്ഞു.

  Read more about: nayana
  English summary
  Actress Nayana Elza Opens Up How Badly Some Of Her Relatives And Friends Reacted To Her Film Entry
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X