ഈ കരച്ചിലും അവിഹിതവും ആണോ ആളുകൾ കാണേണ്ടത്; സീരിയലുകൾ കാണിക്കുന്നത് കുറച്ച് ഓവറാണ്: നീരജ ദാസ്

സീരിയലിലൂടെ വന്ന് സിനിമയിലെത്തിയ താരമാണ് നീരജ ദാസ്. ചെറിയ വേഷങ്ങളിലൂടെ സിനിമയിൽ തിളങ്ങിയ നീരജ പക്ഷേ സീരിയലുകളിൽ ശക്തയായ വില്ലൻ വേഷങ്ങളിലൂടെയാണ് തിളങ്ങിയത്. മോഡലിം​ഗും അഭിനയവുമായി മുന്നോട്ട് പോവുന്ന നീരജയുടെ പുതിയ റിലീസ് ധ്യാൻ ശ്രീനിവാസൻ നായകനാവുന്ന പാർട്ട്നേഴ്സ് എന്ന ചിത്രമാണ്. അഭിനയ ജീവിതത്തെ കുറിച്ച് വെർച്വൽ മീഡിയ എന്റർടൈൻമെന്റസ് ചാനലിലൂടെ നീരജ സംസാരിക്കുന്നു.

"അഭിനയം എന്നത് ചെറുപ്പം മുതലുള്ള ആ​ഗ്രഹമായിരുന്നു. പഠനത്തിനേക്കാളുപരി പാട്ട്, ഡാൻസ് തുടങ്ങിയ കലാ പരിപാടികളിൽ പങ്കെടുക്കുന്നതിലായിരുന്നു കൂടുതൽ ശ്രദ്ധയുണ്ടായിരുന്നത്. അങ്ങനെയാണ് പിന്നീട് കൈരളി വി ചാനലിൽ ആങ്കറായി തുടങ്ങിയത്. അമ്മയായിരുന്നു എല്ലാത്തിനും സപ്പോർട്ട്. ശേഷം മഴവിൽ മനോരമയിലെ പട്ടുസാരി എന്ന സീരിയലിലൂടെയാണ് അഭിനയത്തിലേക്ക് എത്തിയത്. അതൊരു നെ​ഗറ്റീവ് വേഷമായിരുന്നു." നീരജ പറഞ്ഞു.

neeraja das

"സീരിയലിൽ പല തരത്തിലുള്ള ചവിട്ട് താഴ്ത്തലുകൾ ഉണ്ടായിട്ടുണ്ട്. പ്രൊഡ്യസർമാർക്ക് ചില അഭിനേതാക്കളോട് മാത്രം പ്രത്യേക താത്പര്യം ഉണ്ടെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. അതിനാൽ അവർക്ക് വേറേ ആളുകളോട് ചാൻസ് ചോദിച്ച് കഷ്ടപ്പെടേണ്ടി വന്നിട്ടില്ല എന്നും അത് പക്ഷേ നല്ലതായിട്ട് തോന്നിയിട്ടില്ല. സീരിയലിന്റെ ഈ പാറ്റേൺ തന്നെ മാറ്റണം. വീട്ടിൽ ഇരുന്ന് സീരിയൽ കാണുന്നവർക്ക് ഈ കരച്ചിലും അവിഹിതവും ആണോ കാണേണ്ടത്." നീരജ കൂട്ടിച്ചേർത്തു.

"പ്രൊഡക്ഷൻ കോസ്റ്റ് കുറക്കാൻ വേണ്ടി ഒരു സീരിയലിൽ 23 സീൻ വരെ ഒരു ദിവസം ഷൂട്ട് ചെയ്യുന്നവർ ഉണ്ട്. സീരിയലിലെ കഥാപാത്രങ്ങൾക്ക് അനാവശ്യമായ ഡിമാന്റുകൾ ഉണ്ടാവാറുണ്ട്. എന്നാൽ സിനിമയിൽ എപ്പോഴും നമ്മുടെ നിത്യ ജീവിതത്തിൽ കണ്ടു മറന്ന ആളുകളെ പോലെ തോന്നും. കുറച്ച് കൂടി റിയലിസ്റ്റിക്ക് ആണ് സിനിമയിൽ. ഹിന്ദി സീരിയലുകളുടെ സ്വാധീനം മലയാളത്തിൽ വല്ലാതെ ബാധിക്കുന്നുണ്ടെന്നും" നീരജ തുറന്നടിച്ചു.

ബോഡി ഷെയ്മിം​ഗ് ഒരുപാട് നേരിട്ട ആളാണ് നീരജ. സ്കൂൾ കാലഘട്ടത്തിലായിരുന്നു വലിയ രീതിയിൽ ബുള്ളിയിം​ഗ് ഉണ്ടായത്. അതിനു ശേഷം ആദ്യ സിനിമ ചെയ്തപ്പോഴും അത് തുടർന്നു. "സ്കൂളിൽ പഠിക്കുമ്പോഴെ നല്ലോണം വണ്ണം വെച്ച് തുടങ്ങിയിരുന്നു. അതൊരു ബുദ്ധിമുട്ടായി തുടങ്ങി. കളിയാക്കലുകൾ കേൾക്കാൻ തുടങ്ങി. പ്രധാനമായും നമ്മുടെ വീട്ടിൽ വരുന്ന ബന്ധുക്കളില്ലെ അവരാണ് നമ്മെ വിലയിരുത്തുന്നത്. അതോടെ ഞാനും തളർന്നു."

neeraja das

"പക്ഷേ ഈ തടി കുറക്കണം എന്നതിനെ കുറിച്ച് വല്ലാതെ ചിന്തിക്കാൻ തുടങ്ങിയത് സിനിമയിലേക്ക് വരുന്നതിനു മുൻപേയാണ്. 2015 കാലഘട്ടത്തിൽ തമിഴ് സിനിമകളിലേക്ക് ഒരുപാട് ഓഡിഷന് പോകാൻ അവസരം കിട്ടിയിരുന്നു. ആദ്യത്തെ സിനിമ തമിഴിലെ സ​ഗ ആയിരുന്നു. ഷൂട്ടിം​ഗ് സമയത്ത് അവിടെ ഉള്ളവർ പറഞ്ഞിട്ടുണ്ട് വണ്ണം കുറക്കാൻ. മാത്രമല്ല എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കൾ വരെ അങ്ങനെ എന്നെ കളിയാക്കിയിട്ടുണ്ട്. അന്ന് അതെല്ലാം എന്നെ വല്ലാതെ വിഷമിപ്പിച്ചു. ഇന്ന് പക്ഷേ അതെല്ലാം നിസാര വിഷയമാണ്." നീരജ പറഞ്ഞു.

എന്നാൽ ഇപ്പോൾ നീരജയുടെ നിരന്തര അധ്വാനത്തിലൂടെ ശരീരം കൂടുതൽ ഫിറ്റ് ആയി. ബോഡി ബിൽഡപ്പ് മത്സരങ്ങളിലും താരം പങ്കെടുത്തിരുന്നെന്നും പറഞ്ഞു. മാസ്റ്റർപീസ്, ഇര തുടങ്ങിയ ചിത്രത്തിലും നീരജ അഭിനയിച്ചിട്ടുണ്ട്.

Read more about: serial actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X