എനിക്ക് അമ്മ മാത്രമേയുള്ളു, വിവാഹത്തെക്കുറിച്ച് ആലോചിക്കുമ്പോൾ ചെറിയൊരു പേടിയുണ്ട്; മനസുതുറന്ന് നേഹ സക്‌സേന

അന്യഭാഷാ നടിമാർക്ക് മലയാളത്തിൽ എന്നും വലിയ സ്വീകാര്യതയാണ് ലഭിച്ചിട്ടുള്ളത്. അക്കൂട്ടത്തിൽ ഒരാളാണ് നേഹ സക്‌സേന. മലയാളത്തില്‍ സൂപ്പ‍ർതാരങ്ങളായ മമ്മൂട്ടിക്കും മോഹൻലാലിനുമൊപ്പം അഭിനയിച്ചാണ് നേഹ മലയാളത്തിൽ കരിയർ ആരംഭിക്കുന്നത്. മമ്മൂട്ടി നായകനായ കസബയാണ് ആദ്യ സിനിമ. പിന്നീട് മോഹന്‍ലാല്‍ നായകനായ മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന സിനിമയിലും ശ്രദ്ധേയ വേഷത്തിൽ എത്തി. ഇതോടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറുകയായിരുന്നു നേഹ സക്‌സേന.

പഞ്ചാബിയായ നേഹ കന്നഡ, തമിഴ്, തെലുങ്ക്, ഹിന്ദി, തുളു ഭാഷകളിലെല്ലാം അഭിനയിച്ച ശേഷമാണ് മലയാളത്തിലേക്ക് എത്തുന്നത്. ആദ്യ രണ്ടു സിനിമകളും ശ്രദ്ധനേടിയതോടെ കൈനിറയെ അവസരങ്ങളാണ് മലയാളത്തിൽ താരത്തിന് ലഭിച്ചത്. ഇപ്പോഴും മലയാളത്തിൽ സജീവമാണ് താരം. അതേസമയം 34-കാരിയായ നേഹ അവിവാഹിതയാണ്. ഹാപ്പിലി അൺമാരീഡ് എന്നാണ് താരം വിവാഹത്തെക്കുറിച്ച് ചോദിക്കുമ്പോൾ പറയാറുള്ളത്.

neha saxena

ഇപ്പോഴിതാ വിവാഹത്തെ കഴിക്കാത്തതിനെ കുറിച്ച് മനസുതുറന്നിരിക്കുകയാണ് നേഹ സക്‌സേന. വിവാഹത്തെ കുറിച്ച് ചിന്തിക്കുമ്പോൾ തനിക്ക് പേടിയുണ്ടെന്നും താൻ ആഗ്രഹിക്കുന്ന വളരെ സിമ്പിൾ ആയ ഒരു വ്യക്തിയെ ആണെന്നും നേഹ പറയുന്നു. സിനിമ ഡാഡിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

'എന്റെ വീട്ടിൽ അമ്മ മാത്രമാണ് ഉള്ളത്. വേറെ ആരുമില്ല. അതുകൊണ്ട് വിവാഹത്തെ കുറിച്ച് ആലോചിക്കുമ്പോൾ എനിക്കൊരു പേടിയുണ്ട്. ഞാൻ ഒരു സിനിമാ നടി ആയിരിക്കാം പക്ഷേ വീട്ടിലെത്തിയാൽ ഞാനൊരു സാധാരണ സ്ത്രീയാണ്. ഒരു നോർമൽ മിഡിൽ ക്ലാസ് കുടുംബത്തിൽ ജനിച്ചയാളാണ് ഞാൻ. മദ്യപാനവും പുകവലിയും ഒന്നുമില്ലാത്ത ഒരാളെയാണ് എനിക്ക് വേണ്ടത്. ഞാൻ അതൊന്നും ചെയ്യാറില്ല. പാർട്ടിക്ക് പോകുന്നതോ പബ്ബിൽ സമയം ചെലവഴിക്കുന്നതോ ഒന്നും എന്റെ രീതികളല്ല',

'എന്നെ സംബന്ധിച്ച് ഞാൻ വിവാഹം കഴിക്കുന്ന ആൾ ഒരു സാധാരണക്കാരനായിരിക്കണം. ഭയങ്കര യോ യോ ആയതോ റോക്കിങ് ആയതോ ആവണമെന്നില്ല. ക്യാരക്ടർ കൊണ്ട് റോക്കിങ് ആയിരിക്കണം. അതുപോലെ ഒരാളെ എനിക്ക് ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. അങ്ങനെ ഒരാൾ എന്റെ ശ്രദ്ധയിൽ വന്നിട്ടില്ല. ഞാൻ എന്റെ കരിയറിൽ ഫോക്കസ്ഡ് ആണ്. എനിക്ക് ഉത്തരവാദിത്തങ്ങൾ ഉണ്ട്. എന്റെ അമ്മയെ നോക്കണം, കുടുംബം നോക്കണം', നേഹ പറയുന്നു.

