കൂട്ടുകാരിയേയും കാമുകനേയും തെറ്റിക്കാന്‍ ദുര്‍മന്ത്രവാദം ചെയ്തിട്ടില്ല; കരുതിക്കൂട്ടി അപമാനിക്കുന്നു: നിമ

തനിക്കെതിരായ ആരോപണങ്ങള്‍ക്ക് മറുപടിയുമായി നടി നിമ ചന്ദ്രന്‍. ദുര്‍മന്ത്രവാദം നടത്തിയെന്നും കാമുകനേയും തന്നേയും പിരിക്കാന്‍ ശ്രമിച്ചുവെന്നുമുള്ള യുവതിയുടെ ആരോപണങ്ങള്‍ക്കാണ് താരം മറുപടി നല്‍കിയത്. മോഡലും സുഹൃത്തുമായ യുവതിയാണ് കഴിഞ്ഞ ദിവസം നിമയ്‌ക്കെതിരെ രംഗത്തെത്തിയത്. യുട്യൂബ് ചാനലുകളിലും നിമക്കെതിരെ വാര്‍ത്തകള്‍ വന്നിരുന്നു. ഈ സാഹചര്യത്തിലാണ് നിമയുടെ പ്രതികരണം.

ഫെയ്‌സ്ബുക്ക് വീഡിയോയിലൂടെയാണ് നിമ പ്രതികരിച്ചത്. തനിക്കെതിരെയുള്ള പ്രചരണം കരുതിക്കൂട്ടിയുള്ള അപകീര്‍ത്തിപ്പെടുത്തല്‍ ആണെന്ന് നിമ പറഞ്ഞു. താന്‍ നിയമപരമായി തന്നെ ആരോപണങ്ങളെ നേരിടുമെന്നും താരം അറിയിച്ചിട്ടുണ്ട്. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

Nima Chandran

കഴിഞ്ഞ ശനിയാഴ്ച മുതല്‍ എന്നെക്കുറിച്ച് വളരെ മോശമായ വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. എന്നെ അപകീര്‍ത്തിപ്പെടുത്തുന്ന വാര്‍ത്തകളാണ് പ്രചരിക്കുന്നത്. അതിന് പിന്നില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത് ഞാന്‍ ഏറ്റവും അടുത്ത സുഹൃത്തെന്ന് വിശ്വസിച്ചിരുന്ന പെണ്‍കുട്ടിയാണെന്ന് നിമ പറയുന്നു. അതിനുള്ള കാരണമായി അവള്‍ പറയുന്നത് ഞാന്‍ അവളേയും അവളുടെ കാമുകനേയും അകറ്റാന്‍ ദുര്‍മന്ത്രവാദം പ്രയോഗിച്ചു, കൈവിഷം കൊടുത്തു എന്നൊക്കെയാണെന്നും നിമ.

രണ്ട് ദിവസം മുമ്പേ ഞാന്‍ അവരോട് സംസാരിച്ചിരുന്നു. അന്ന് അവളുടെ കാമുകന്‍ പറഞ്ഞത് നീ എവിടെ പോയിട്ടാണ് ദുര്‍മന്ത്രവാദം ചെയ്തത്, ആ സ്ഥലം ഏതെന്ന് പറഞ്ഞാല്‍ നിനക്കെതിരെ കേസ് കൊടുക്കില്ല, വീഡിയോ പോസ്റ്റ് ചെയ്യില്ല എന്നാണ്. എന്നെ ഭീഷണിപ്പെടുത്തി. പക്ഷെ ഇതിന്റെ സത്യാവസ്ഥ എന്തെന്ന് എനിക്കറിയില്ല. എനിക്ക് ഒരാള്‍ക്കെതിരേയും ദുര്‍മന്ത്രവാദം ചെയ്യേണ്ടതോ കൈവിഷം കൊടുക്കണ്ടതോ ആയിട്ടില്ല എന്നും നിമ വീഡിയോയില്‍ പറഞ്ഞു.

എന്റെ സുഹൃത്തിന് ആരുമായെങ്കിലും ബന്ധമുണ്ടെങ്കില്‍ അത് എന്നെ ബാധിക്കുന്ന കാര്യമല്ല. ഇവര്‍ പറയുന്നത് ഡിജിപി ഓഫീസില്‍ പരാതി കൊടുത്തിട്ടുണ്ട് എന്നാണ്. പക്ഷെ ഒരു പോലീസ് സ്‌റ്റേഷനില്‍ നിന്നും ഇതുവരേയും എന്നെ വിളിച്ചിട്ടില്ല. യാതൊരു തരത്തിലുമുള്ള അന്വേഷണം നടത്താതെ എന്ന അപകീര്‍ത്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ വാര്‍ത്തകള്‍ കൊടുത്തിരിക്കുന്നത് എന്നും നിമ തുറന്നടിച്ചു.

