എന്റെ ഹൃദയം കവർന്നതിന് ഞാൻ പരാതി കൊടുക്കുന്നു; നസ്രിയയുടെ പുതിയ ലുക്കിൽ അമ്പരന്ന് ആരാധകർ

മലയാളികളുടെ സ്വകാര്യ അഹങ്കാരമായി മാറിയ താരമാണ് നസ്രിയ. ചെറുപ്പം മുതൽ മലയാളികളുടെ സ്വീകരണ മുറികളിൽ നസ്രിയയും ഉണ്ടായിരുന്നു. എന്നും ഒരു കുട്ടിത്തം നിറഞ്ഞ ആ നിഷ്കളങ്കമായ ചിരിയും സംസാരവും ഇടക്കെവിടെയോ പ്രേക്ഷകർക്ക് നഷ്ടമായിരുന്നു. ഇൻസ്റ്റ​ഗ്രാമിൽ അവസാനമായി പങ്കു വെച്ച ചിത്രമാണ് ഇപ്പോൾ ചർച്ചാ വിഷയമാവുന്നത്. പുതിയ പോസ്റ്റിൽ അതീവസുന്ദരിയായാണ് നസ്രിയ എത്തിയിരിക്കുന്നത്.

മഞ്ഞ ഫ്ലോറൽ സാരിയിൽ പുത്തൻ ലുക്കിലാണ് താരത്തിന്റെ പോസ്. മീരനന്ദന്റെ ഹൽദി ഫംങ്ഷന് വേണ്ടി ഒരുങ്ങിയതാണ് നസ്രിയ. മീര നന്ദൻ, ആൻ അ​ഗസ്റ്റിൻ, ശ്രിന്ദ എന്നിവരുമായുള്ള ഹൽദി ചിത്രങ്ങൾ നസ്രിയ സ്റ്റോറിയിൽ ഇട്ടിട്ടുണ്ട്. വർഷങ്ങൾക്കു ശേഷമാണ് ഇങ്ങനെയൊരു ഫോട്ടോഷൂട്ട് കാണുന്നത്. "താങ്കൾക്ക് എന്താണ് വയസ്സ് ആകാത്തത് എന്ന് മമ്മൂക്ക ചോദിക്കാൻ പറഞ്ഞൂ" എന്നാണ് ഒരു ആരാധകൻ കമന്റിൽ ചോദിക്കുന്നത്. മറ്റൊരാൾ പറഞ്ഞത് "എന്റെ ഹൃദയം കവർന്നതിന് ഞാൻ കമ്പ്ലൈൻ്റ് കൊടുക്കാൻ പോകുന്നു" എന്നാണ്.

ചിത്രത്തിന് ഏഴ് ലക്ഷത്തിന് മുകളിൽ ലൈക്കുണ്ട്. ആ കുട്ടിത്തം തുളുമ്പുന്ന ലുക്കിന് ഒരു മാറ്റവുമില്ല. ആരാധകർ ചോദിച്ചത് ശരിയാണ്. സത്യത്തിൽ ഇപ്പോഴും ഒരു പതിനെട്ട് വയസുള്ള കൊച്ചു കുട്ടിയെ പോലുണ്ട് നസ്രിയ. ഇടക്കാലത്ത് താരം ​ഗർഭിണിയാണെന്നുള്ള വ്യാജ വാർത്തകൾ പ്രചരിച്ചിരുന്നു. അന്ന് പല തരത്തിലുള്ള ചർച്ചകൾ ഉണ്ടായിട്ടുണ്ട്.

nazriya

വീണ്ടും മലയാള സിനിമയുടെ ഭാ​ഗമാവാൻ ഒരുങ്ങുകയാണ് താരം. ഇത്തവണ ബേസിൽ ജോസഫ് നായകനാകുന്ന 'സൂക്ഷ്മദർശിനി' എന്ന ചിത്രത്തിലാണ് താരം എത്തുന്നത്. എം.സി. ജിതിൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദീപക് പറമ്പോൽ, സിദ്ധാർഥ് ഭരതൻ, മെറിൻ ഫിൽപ്പ്, അഖില ഭാർഗവൻ തുടങ്ങിയ താരങ്ങളും ചിത്രത്തിലുണ്ട്. നായികാ പ്രാധാന്യമുള്ള വേഷം മലയാളത്തിൽ അവസാനമായി ചെയ്തത് ബാം​ഗ്ലൂർ ഡെയ്സിൽ ആണ്. ട്രാൻസിൽ നല്ലൊരു വേഷം ഉണ്ടായെങ്കിലും പ്രേക്ഷകർ ഇപ്പോഴും മനസിൽ സൂക്ഷിക്കുന്നത് 'ദിവ്യ പ്രകാശ്' എന്ന കഥാപാത്രത്തെയാണ്.

പളുങ്ക് എന്ന ബ്ലസ്സി ചിത്രത്തിലൂടെയാണ് നസ്രിയ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. അന്ന് ബാലതാരമായിരുന്ന നസ്രിയ മാഡ് ഡാഡ് എന്ന ചിത്രത്തിലൂടെയാണ് നായികാ വേഷത്തിലെത്തുന്നത്. എന്നാൽ അൽഫോൺസ് പുത്രന്റെ നേരം എന്ന ചിത്രത്തിലൂടെയാണ് പ്രേക്ഷകപ്രീതി നേടുന്നത്. ബൈലിങ്ക്വൽ മൂവി ആയതിനാൽ തമിഴ്നാട്ടിലും നസ്രിയക്ക് ഫാൻസ് ഉണ്ടായി. അതിനു ശേഷം നിരവധി ചിത്രങ്ങൾ.

nazriya

വിവാഹ ശേഷം സിനിമയിൽ നിന്ന് ചെറിയൊരു ബ്രെയ്ക്ക് എടുത്തു. നിർമ്മാണ രം​ഗത്ത് ഇന്നും ശക്തമായി തുടരുന്ന താരം ഇടക്ക് ഒന്ന് രണ്ട് ചിത്രങ്ങളിൽ അഭിനയിച്ചു. അവസാനം ഇറങ്ങിയ അണ്ടെ സുന്ദരിനിക്ക് എന്ന തെലു​ഗു ചിത്രം വലിയ സ്വീകാര്യത നേടിയിരുന്നു. അതുപോലെ മണിയറയിലെ അശോകനിലെ സ്പെഷ്യൽ അപിയറൻസും മനോഹരമായിരുന്നു.

സിനിമയും ഫാമിലിയുമായി താരം ഇപ്പോഴും തിരക്കിലാണ്. അഭിനയ രം​ഗത്ത് സജീവമല്ലെങ്കിലും നസ്രിയ എന്ന പേര് കേൾക്കുമ്പോൾ വലിയ സന്തോഷമാണ്. സത്യത്തിൽ ഹെയ്റ്റേഴ്സ് ഇല്ലാത്ത ചുരുക്കം നടിമാരിൽ ഒരാളാണ് നസ്രിയ. താരത്തിന്റെ പ്രൊഡക്ഷനിൽ അവസാനം ഇറങ്ങിയത് ഫഹദ് നായകനായ ആവേശം ആയിരുന്നു.

Read more about: nazriya nazim
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X