'എന്റെ പഠനവും ജോലിയുമെല്ലാം ഞാൻ സ്വന്തമായി കണ്ടെത്തിയതാണ്. ജോലി ചെയ്താണ് ഞാൻ പഠിച്ചത്. വളരെ ചെറിയ പ്രായത്തിലെ ഞാൻ ജോലി ചെയ്ത് തുടങ്ങി. ഒരുപാട് കഷ്ടപ്പാടുകൾ നിറഞ്ഞ ബാല്യകാലമായിരുന്നു എന്റേത്. അച്ഛനും സഹോദരങ്ങളും ഇല്ലായിരുന്നു. എനിക്ക് ഒന്നിനും പരാതിയില്ല. അങ്ങനെ കടന്നു വന്നത് കൊണ്ട് തന്നെ ഞാൻ ഇന്ന് വളരെ ബോൾഡാണ്. എനിക്ക് ഇന്ന് എന്തും നേരിടാൻ കഴിയും. എന്തും ഞാൻ മാനേജ് ചെയ്യും',

'പറഞ്ഞു വന്നത് പോലെ ഞാൻ ഇന്ന് ഹാപ്പിലി അൺമാരീഡ് ആണ്. ഒരുദിവസം വളരെ സിംപിളായ, നല്ല ഹൃദയം കൊണ്ട് സമ്പന്നനായ ഒരാളെ ഞാൻ കണ്ടെത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഒരിക്കലും ബാങ്ക് ബാലൻസ് നോക്കി ആളെ തിരഞ്ഞെടുക്കില്ല. ജീവിതത്തിൽ എത്തിക്സുണ്ടെന്ന് വിശ്വസിക്കുന്ന കുടുംബ ബന്ധങ്ങളെ ബഹുമാനിക്കുന്ന ആളാണ് ഞാൻ. എന്റെ അമ്മയെ സ്വന്തം അമ്മയെ പോലെ നോക്കുന്ന ഒരാളാകണം പങ്കാളിയാകുന്നത് എന്ന് ആഗ്രഹമുണ്ട്',

neha saxena

'അതല്ലാതെ ലുക്കോ സാമ്പത്തികമായ ഒരു പിന്തുണയും എനിക്ക് ആവശ്യമില്ല. അതെല്ലാം ഞാൻ നോക്കിക്കോളാം. നല്ല മനസുള്ള ഒരാളെ കിട്ടിയാൽ ഞാൻ വിവാഹം കഴിക്കും. അതുവരെ ഞാൻ സിനിമയെ വിവാഹം കഴിച്ചിരിക്കുകയാണ്. എന്റെ അമ്മ എന്റെ മകളാണ്. ക്യാമറകൾ എന്റെ കാമുകന്മാരാണ്', നേഹ സക്‌സേന പറഞ്ഞു.

ആറാട്ട്, ഓപ്പറേഷൻ അരാപൈമ, സാൽമൺ 3ഡി തുടങ്ങിയ സിനിമകളാണ് നേഹയുടേതായി ഒടുവിൽ പുറത്തിറങ്ങിയത്. നാദിർഷ സംവിധാനം ചെയ്യുന്ന സംഭവം നടന്ന രാത്രിയിൽ എന്ന സിനിമയിലാണ് നേഹ ഇപ്പോൾ അഭിനയിക്കുന്നത്. ചിത്രത്തിൽ പോലീസ് ഓഫീസറുടെ വേഷത്തിലാണ് നേഹ എത്തുന്നത്. റാഫി തിരക്കഥ എഴുതുന്ന സിനിമയിൽ റാഫിയുടെ മകൻ മുബീൻ, അർജുൻ അശോകൻ, ദേവിക സഞ്ജയ് എന്നിവരും പ്രധാനവേഷത്തിൽ എത്തുന്നുണ്ട്.

More from Filmibeat

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X