പിന്നെ ഞാന്‍ അന്വേഷിച്ചപ്പോഴാണ് അറിയുന്നത് ആ ചാനലില്‍ ഈ പെണ്‍കുട്ടിയുടെ കാമുകന് ഷെയര്‍ ഉണ്ടെന്ന്. അതുകൊണ്ടാണ് ആ ചാനലില്‍ ഇങ്ങനൊരു വാര്‍ത്ത പോയത്. ഞാന്‍ ചെയ്ത തെറ്റ് എന്താണെന്ന് എനിക്കറിയില്ല. സുഹൃത്താണെന്ന് കരുതി കൂടെ നിര്‍ത്തി. ഒരുമിച്ച് ഒരുപാട് യാത്ര നടത്തിയിട്ടുണ്ട്. പര്‍ട്ടികള്‍ക്ക് പോയിട്ടുണ്ട്. പക്ഷെ ഇന്നുവരേയും ഈ വാര്‍ത്തയില്‍ പറയുന്നത് പോലൊരു കേസില്‍ ഞാന്‍ കുടുങ്ങിയിട്ടില്ല എന്നും നിമ വ്യക്തമാക്കുന്നു.

ഇത് കരുതിക്കൂട്ടി പ്രതികാരം തീര്‍ക്കുകയാണ്. രണ്ട് മൂന്ന് ദിവസമായി ഇവള്‍ വാട്‌സ് ആപ്പില്‍ അശ്ലീല മെസേജുകള്‍ അയക്കുന്നുണ്ടായിരുന്നു. ഞാന്‍ അത് അവഗണിച്ചു. ഇതോടെ എന്റെ ബന്ധുക്കള്‍ക്കും വേണ്ടപ്പെട്ടവര്‍ക്കും എനിക്കെതിരെ മെസേജ് അയക്കാന്‍ തുടങ്ങി. പിന്നെ എന്നെ ഭീഷണിപ്പെടുത്താന്‍ തുടങ്ങി. നിന്നെ കുളിപ്പിച്ച് കിടത്തും, നിന്റെ അന്ത്യം എന്റെ കൈ കൊണ്ടാണ് എന്നൊക്കെ പറഞ്ഞു. അതോടെ ഞാന്‍ തിരിച്ചു പ്രതികരിച്ചു. ഞാന്‍ എന്താണ് നിന്നെ ചെയ്തത് എന്ന് ചോദിച്ചു എന്നും നിമ പറയുന്നു.

മറുപടിയായി പറഞ്ഞത് ഞാന്‍ അവളുടെ ജീവിതം തകര്‍ത്തു, അവളേയും കാമുകനേയും അകറ്റി എന്നാണ്. എനിക്ക് അങ്ങനെ ചെയ്യേണ്ട ആവശ്യമില്ല. ഞാന്‍ എന്തിനാണ് അങ്ങനെ ചെയ്യുന്നത്? അവള്‍ എന്നോട് സംസാരിച്ചതും എന്റെ സുഹൃത്തുക്കളോട് സംസാരിച്ചതുമെല്ലാം അബ്‌നോര്‍മല്‍ ആയിട്ടാണ്. സാധാരണ സംസാരിക്കുന്നതു പോലെയല്ല എന്നും നിമ ആരോപിക്കുന്നു.

Nima Chandran

എന്റെ പേരില്‍ ഇതുവരേയും ഒരു കേസോ അപകീര്‍ത്തിപെട്ടുത്തുന്ന എന്തെങ്കിലുമോ വന്നിട്ടില്ല. എന്റെ ജീവിതം ജീവിച്ചു പോകുന്നു എന്നല്ലാതെ മറ്റൊരാളെ വേദനിപ്പിക്കാന്‍ വേണ്ടി ഒന്നും ചെയ്തിട്ടില്ല. പിന്നീട് അവളുടെ കാമുകന്‍ വിളിച്ചിട്ട് നീ എവിടെ നിന്നാണ് ദുര്‍മന്ത്രവാദം ചെയ്തതെന്ന് പറയാന്‍ പറഞ്ഞു. അത് പറഞ്ഞാല്‍ ഇതുവരെ വന്ന വീഡിയോകളൊക്കെ ഡിലീറ്റ് ചെയ്യാം, അല്ലെങ്കില്‍ ഓരോ ദിവസവും ഓരോ വീഡിയോകള്‍ വരുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി എന്നും താരം വെളിപ്പെടുത്തുന്നു.

ഞാന്‍ ആ ചാനലുകള്‍ക്കെതിരെ ലീഗല്‍ നോട്ടീസ് അയച്ചിട്ടുണ്ട്. എന്നെ അറിയുന്നവര്‍ ഈ വാര്‍ത്തകള്‍ വിശ്വസിക്കില്ല. ഏത് തരത്തിലുള്ള നിയമ നടപടികളോടും സഹകരിക്കാന്‍ തയ്യാറാണ്. ഞാന്‍ അവള്‍ക്കെതിരെ കേസ് നല്‍കിയിട്ടുണ്ട്. ഏത് തരത്തിലുള്ള അന്വേഷണത്തിനും സഹകരിക്കാന്‍ തയ്യാറാണ്. എനിക്ക് പേടിയില്ല. ആരാണ് തെറ്റുകാരിയെന്ന് പോലീസുകാര്‍ തന്നെ കണ്ടെത്തട്ടെ എന്നു പറഞ്ഞാണ് നിമ വീഡിയോ അവസാനിപ്പിക്കുന്നത്.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X